ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ വിവേചനത്തോടെ പക്വമായ നിലപാടാണ് വേണ്ടത്; പാളയം പള്ളി ഇമാം വി.പി സുഹൈര്‍ മൗലവി
യാത്രക്കാരും അപരിചിതരും കൂടുതല്‍ എത്തിച്ചേരുന്നതിനാലാണ് പാളയം ജുമാ മസ്ജിദ് തുറക്കേണ്ടതില്ല എന്ന് തീരുമാനിച്ചതെന്ന് പാളയം പള്ളി ഇമാം വി.പി സുഹൈര്‍ മൗലവി. സംസ്ഥാനത്ത് കോവിഡ് വര്‍ധിച്ചു വരുകയാണ്. ഏറെ ജാഗ്രത ആവശ്യമായ സമയം ആണിത്. തലസ്ഥാന നഗരിയുടെ ഹൃദയഭാഗം ആയതിനാല്‍ എത്തിച്ചേരുന്ന വിശ്വാസികളില്‍ ഭൂരിഭാഗവും യാത്രക്കാരും അപരിചിതരുമാണ്. അതിനാല്‍ സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചെങ്കിലും നിലവിലെ സാഹചര്യത്തില്‍ തുറക്കേണ്ട എന്ന് പാളയം പള്ളി പരിപാലന സമിതി തീരുമാനം എടുക്കുകയായിരുന്നു. കൂടാതെ കോവിഡ് 19 നിയന്ത്രണങ്ങള്‍ […]
