വര്‍ക്കല പാരാഗ്ലൈഡിങ് അപകടം; മൂന്ന് പേർ അറസ്റ്റിൽ ; കമ്പനി ഉടമകൾ ഒളിവിൽ
വർക്കല പാരാഗ്ലൈഡിങ് അപകടത്തിൽ ട്രെയിനര്‍ സന്ദീപ്, ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ എന്നിവരെ അറസ്റ്റ് ചെയ്ത് പോലീസ്. പാരാഗ്ലൈഡിങ് കമ്പനിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യാ ശ്രമത്തിനും കേസെടുത്തിട്ടുണ്ട്.അതേ സമയം കമ്പനി ഉടമകൾ ഒളിവിലാണെന്നും പാരാഗ്ലൈഡിങ് കമ്പനിക്ക് അനുമതിയുണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു . വര്‍ക്കല പാപനാശത്ത് ഇന്നലെയാണ് പാരാഗ്ലൈഡിങിനിടെ പൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങി അപകടമുണ്ടായത്. കോയമ്പത്തൂര്‍ സ്വദേശിനിയായ യുവതിയും ഗ്ലൈഡിങ് ഇന്‍സ്ട്രക്ടറുമാണ് അപകടത്തില്‍പ്പെട്ടത്. ഒരു മണിക്കൂറോളം നീണ്ട രക്ഷാ പ്രവര്‍ത്തനത്തിന് ശേഷമായിരുന്നു കുടുങ്ങിയ രണ്ട് പേരെയും താഴെയിറക്കാനായത്. താഴെ വിരിച്ച വലയിലേക്ക് […]
