പെരുമണ്ണയിൽ നാല് മിനി മാസ്റ്റ് ലൈറ്റുകൾ ഉദ്ഘാടനം ചെയ്തു
പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ പുതുതായി സ്ഥാപിച്ച നാല് മിനി മാസ്റ്റ് ലൈറ്റുകൾ പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗപ്പെടുത്തിയാണ് ലൈറ്റുകൾ സജ്ജമാക്കിയത്. കുന്നമംഗലം മണ്ഡലത്തിൽ മാർച്ച് 31നകം പൂർത്തീകരിച്ച നൂറ് വികസന പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിക്കുന്ന നൂറ് ദിനം നൂറ് പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് നാല് കേന്ദ്രങ്ങളിൽ വെളിച്ചമെത്തിച്ചത്. പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ കണ്ണൻചിന്നം പാലം, കുറുങ്ങാടത്ത് പാലം, വള്ളിക്കുന്ന് ജുമാ മസ്ജിദ് ജംഗ്ഷൻ, കുഴിപ്പള്ളി ക്ഷേത്രം ജംഗ്ഷൻ […]