Entertainment News

ചലച്ചിത്ര-നാടക നടന്‍ ഡി ഫിലിപ്പ് അന്തരിച്ചു

  • 12th June 2022
  • 0 Comments

ചലച്ചിത്ര, സീരിയല്‍, നാടക നടന്‍ ഡി ഫിലിപ്പ് അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവല്ല സ്വദേശിയാണ് ഡി ഫിലിപ്പ്. പ്രൊഫഷണല്‍ നാടക വേദികളിലെ പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടതിനു ശേഷമാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയത്. കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെയും കെ പി എ സി നാടക സമിതികളിലെയും നടനായിരുന്നു. പഴശ്ശിരാജ, കോട്ടയം കുഞ്ഞച്ചന്‍, വെട്ടം തുടങ്ങി അന്‍പതോളം ചിത്രങ്ങളിലും ചില സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത കോലങ്ങള്‍ എന്ന ചിത്രം നിര്‍മിച്ചത് ഡി. […]

International News

പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷാറഫ് അന്തരിച്ചു

  • 10th June 2022
  • 0 Comments

പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷാറഫ് (78) അന്തരിച്ചതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ മാധ്യമങ്ങളാണ് മരണ വാര്‍ത്ത പുറത്ത് വിട്ടത്. പാകിസ്ഥാന്റെ പത്താമന്റെ പ്രധാനമന്ത്രിയായിരുന്നു മുഷാറഫ്. 1999 ഒക്ടോബര്‍ 12-നു പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ പുറത്താക്കിയാണ് മുഷാറഫ് അധികാരം പിടിച്ചെടുത്തത്. പട്ടാള അധിനിവേശത്തിലൂടെയാണ് പര്‍വേസ് മുഷാറഫ് അധികാരം നേടിയത്. 1999 മുതല്‍ 2008 വരെ പാകിസ്ഥാന്റെ പ്രസിഡന്റായിരുന്നു. 2008 ഓഗസ്റ്റ് 18-ന് രാജി വെച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വെന്റിലേറ്ററായിരുന്നു. ദുബൈയിലെ വീട്ടിലാണ് വെന്റിലേറ്റര്‍ […]

Entertainment News

കെ കെയുടെ അപ്രതീക്ഷിത മരണം; തലയിലും മുഖത്തും മുറിവേറ്റ പാടുകള്‍, അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

പ്രശസ്ത ബോളിവുഡ് പിന്നണി ഗായകനും മലയാളിയുമായ കെ കെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിന്റെ വിയോഗത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. കൊല്‍ക്കത്ത ന്യൂമാര്‍ക്കറ്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കെകെയുടെ മുഖത്തും തലയിലും മുറിവുകളുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചന നല്‍കി. മൃതദേഹം ഇന്ന് കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. കൊല്‍ക്കത്തയിലെ പരിപാടിയുടെ സംഘാടകരുടേയും ഹോട്ടല്‍ ജീവനക്കാരുടേയും മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. ബോളിവുഡ് ഹിറ്റുകളിലൂടെ ആസ്വാദകരുടെ മനംകവര്‍ന്ന മലയാളി ഗായകനാണ് കെ.കെ. എന്ന കൃഷ്ണകുമാര്‍ കുന്നത്ത്. […]

Local News

മുണ്ടോട്ട് ചാലില്‍ താമസിക്കുന്ന ചേനാട്ട് മൊയ്തീന്‍ (65) നിര്യാതനായി

മുണ്ടോട്ട് ചാലില്‍ താമസിക്കുന്ന ചേനാട്ട് മൊയ്തീന്‍ (65) നിര്യാതനായി. ഭാര്യ: സാഹിറ മക്കള്‍: റസിയ , മുഹമ്മദ് ആഷിര്‍ അലി. , മുഹമ്മദ് ആദില്‍, ഹാഫിസ് മുഹമ്മദ്. മരുമക്കള്‍: തന്‍വീര്‍ ചാത്തമംഗലം, സന, നസ്ലസെറിന്‍, ഫാത്തിമ അഫ്രീന. സഹോദരങ്ങള്‍: ഇമ്പിച്ചാലി,ഖാദര്‍, നാസര്‍, അബ്ദുല്‍ റഹീം, ആയിശ, സൈനബ, സുലൈഖ. മയ്യത്ത് നിസ്‌ക്കാരം അസര്‍ നിസ്‌ക്കാര ശേഷം കുന്ദമംഗലം സുന്നി മസ്ജിദില്‍.

Local News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വേങ്കാട്ട് ചാലില്‍ പത്മനാഭന്‍ മാസ്റ്റര്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വേങ്കാട്ട് ചാലില്‍ പത്മനാഭന്‍ മാസ്റ്റര്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പൊതു പ്രവര്‍ത്തകനും പഴയ ഫുട്‌ബോളറുമായ ഇദ്ദേഹത്തിന് 86 വയസ്സായിരുന്നു. മിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കുന്ദമംഗലം ഹൈസ്‌ക്കൂളിലെ ഹെഡ്മാസ്റ്ററായിരുന്നു. കെപിസിസി മെമ്പര്‍, ഡിസിസി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അരുണോധയം വായനശാലയുടെ സ്ഥാപിതകാലം തൊട്ട് ഇന്നേവരെയുള്ള പ്രസിഡന്റാണ്. ഓട്ടെറെ ട്രേഡ് യൂണിയന്‍ രംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. കുന്ദമംഗലം കോര്‍പ്പറേറ്റീവ് ബാങ്കിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാരന്തൂര്‍ ഹൗസിംഗ് സൊസൈറ്റിയുടെ […]

International News

യു എ ഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ അന്തരിച്ചു

യുഎഇ പ്രസിഡണ്ടും അബുദബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ അന്തരിച്ചു.യുഎഇ വാർത്താ ഏജൻസിയാണ് മരണ വാർത്ത അറിയിച്ചത്. 2004 നവംബർ മൂന്നു മുതൽ യുഎഇ പ്രസിഡണ്ടാണ്.1948 ൽ ജനിച്ച ഷെയ്ഖ് ഖലീഫ യുഎഇയുടെ രണ്ടാമത്തെ പ്രസിഡണ്ടാണ്.യുഎഇയുടെ ആദ്യത്തെ പ്രസിഡണ്ട് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്‌യാൻ 2004 ൽ മരണപ്പെട്ടതിന് ശേഷം ഷെയ്ഖ് സായിദിന്റെ മൂത്ത മകനായ ഷെയ്ഖ് ഖലീഫ യുഎഇയുടെ പ്രസിഡണ്ടായി ചുമതലയേറ്റെടുക്കുകയായിരുന്നു.

Kerala News

സന്തൂർ സംഗീതജ്ഞൻ ശിവകുമാർ ശർമയുടെ നിര്യാണത്തില്‍ സ്പീക്കര്‍ അനുശോചിച്ചു

ഹിമാദ്രിയുടെ സംഗീതത്തെ ജനപദങ്ങളിലേക്കൊഴുക്കിയ അതുല്യ സംഗീതജ്ഞൻ ശിവകുമാർ ശർമയുടെ നിര്യാണത്തിൽ സ്പീക്കര്‍ എം.ബി. രാജേഷ് ദുഃഖം രേഖപ്പെടുത്തി. സന്തൂർ എന്ന ശതതന്ത്രി വീണയുടെ മോഹിപ്പിക്കുന്ന നാദം ശിവകുമാർ ശർമ്മ ആ വാദ്യം കൈകാര്യം ചെയ്യാൻ തുടങ്ങിയത് മുതലാണ് ലോകം ശ്രദ്ധിച്ചത്. 1994 ൽ പാലക്കാട് നടന്ന മാനവമൈത്രീ സംഗീതികയിൽ വെച്ചാണ് ആദ്യമായി അദ്ദേഹത്തിന്റെ സന്തൂർ സംഗീതം കേട്ടത്. മനസ്സിനെ വാരിപ്പുണർന്ന സംഗീതമായിരുന്നു അത്. പിന്നീട് ധാരാളം കേട്ടു. കോയമ്പത്തൂർ വിമാനത്താവളത്തിൽ വെച്ച് ഒരിക്കൽ അദ്ദേഹത്തെ പരിചയപ്പെടാനും ഏറെ […]

National News

പ്രശസ്ത സംഗീത സംവിധായകൻ പണ്ഡിറ്റ് ശിവ്‌കുമാർ ശർമ അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകനും സന്തൂർ വാദ്യോപകരണത്തെ ജനകീയമാകുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്ത പണ്ഡിറ്റ് ശിവ് കുമാർ ശർമ (84 ) അന്തരിച്ചു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ആറ് മാസമായി ചികിത്സയിലായിരുന്ന ശിവ് കുമാർ ശർമയുടെ അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു. ഭോപ്പാലിൽ അടുത്തമാസം കച്ചേരി അവതരിപ്പിക്കാനിരിക്കേയാണ് അന്ത്യം സംഭവിച്ചത്. ജമ്മു കാശ്മീരിൽ നിന്നുള്ള ആർക്കുമറിയാത്ത സന്തൂർ എന്ന വാദ്യോപകരണത്തെ ക്ലാസ്സിക്ക് പദവിയിലെത്തിച്ചത് ശിവ് കുമാർ ശർ മയായിരുന്നു.ശർമയിലൂടെ സിതാറിനും സരോദിനുമൊപ്പമെത്താൻ സന്തൂറിന് കഴിഞ്ഞു. […]

Entertainment News

കെജിഎഫ് താരം മോഹന്‍ ജുനേജ അന്തരിച്ചു

കെ.ജി.എഫ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ പ്രകടനം കൊണ്ട് ശ്രദ്ധേയനായ കന്നഡ സിനിമാ താരം മോഹന്‍ ജുനേജ അന്തരിച്ചു. കെജിഎഫിന്റെ രണ്ടു ഭാഗങ്ങളിലും അഭിനയിച്ചിട്ടുള്ള മോഹന്‍ ജുനേജ കേരളത്തില്‍ ഉള്‍പ്പെടെ ശ്രദ്ധേയനായ നടനാണ്. ബംഗളൂരുവിലെ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. കര്‍ണാടകയിലെ തുംകുര്‍ സ്വദേശിയാണ്. സംസ്‌കാര ചടങ്ങുകള്‍ ഇന്നു നടക്കും. ഹാസ്യതാരം എന്ന നിലയില്‍ ശ്രദ്ധേയനായ അദ്ദേഹം കന്നഡയ്ക്കു പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ, ടിവി സീരിയലുകളിലും നിരവധി […]

Entertainment News

നടൻ ശിവ് കുമാർ സുബ്രഹ്മണ്യം അന്തരിച്ചു

  • 11th April 2022
  • 0 Comments

ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ ശിവ് കുമാര്‍ സുബ്രഹ്മണ്യം അന്തരിച്ചു. ഇന്ന് മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. കുടുംബമാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്. രണ്ടു മാസം മുൻപ് ബ്രെയിൻ ട്യൂമർ ബാധിച്ച് ശിവ് കുമാറിന്റെ ഏകമകൻ ജഹാനും മരണപ്പെട്ടിരുന്നു. 16 വയസാവാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയായിരുന്നു മകന്റെ മരണം. നിരവധി പ്രമുഖരാണ് ആദരാഞ്ജലികളുമായി എത്തിയത്. ഹൃദയം തകര്‍ക്കുന്ന വാര്‍ത്ത എന്നായിരുന്നു സംവിധായകന്‍ ഹന്‍സല്‍ മെഹ്ത കുറിച്ചത്. സംവിധായകന്‍ സുധീര്‍ മിശ്ര, രേണുക ഷഹാനെ തുടങ്ങിയ നിരവധി പേര്‍ […]

error: Protected Content !!