Kerala

‘കേരളം സംരംഭത്തിന് അനുയോജ്യമായ നാടല്ല എന്ന തെറ്റായ പ്രചാരണം, ഒറ്റപ്പെട്ട സംഭവങ്ങൾ ചിലയിടത്ത് ഉണ്ടായിട്ടുണ്ടാകാം’; മുഖ്യമന്ത്രി

കണ്ണൂർ: സംരംഭത്തിന് അനുയോജ്യമായ നാടല്ല കേരളം എന്ന തികച്ചും തെറ്റായ പ്രചാരണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ നടന്ന തൊഴിൽ സഭയുടെ സംസ്ഥാന തല ഉദ്ഘാടനം പ്രസംഗത്തിൽ വ്യക്തമാക്കി. എന്നാൽ കേരളത്തിൽ നിന്ന് ഒരു ദുരനുഭവവും ഉണ്ടായിട്ടില്ലെന്ന് നിരവധി സംരംഭകർ തന്നോട് നേരിട്ട് പറഞ്ഞെന്നും ഒറ്റപ്പെട്ട സംഭവങ്ങൾ ചിലയിടത്ത് ഉണ്ടായിട്ടുണ്ടാകാം, അത് ചൂണ്ടിക്കാട്ടിയാണ് നാടിനെയാകെ ഇകഴ്ത്തുന്ന പ്രചാരണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ട്രേഡ് യൂണിയനുകളുടെ സമരം മൂലം സ്ഥാപനം അടച്ചിട്ടതിനാൽ വൻ കടക്കെണിയിലേക്ക് നീങ്ങുന്നതായി പ്രവാസി സംരഭകൻ അറിയിച്ചു. കോഴിക്കോട് തൊണ്ടയാട് നിർമാണ സാമഗ്രികൾ വിൽക്കുന്ന കെഇആർ എൻറർപ്രൈസസാണ് സമരം മൂലം അടച്ചിട്ടിരിക്കുന്നത്. സമരം തുടർന്നാൽ പ്രവാസ ജീവിതത്തിലേക്ക് മടങ്ങേണ്ടി വരുമെന്നാണ് സിപിഎം അനുകൂല സംഘടനായ വ്യാപാരി വ്യവസായി സമിതി നേതാവ് റഷീദ് പറയുന്നത്. തൊഴിൽ നൽകാൻ തയ്യാറാകാത്തതു കൊണ്ട് സമരം നടത്തേണ്ടി വന്നുവെന്നാണ് ട്രേഡ് യൂണിയനുകളുടെ വിശദീകരണം.

പ്രവാസിയായ കെ ഇ റഷീദ് ജനുവരിയിലാണ് തൊണ്ടയാട് ബൈപ്പാസിൽ നിർമാണ സാമഗ്രികൾ വിൽക്കുന്ന സ്ഥാപനം തുടങ്ങിയത്. ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു പേരെ ലോഡിറക്കാനും കയറ്റാനുമായി നിയോഗിച്ചിരുന്നു. എന്നാൽ ഇവർ ലോഡിറക്കുന്നത് കഴിഞ്ഞ മാസം ചുമട്ടുതൊഴിലാളികൾ തടഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം..ട്രേഡ് യൂണിയനുകൾ സമരം ശക്തമാക്കിയതോടെ കഴിഞ്ഞ മാസം 15ന് സ്ഥാപനം അടച്ചു. സ്ഥാപനം തുറക്കാൻ സാധിച്ചില്ലെങ്കിൽ കടക്കെണിയിലാകുമെന്നാണ് റഷീദ് പറയുന്നത്. തൊഴിൽ നൽകാൻ തയ്യാറായാൽ സമരത്തിൽ നിന്നും പിൻവാങ്ങാൻ തയ്യാറാണെന്നാണ് ട്രേഡ് യൂണിയനുകളുടെ നിലപാട്..ലേബർ കമ്മീഷണർക്കും ചേവായൂർ പോലീസിലും പരാതി നൽകി കാത്തിരിക്കുകയാണ് റഷീദ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!