കള്ളന്‍ വിജയന്‍ ഫീച്ചര്‍ വിവാദം ; ദേശാഭിമാനി വാരാന്തപതിപ്പ് എഡിറ്ററെ ചുമതലയില്‍ നിന്ന് നീക്കി
തിരുവന്തപുരം: ദേശാഭിമാനി വാരാന്തപതിപ്പിലെ ഫീച്ചര്‍ വിവാദത്തില്‍ നടപടി. വാരാന്തപതിപ്പിന്റെ ചുമതല ഉണ്ടായിരുന്ന കെ.ആര്‍ അജയനെ ചുമതലകളില്‍ നിന്ന് മാറ്റി. കെ.ആര്‍ അജയന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് നടപടി. ടി ചന്ദ്ര മോഹനാണ് പകരം ചുമതല. അജയനോട് കഴിഞ്ഞദിവസം റസിഡൻ്റ് എഡിറ്റർ വിശദീകരണം തേടിയിരുന്നു. കള്ളൻ വിജയൻ എന്ന തലക്കെട്ട് പാർട്ടി വിരുദ്ധമല്ലെന്ന മറുപടിയാണ് വാരാന്തപ്പതിപ്പ് എഡിറ്റർ കെആർ അജയൻ നൽകിയത്. തലക്കെട്ട് മാറ്റാൻ ആവശ്യപ്പെട്ടിട്ടും തയാറാകാതെ മാധ്യമങ്ങൾക്ക് വിവരം ചോർത്തിയെന്ന് കാണിച്ചാണ് വാരാന്തപ്പതിപ്പ് എഡിറ്റർക്ക് റസിഡൻറ് […]





