അക്ഷയ് കുമാറിന്റെ ‘പൃഥ്വിരാജ്’ ബോക്‌സോഫീസില്‍ കൂപ്പുകുത്തി; തങ്ങളുടെ നഷ്ടം നികത്തണമെന്ന് വിതരണക്കാര്‍

0
245

പുതിയ ചിത്രമായ ചരിത്ര സാമ്രാട്ട് പൃഥ്വിരാജ് വന്‍ പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ നടന്‍ അക്ഷയ് കുമാരിന് എതിരെ വിതരണക്കാര്‍ രംഗത്ത്. താരത്തിന്റെ പ്രതിഫലം തന്നെ നൂറു കോടിയാണെന്നും അക്ഷയ്കുമാര്‍ തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്നുമാണ് വിതരണക്കാര്‍ ആവശ്യപ്പെടുന്നത്. ഞങ്ങള്‍ ഒറ്റയ്ക്ക് നഷ്ടം സഹിക്കുന്നത് എന്തിനാണെന്നും അവര്‍ ചോദിച്ചതായി ഐഡബ്യൂഎം ബസ് ഡോട് കോം റിപ്പോര്‍ട്ടു ചെയ്തു.

ഹിന്ദി സിനിമയില്‍ നിര്‍മാതാക്കളും വിതരണക്കാരും പ്രദര്‍ശിപ്പിക്കുന്നവരുമാണ് ഓരോ പരാജയത്തിന്റെയും നഷ്ടം സഹിക്കേണ്ടി വരുന്നത്. ഞങ്ങള്‍ ഒറ്റയ്ക്ക് എന്തിനാണ് സഹിക്കുന്നത് അക്ഷയ് കുമാര്‍ വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. ഈയിടെയുണ്ടായ പരാജയത്തില്‍ ചിലര്‍ പാപ്പരാകുക വരെ ചെയ്തു.’- എന്നായിരുന്നു ബിഹാറിലെ മുഖ്യവിതരണക്കാരില്‍ ഒരാളായ റോഷന്‍ സിങ്ങ് പറഞ്ഞത്.

180 കോടി മുതല്‍ മുടക്കിലാണ് സാമ്രാട്ട് പൃഥ്വിരാജ് റിലീസ് ചെയ്തത്. കമല്‍ഹാസന്റെ വിക്രത്തിനൊപ്പം തിയറ്ററില്‍ എത്തിയ ചിത്രം വന്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ഇതുവരെ 55 കോടി രൂപ മാത്രമാണ് ചിത്രത്തിനു നേടാനായത്. താരത്തിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പരാജയമാണ് പൃഥ്വിരാജ് എന്നാണ് വിലയിരുത്തപ്പെടുന്നത്. രജപുത് രാജാവായ പൃഥ്വിരാജ് ചവാന്റെ ജീവിതം പറയുന്ന ചിത്രം ചന്ദ്രപ്രകാശ് ദ്വിവേദിയാണ് സംവിധാനം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here