പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനയിൽ പ്രതിഷേധം; പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭ നിര്‍ത്തിവെച്ചു.

  • 8th March 2021
  • 0 Comments

രാജ്യത്ത്​ പെട്രോൾ- ഡീസൽ, പാചകവാതക വില കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ച്​ രാജ്യസഭയിൽ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തി​ലയിറങ്ങിയതോടെ സഭ ഒരു മണി​വരെ നിർത്തിക്കുവെക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഇന്ധനവിലയും പാചക വാതക വിലയും കുതിച്ചുയരുകയാണെന്ന് പ്രതിപക്ഷാംഗങ്ങള്‍ ചൂണ്ടികാണിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവും, കര്‍ഷക പ്രതിഷേധവും, പെട്രോള്‍, ഡീസല്‍, എല്‍പിജി വില വധനവിന്റെയും പശ്ചാത്തലത്തിലാണ് സഭ ചേര്‍ന്നത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വിലകുറഞ്ഞിട്ടും രാജ്യത്ത് പെട്രോളിനും ഡീസലിനും പാചകവാതകത്തിനും വില വര്‍ധിക്കുകയാണെന്ന് ഖാര്‍ഗെ പറഞ്ഞു. പെട്രോള്‍ ലിറ്ററിന് […]

പ്രതിപക്ഷ ബഹളത്തിൽ പ്രക്ഷുബ്ധമായി രാജ്യസഭ;ഇറങ്ങിപ്പോക്കും ബഹളവും

  • 2nd February 2021
  • 0 Comments

കര്‍ഷക സമരം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ രാജ്യസഭ പ്രക്ഷുബ്ധമായി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭാനടപടികൾ പലതവണ നിര്‍ത്തിവെച്ചു. നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയിൽ പ്രതിപക്ഷത്തിന് എതിര്‍പ്പുകൾ ഉന്നയിക്കാമെന്ന് രാജ്യസഭ അദ്ധ്യക്ഷൻ വെങ്കയ്യനായിഡു വ്യക്തമാക്കി.രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടെയാണ് ഇന്ന് രാജ്യസഭാ നടപടികൾ തുടങ്ങിയത്. ചട്ടം 267 പ്രകാരം സഭാനടപടികൾ നിര്‍ത്തിവെച്ച് കര്‍ഷക സമരം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാൽ, എളമരം കരീം, ബിനോയ് വിശ്വം തുടങ്ങിയ അംഗങ്ങൾ നൽകിയ നോട്ടീസ് […]

നിയമങ്ങൾ കർഷകർക്ക് പുതിയ സംവിധാനങ്ങളും അവകാശങ്ങളും നൽകുന്നു; കാർഷിക നിയമങ്ങളെ ന്യായീകരിച്ച് രാഷ്ട്രപതി

  • 29th January 2021
  • 0 Comments

വെല്ലുവിളികൾ രാജ്യത്തെ തടയില്ലെന്നും ദരിദ്രർക്ക് ആശ്വാസമായി നിരവധി നടപടികളെടുത്തെന്നും രാഷ്ട്രപതി റാംനാഥ് കോവിന്ദ്. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു തുടക്കമിട്ട് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ കാർഷിക നിയമങ്ങളെ നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി ന്യായീകരിച്ചു. നിയമങ്ങൾ കർഷകർക്ക് പുതിയ സംവിധാനങ്ങളും അവകാശങ്ങളും നൽകുന്നുവെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. നിലവിലുള്ള അവകാശങ്ങൾ പുതിയ നിയമങ്ങൾ ഇല്ലാതാക്കുന്നില്ലെന്നും രാഷ്ട്രപതി വ്യക്തമാക്കി. https://twitter.com/ANI/status/1355028937781334016?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1355028937781334016%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2021%2F01%2F29%2Fbudget-session-of-parliament-begins-today.html കോവിഡും ഭൂചലനങ്ങളും പ്രളയവും സാമ്പത്തിക പ്രതിസന്ധിയും ഉൾപ്പെടെയുള്ള വെല്ലുവിളികളാണു രാജ്യം നേരിട്ടത്. കർഷകരുടെ ജീവിതം മെച്ചപ്പെടുത്തലാണ് […]

നേപ്പാളിൽ പാർലമെന്റ് പിരിച്ചുവിടാൻ ശുപാർശ ചെയ്ത് പ്രധാനമന്ത്രി ശർമ ഒലി

  • 20th December 2020
  • 0 Comments

നേപ്പാളില്‍ രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ‌‌‌പ്രധാനമന്ത്രി കെ. പി ശർമ ഒലി ശുപാർശ ചെയ്തു.ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഉൾപോരുകൾക്ക് പിന്നാലെയാണ് ശർമ ഒലിയുടെ നടപടി.ഞായറാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര ക്യാബിനെറ്റ് യോഗത്തിലാണ് ശുപാര്‍ശ രാഷ്ട്രപതിക്ക് കൈമാറാന്‍ തീരുമാനിച്ചതെന്ന് നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്റ്റാന്റിം​ഗ് കമ്മിറ്റി അംഗം പറഞ്ഞു. രാഷ്ട്രപതി ഭവനില്‍ നേരിട്ടെത്തി ശർമ ഒലി മന്ത്രിസഭാ തീരുമാനം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം ഒലിയുടെ തീരുമാനത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. […]

National News

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തത്കാലം വേണ്ടെന്ന് സുപ്രിംകോടതി

  • 7th December 2020
  • 0 Comments

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണത്തിനെതിരെ സുപ്രിംകോടതി. ഡല്‍ഹിയിലെ പുതിയ നിര്‍മാണങ്ങള്‍ക്കെതിരെയുള്ള ഹര്‍ജികള്‍ തീര്‍പ്പാക്കുന്നതുവരെ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം ആരംഭിക്കരുതെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു. മറ്റേതെങ്കിലും വിധത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കേസുമായി ബന്ധപ്പെട്ട് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നടത്തരുതെന്നും കോടതി പറഞ്ഞു.പാര്‍ലമെന്റിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് നിരവധി ഹര്‍ജികള്‍ സുപ്രിംകോടതിക്ക് മുന്‍പില്‍ എത്തിയിരുന്നു. ഈ ഹര്‍ജികള്‍ പരിഗണിക്കുന്ന ഘട്ടത്തിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തത്കാലം വേണ്ടെന്ന് കോടതി നിര്‍ദേശിച്ചത്. ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വിമര്‍ശനവുമായി രംഗത്ത് എത്തിയത്. […]

National

ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ല; കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം

ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം. ലോക്സഭയില്‍ രേഖാമൂലമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ദേശീയ തലത്തില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് പദ്ധതിയുണ്ടോ എന്ന ചോദ്യത്തിനാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് മറുപടി നല്‍കിയത്. വിവാദമായ പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് നേരത്തെ പാസാക്കിയിരുന്നു. ഇതു പ്രകാരം 2014 ഡിസംബര്‍ 31 കാലപരിധിയില്‍ ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, […]

National

മുത്തലാഖ് ബില്‍ വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ മന്ത്രിസഭ

മുത്തലാഖ് നിരോധന ബില്‍ പുതുക്കി വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ തീരുമാനം. ജൂണ്‍ 17 ന് തുടങ്ങുന്ന പാര്‍ലമെന്റിന്റെ സെഷനില്‍ ബില്ല് അവതരിപ്പിക്കാനാണ് നീക്കം. തിരഞ്ഞെടുപ്പിനു മുമ്പ് തുടര്‍ച്ചയായ ഓര്‍ഡിനന്‍സ് വഴി പ്രാബല്യത്തില്‍ വന്ന നിയമത്തിലെ വ്യവസ്ഥകള്‍ പാര്‍ലമെന്റിന്റെ ഇരുസഭയിലും പാസാക്കാനുള്ള നീക്കമാണ് മോദി സര്‍ക്കാരിന്റേത്. കഴിഞ്ഞ സെപ്റ്റംബറില്‍ കൊണ്ടു വന്ന ഓര്‍ഡിനന്‍സിന്റെ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ രണ്ടാമതും ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. മൂന്നു ത്വലാഖും ഒറ്റത്തവണ ചൊല്ലി വിവാഹബന്ധം ഉടനടി വേര്‍പെടുത്തുന്ന മുത്തലാഖ് സമ്പ്രദായം സുപ്രീം […]

error: Protected Content !!