പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷാറഫ് അന്തരിച്ചു

0
127

പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷാറഫ് (78) അന്തരിച്ചതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ മാധ്യമങ്ങളാണ് മരണ വാര്‍ത്ത പുറത്ത് വിട്ടത്. പാകിസ്ഥാന്റെ പത്താമന്റെ പ്രധാനമന്ത്രിയായിരുന്നു മുഷാറഫ്.

1999 ഒക്ടോബര്‍ 12-നു പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ പുറത്താക്കിയാണ് മുഷാറഫ് അധികാരം പിടിച്ചെടുത്തത്. പട്ടാള അധിനിവേശത്തിലൂടെയാണ് പര്‍വേസ് മുഷാറഫ് അധികാരം നേടിയത്. 1999 മുതല്‍ 2008 വരെ പാകിസ്ഥാന്റെ പ്രസിഡന്റായിരുന്നു. 2008 ഓഗസ്റ്റ് 18-ന് രാജി വെച്ചു.

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വെന്റിലേറ്ററായിരുന്നു. ദുബൈയിലെ വീട്ടിലാണ് വെന്റിലേറ്റര്‍ സജ്ജീകരിച്ചിരുന്നത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചതെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here