കുന്ദമംഗലം: പെരുമണ്ണ കോളാട്ടിൽ മാധവൻ മാസ്റ്റർ ബസ്റ്റാൻഡ് നവീകരണ പ്രവൃത്തികൾക്ക് തുടക്കമായി. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവിൽ നടത്തുന്ന പരിഷ്കരണ പ്രവർത്തികളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെരുമണ്ണ ടൗൺ നവീകരണ പ്രവർത്തികളുടെ പൂർത്തീകരണ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു.
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ചെലവഴിച്ചാണ് ടൗണിലെ പ്രവൃത്തികൾ നടത്തിയത്. പൊതുമരാമത്ത് വകുപ്പാണ് പ്രവൃത്തികൾക്ക് മേൽനോട്ടം വഹിച്ചത്.
പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അജിത അധ്യക്ഷത വഹിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയിൽ മുഖ്യാതിഥിയായി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.വി ബാലൻ നായർ, ജില്ലാ പഞ്ചായത്ത് മെമ്പർ സി.ഉഷ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ രാജീവ് പെരുമൺപുറ, സി.പി ആമിനബി ടീച്ചർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എ. ശോഭനകുമാരി, കെ. അജിതകുമാരി, കെ.വി അജിത, യു.കെ റുഹൈമത്ത്, കിഴക്കേതൊടി ബാലൻ, എം.എ പ്രതീഷ് സംസാരിച്ചു

