Kerala

പാലക്കാട് ചികിത്സാ പിഴവിനെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടർമാർ അറസ്റ്റിൽ

  • 5th October 2022
  • 0 Comments

പാലക്കാട് തങ്കം ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് മാതാവും നവജാത ശിശുവും മരിച്ച സംഭവത്തിൽ ഡോക്ടർമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഡോ അജിത്, ഡോ നിള, ഡോ പ്രിയദർശിനി എന്നിവരാണ് അറസ്റ്റിലായത്. മെഡിക്കൽ റിപ്പോർട്ടിൽ ചികിത്സാ പിഴവ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പൊലീസിന്റെ നടപടി. പ്രസവത്തെ തുടർന്ന് തത്തമംഗലം സ്വദേശി ഐശ്വര്യ മരിച്ചത് ജൂലൈ നാലിനാണ്. നവജാത ശിശു മരിച്ചത് ജൂലൈ രണ്ടിനും. പാലക്കാട് ടൗൺ സൗത്ത് പൊലീസ് ഡോക്ടർമാരുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജൂൺ […]

Kerala News

ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു,മകൾക്കും പരിക്ക്

  • 28th September 2022
  • 0 Comments

പാലക്കാട് കോതക്കുറുശിയിൽ ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു.കിഴക്കേപ്പുരയ്ക്കല്‍ രജനി (37) യാണ് മരിച്ചത്.ഭർത്താവ് കൃഷ്ണദാസ് ആണ് വെട്ടിയത്. മകൾ അനഘക്കും പരിക്കേറ്റു . കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് . പുലർച്ചെ 2 മണിക്കാണ് സംഭവം വീട്ടിലെ മുറിയില്‍ കിടന്നുറങ്ങുമ്പോഴാണ് രജനിയെ തലയ്ക്കടിച്ചും വെട്ടിയും കൃഷ്ണദാസ് കൊലപ്പെടുത്തിയത്. മകള്‍ അനഘയ്ക്ക് കഴുത്തിന് വെട്ടേറ്റിട്ടുണ്ട്. പരിക്കേറ്റ രജനിയെയും അനഘയെയും ഒറ്റപ്പാലത്തെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രജനി മരിക്കുകയായിരുന്നു.ഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൃഷ്ണദാസ് ആകെ അസ്വസ്ഥനായിരുന്നുവെന്ന് അയൽപക്കത്തുള്ളവർ പറയുന്നു കൃഷ്ണദാസിന് […]

Local

പാലക്കാട് കറവപ്പശുവിന് പേവിഷബാധ; കൊല്ലാൻ അനുമതി നൽകി മൃഗസംരക്ഷണ വകുപ്പ്

  • 19th September 2022
  • 0 Comments

പാലക്കാട് : പാലക്കാട് മേലാമുറിയിൽ പശുവിന് പേവിഷബാധ സ്ഥിരീകരിച്ചു. മേലാമുറി സ്വാദേശി ജെമിനി കണ്ണന്റെ പശുവിനാണ് പേ വിഷബാധയുണ്ടായത്. ഇന്നലെ വൈകീട്ട് മുതലാണ് പശു പേബാധയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. മൂന്ന് മാസമായി കറവുള്ള പശുവിനാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പശുവിനെയും കുട്ടിയെയും കൊല്ലാൻ മൃഗസംരക്ഷണ വകുപ്പ് നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴയിലും കണ്ണൂരിലും തൃശൂരിലും സമാനമായ രീതിയിൽ വളർത്തുമൃഗങ്ങൾക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. കണ്ണൂരിൽ ആയിക്കര ഭാഗത്ത് അലഞ്ഞ് നടക്കുന്ന പശുവിനെ പേയിളകിയതോടെ ദയാവധം നടത്തി. ആലപ്പുഴ […]

Kerala News

സുഹൃത്തുക്കള്‍ കൊലപ്പെടുത്തി പുഴയില്‍ തള്ളിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി; ആറ് പേര്‍ കസ്റ്റഡിയില്‍, മര്‍ദ്ദിച്ചുകൊന്നത് ക്രൂരമായെന്ന് പോലീസ്

  • 26th August 2022
  • 0 Comments

പാലക്കാട് ചിറ്റൂരില്‍ നിന്ന് കാണാതായ യുവാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെടുത്തു. തത്തമംഗലം സ്വദേശി സുവീഷ് (20) ആണ് കൊല്ലപ്പെട്ടത്. യാക്കര പുഴയുടെ സമീപത്തുനിന്നാണ് സുവീഷിന്റെ മൃതദേഹം കണ്ടെത്തിയത്. യാക്കര പുഴയിലെ ചതുപ്പില്‍ യുവാവിനെ കൊലപ്പെടുത്തി താഴ്ത്തിയെന്ന് സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നുള്ള പൊലീസ് പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കേസില്‍ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വരാജ്, ഹക്കീം, ഋഷികേശ്, അജയ്, ഷമീര്‍, മദന്‍കുമാര്‍ എന്നിവരെയാണ് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. മൃതദേഹം തിരിച്ചറിയാന്‍ സാധിക്കാത്ത വിധം ജീര്‍ണിച്ചിട്ടുണ്ടെന്നാണ് […]

Kerala News

ഡിവൈഎഫ്‌ഐ ഭാരവാഹിയായ യുവതിയെ കഴുത്തു ഞെരിച്ച് കൊന്നു; സുഹൃത്ത് പൊലീസില്‍ കീഴടങ്ങി

  • 10th August 2022
  • 0 Comments

ചിറ്റിലഞ്ചേരിയില്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നു. പാലക്കാട് കോന്നല്ലൂര്‍ ശിവദാസന്റെ മകള്‍ സൂര്യപ്രിയ(24)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുമൂര്‍ത്തി മംഗലം ചിക്കോട് സുജീഷ്(27) പോലീസില്‍ കീഴടങ്ങി. സൂര്യ പ്രിയ ഡിവൈഎഫ്ഐ കോന്നല്ലൂര്‍ യൂണിറ്റ് സെക്രട്ടറിയും ചിറ്റിലഞ്ചേരി മേഖല കമ്മിറ്റിയംഗവും മേലാര്‍കോട് പഞ്ചായത്ത് സിഡിഎസ് അംഗവുമാണ്. സുജീഷും സൂര്യപ്രിയയും തമ്മില്‍ ഏറെക്കാലമായി പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തിലുണ്ടായ ചില അസ്വരാസ്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്വന്തം വീട്ടിലെ മുറിയിലാണ് സൂര്യപ്രിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് […]

Kerala News

ഉറക്കെ പാട്ട് വച്ചതിനെ ചൊല്ലി തര്‍ക്കം; അനിയന്‍ ചേട്ടനെ വിറക് കൊണ്ട് അടിച്ച് കൊലപ്പെടുത്തി

  • 2nd August 2022
  • 0 Comments

മൊബൈലില്‍ ഉറക്കെ പാട്ട് വച്ചതിന് അനിയന്‍ ചേട്ടനെ വിറക് കൊണ്ട് അടിച്ച് കൊലപ്പെടുത്തി. പാലക്കാട് കൊപ്പത്താണ് സംഭവം. കുലുക്കല്ലൂര്‍ മുളയങ്കാവില്‍ തൃത്താല നടക്കാവില്‍ വീട്ടില്‍ സന്‍വര്‍ സാബു(40)ആണ് കൊല്ലപ്പെട്ടത്. മൊബൈല്‍ ഫോണില്‍ പാട്ട് ഉറക്കെ വെച്ചതുമായി ബന്ധപ്പെട്ട് അനിയന്‍ സക്കീറുമായി ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്കാണ് സംഭവം നടന്നത്. മൊബൈല്‍ ഫോണില്‍ പാട്ട് ഉറക്കെ വെച്ചതുമായി ബന്ധപ്പെട്ട് അനിയന്‍ സക്കീറുമായി ഉണ്ടായ തര്‍ക്കത്തില്‍ അനിയന്‍ ചേട്ടനെ വിറകുകൊള്ളി കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ […]

Kerala News

പട്ടാമ്പിയില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, ഒരാള്‍ അറസ്റ്റില്‍

  • 26th July 2022
  • 0 Comments

പട്ടാമ്പി കുലുക്കല്ലൂരില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു. വണ്ടുംതറ വടക്കുംമുറി അബ്ബാസ് (60) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയെത്തിയ അക്രമി സംഘം വീട് ആക്രമിച്ചാണ് അബ്ബാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. ശരീരമാസകലം വെട്ടേറ്റ അബ്ബാസിനെ ഉടന്‍ പട്ടാമ്പി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉറങ്ങിക്കിടന്ന അബ്ബാസിനെ ഓട്ടോറിക്ഷയിലെത്തിയ സംഘം വിളിച്ചുണര്‍ത്തി വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് വിവരം ലഭിച്ചതെന്ന് പൊലീസ് സൂചിപ്പിച്ചു. കേസില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. ചെര്‍പ്പുളശ്ശേരി സ്വദേശി മുഹമ്മദാലിയാണ് അറസ്റ്റിലായത്. വിവാഹം നടത്തി […]

Kerala News

മഹിളാമോര്‍ച്ച നേതാവിന്റെ മരണത്തില്‍ ദുരൂഹത, ആത്മഹത്യാ കുറിപ്പില്‍ പ്രാദേശിക ബിജെപി നേതാവിന്റെ പേര്

  • 11th July 2022
  • 0 Comments

പാലക്കാട് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മഹിളാമോര്‍ച്ച നേതാവ് ശരണ്യയുടെ മരണത്തില്‍ ദുരൂഹത. മഹിളാ മോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷറര്‍ ശരണ്യ (27)യെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് സംഭവം. വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ട ശരണ്യയെ ഉടന്‍ തന്നെ വീട്ടുകാര്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഞ്ച് പേജുള്ള ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രാദേശിക ബിജെപി നേതാവിന്റെ പേര് എഴുതിവെച്ചാണ് ശരണ്യ ആത്മഹത്യ ചെയ്തത്. ബിജെപി ബൂത്ത് പ്രസിഡന്റ് […]

Kerala News

പാലക്കാട് ധോണിയില്‍ പ്രഭാതസവാരിക്കിറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്നു

പ്രഭാതസവാരിക്കിറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്നു. പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് (60) മരിച്ചത്. പാലക്കാട് ധോണിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. ശിവരാമനടക്കം ഒന്‍പതുപേരടങ്ങിയ സംഘമാണ് നടക്കാനിറങ്ങിയത്. ചിന്നം വിളി കേട്ട് ഓടിയെങ്കിലും പിന്നാലെയെത്തിയ ആന ശിവരാമനെ തൂക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കൂടെയുണ്ടായിരുന്നവര്‍ അദ്ദേഹത്തെ ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റുള്ളവര്‍ക്കാര്‍ക്കും പരിക്കുകളില്ല. ശിവരാമന്റെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജനവാസമേഖലയിലെ വന്യമൃഗ ശല്യം തടയാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയായിരുന്നു […]

Kerala News

പാലക്കാട്ടെ യുവാവിന്റെ മരണം കൊലപാതകം, മരിച്ച അനസിനെ ഫിറോസ് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

  • 22nd June 2022
  • 0 Comments

നരികുത്തിയില്‍ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പുതുപ്പള്ളി തെരുവ് സ്വദേശി അനസിനെ ഉച്ചയോടെയാണ് വാഹനപകടത്തില്‍ പരുക്കേറ്റു എന്ന പേരില്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ചികിത്സയിലിരിക്കെ രാത്രിയോടെ അനസ് മരണമടയുകയായിരുന്നു. യുവാവിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടതോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്. മരിച്ച അനസിനെ ഫിറോസ് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് രണ്ട് തവണയാണ് അനസിനെ ഫിറോസ് അടിച്ചത്. രണ്ടാമത്തെ അടി തലയ്ക്ക് പുറകിലായാണ് കൊണ്ടത്. […]

error: Protected Content !!