പാർട്ടി പ്രഖ്യാപനം നടത്തിയില്ലെങ്കിലും രജനി ആരാധകർ എൻഡിഎക്കൊപ്പമെന്ന് ബിജെപി
രാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് പിന്മാറിയ രജനീകാന്ത് എൻഡിഎയെ പിന്തുണയ്ക്കുമെന്ന വാദവുമായി ബിജെപി. പാർട്ടി പ്രഖ്യാപനം നടത്തിയില്ലെങ്കിലും രജനി ആരാധകർ എൻഡിഎക്കൊപ്പമാണെന്നാണ് ബിജെപി അവകാശപ്പെടുന്നത്. രജനീകാന്ത് നിർണായക പ്രസ്താവനകൾ നടത്തുമെന്നും ഈ പ്രസ്താവനകൾ എൻഡിഎക്ക് ഗുണം ചെയ്യുമെന്നും പരോക്ഷ പിന്തുണ ബിജെപിക്കാണെന്നും 1996 ആവർത്തിക്കുമെന്നും ആർഎസ്എസ് സൈദ്ധാന്തികൻ ഗുരുമൂർത്തി പറഞ്ഞു. ജയലളിതയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തിയത് പോലെ ദ്രാവിഡ പാർട്ടികളെയും അകറ്റി നിർത്തുന്നതാകും പ്രസ്താവനയെന്ന് ആർഎസ്എസ് സൈദ്ധാന്തികൻ പറഞ്ഞു.രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് തുടക്കം മുതൽ ബിജെപിക്കായി […]



