Kerala News

പാലക്കാട് പൊലീസുകാര്‍ മരിച്ചത് കാട്ടുപന്നിക്ക് വെച്ച വൈദ്യുതിക്കെണിയില്‍ നിന്ന്, ഒരാള്‍ അറസ്റ്റില്‍

പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപം രണ്ട് പൊലീസുകാര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മുട്ടിക്കുളങ്ങര സ്വദേശി സുരേഷാണ് അറസ്റ്റിലായത്. കാട്ടുപന്നിയെ പിടിക്കാന്‍ താന്‍ സ്ഥാപിച്ച വൈദ്യുത കെണിയില്‍ നിന്ന് ഷോക്കേറ്റാണ് പൊലീസുകാര്‍ മരിച്ചതെന്ന് സുരേഷ് സമ്മതിച്ചിട്ടുണ്ടെന്ന് പാലക്കാട് എസ് പി ആര്‍ വിശ്വനാഥ് പറഞ്ഞു. സുരേഷിനെതിരെ ബോധപൂര്‍വമായ നരഹത്യ, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മതിലിനോട് ചേര്‍ന്ന് സ്ഥാപിച്ച ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് സുരേഷ് വൈദ്യുതി കണക്ഷന്‍ നല്‍കിയത്. ശേഷം […]

Kerala News

പാലക്കാട് പൊലീസുകാരുടെ മരണത്തില്‍ ദുരൂഹത; നായ മണം പിടിച്ച് ഓടിയത് മോട്ടോര്‍പുരയിലേക്ക്

പാലക്കാട് പോലീസുകാരുടെ മരണത്തില്‍ ദുരൂഹത തുടരുന്നു. ഹവില്‍ദാര്‍മാരായ എലവഞ്ചേരി കുളമ്പക്കോട് കുഞ്ഞുവീട്ടില്‍ മാരിമുത്തു ചെട്ടിയാരുടെ മകന്‍ അശോകന്‍ (35), തരൂര്‍ അത്തിപ്പൊറ്റ തുണ്ടുപറമ്പില്‍ വീട്ടില്‍ മോഹന്‍ദാസ് (36) എന്നിവരാണ് ഇന്നലെ മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിന് സമീപത്തെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങല്‍ കിടന്നിരുന്ന സ്ഥലത്ത് നിന്ന് കുറച്ച് അകലെയായി ഒരു മോട്ടോര്‍പ്പുരയുണ്ട്. ഡോഗ് സ്‌ക്വാഡിന്റെ നായ മണംപിടിച്ച് ഓടിയത് ഈ മോട്ടോര്‍പ്പുരയിലേക്കാണ്. എന്തുകൊണ്ടാണ് നായ മണംപിടിച്ച് അങ്ങോട്ടേക്ക് ഓടിയതെന്ന് ദുരൂഹത […]

Kerala News

പൊലീസുകാരുടെ മരണം; നാട്ടുകാരായ രണ്ട് പേര്‍ കസ്റ്റഡിയില്‍, മരണം പന്നിക്കെണിയില്‍ കുടുങ്ങി

പാലക്കാട് രണ്ട് പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാട്ടുകാരായ രണ്ട് പേര്‍ കസ്റ്റഡിയില്‍. കാട്ടുപന്നിക്ക് വേണ്ടി വെച്ച വൈദ്യുത കെണിയില്‍പ്പെട്ടാണ് പൊലീസുകാര്‍ മരിച്ചതെന്നാണ് ഇരുവരും പൊലീസിന് നല്‍കിയ മൊഴി. മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പില്‍ നിന്നും കാണാതായ രണ്ട് പേരെ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹവില്‍ദാര്‍മാരായ അശോകന്‍, മോഹന്‍ദാസ് എന്നിവരാണ് മരിച്ചത്. തെരച്ചിലിനിടെ പൊലീസ് ക്യാമ്പിനോട് ചേര്‍ന്നുള്ള പാടത്ത് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരിച്ച രണ്ട് പേരുടേയും ശരീരത്തില്‍ പൊള്ളലേറ്റതിന്റെ പാടുകളുണ്ടായിരുന്നു. ഇതുമായി […]

Kerala News

പാലക്കാട് രണ്ട് പോലീസുകാര്‍ മരിച്ച നിലയില്‍, മൃതദേഹങ്ങള്‍ കണ്ടെത്തിയത് പൊലീസ് ക്യാമ്പിനോട് ചേര്‍ന്നുള്ള പാടത്ത്

പാലക്കാട് നിന്നും കാണാതായ രണ്ട് പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടിക്കുളങ്ങര പൊലീസ് ക്യാംപിനു സമീപത്തെ വയലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഹവില്‍ദാര്‍മാരായ മോഹന്‍ദാസ്, അശോകന്‍ എന്നിവരാണ് മരിച്ചത്. ഇവരെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലായിരുന്നു. കഴിഞ്ഞദിവസം ഒരാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നതായും മറ്റൊരാള്‍ അവധിയിലായിരുന്നുവെന്നും പറയുന്നു. പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങള്‍. വയലില്‍ രണ്ടു ഭാഗത്തായിട്ടാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഈ സ്ഥലങ്ങളില്‍ ഷോക്കേല്‍ക്കാനുള്ള സാദ്ധ്യത തീരെയില്ലെന്നാണ് നാട്ടുകാര്‍ ഉള്‍പ്പടെയുള്ളവര്‍ പറയുന്നത് സംഭവത്തില്‍ പോലീസും […]

Kerala News

ശ്രീനിവാസൻ വധക്കേസ്; കൊലക്കുപയോഗിച്ച ആയുധം കണ്ടെത്തി; തെളിവെടുപ്പിനിടെ യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം

  • 27th April 2022
  • 0 Comments

ശ്രീനിവാസൻ വധക്കേസിൽ കഴിഞ്ഞ ദിവസം പിടിയിലായ അബ്ദുറഹ്മാൻ, ഫിറോസ്, എന്നിവരുമായി പോലീസ് നടത്തിയ തെളിവെടുപ്പിനിടെ യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം. മേലാമുറിയിൽ ശ്രീനിവാസനെ കൊലപ്പെടുത്തിയ കടയിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നിടെ ആണ് മുദ്രാവാക്യം വിളിച്ച് യുവമോർച്ച പ്രവർത്തകർ പാഞ്ഞടുത്തത് . പ്രതിഷേധക്കാരെ പോലീസ് തടയുകയും മൂന്ന് മിനിറ്റിനുള്ളിൽ തെളിവെടുപ്പ് മതിയാക്കി മടങ്ങുകയും ചെയ്തു. രാവിലെ നടന്ന തെളിവെടുപ്പിൽ അബ്ദുറഹ്മാൻ കൃത്യം നടത്താൻ ഉപയോഗിച്ച കൊടുവാൾ കല്ലേക്കോട് അഞ്ചാം മൈലിനടുത്ത ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തി.ഈ കൊടുവാൾ ഉപയോഗിച്ചാണ് അബ്ദുറഹ്മാൻ […]

Kerala News

പാലക്കാട് സുബൈർ വധം; ആറിൽ ഉപേക്ഷിച്ച ആയുധങ്ങൾ കണ്ടെത്തി

  • 19th April 2022
  • 0 Comments

പാലക്കാട് എസ് ഡി പി ഐ പ്രവർത്തകൻ സുബൈർ വധക്കേസിൽ കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി പോലീസ്. മണ്ണുക്കാട് കോഴയാറിൽ ഉപേക്ഷിച്ച നാല് വടിവാളുകളാണ് കണ്ടെത്തിയത്. പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.ഇന്നലെ മുതൽ നാല് പ്രതികളും പോലീസ് കസ്റ്റഡിയിൽ ആയിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തു വരുകയാണ്. പ്രതികളിൽ ഒരാളായ രമേശിന് സുബൈറിനോടുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകാലത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. സുബൈര്‍ വധക്കേസില്‍ കൂടുതല്‍ സി സി ടി വി ദൃശ്യങ്ങളും ഇതിനിടയില്‍ പുറത്തുവന്നിട്ടുണ്ട്. പ്രതികള്‍ കാര്‍ […]

Kerala News

ശ്രീനിവാസന്‍ വധക്കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ;ഫോണ്‍രേഖകള്‍ പരിശോധിക്കുന്നു നൂറിലധികം എസ്ഡിപിഐ, ആർഎസ്എസ് പ്രവർത്തകർ കരുതൽ തടങ്കലിൽ

  • 18th April 2022
  • 0 Comments

പാലക്കാട്ടെ ഇരട്ട കൊലപാതകങ്ങളില്‍ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ക്കൊലപാതകത്തിൽ സംശയിക്കുന്നവരുടെ മുപ്പതിലധികം ഫോണുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോൺ വിളി രേഖകൾ പരിശോധിച്ച് പ്രതികളെലേക്കെത്താനാണ് പൊലീസിന്റെ ശ്രമം. പിടിച്ചെടുത്ത ഫോണുകൾ സൈബർ സെല്ലിന് കൈമാറി.നിലവില്‍ നാല് പേരാണ് സുബൈര്‍ വധക്കേസില്‍ കസ്റ്റഡിയിലുള്ളത്. ശ്രീനിവാസന്‍ വധക്കേസില്‍ ഇന്ന് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിലെ അന്വേഷണ പുരോഗതി അറിയിക്കാനായി ഐ.ജി വിജയ് സാക്കറെ ഇന്ന് മന്ത്രി കൃഷ്ണന്‍ കുട്ടിയെ കാണും.നൂറിലധികം എസ്ഡിപിഐ, ആർഎസ്എസ് പ്രവർത്തകർ കരുതൽ തടങ്കലിലാണ്.പാലക്കാട് ജില്ല […]

Kerala News

രണ്ട് പാർട്ടികളും സ്വയം നിയന്ത്രിക്കണം; ആക്രമണങ്ങളെ പോലീസ് അടിച്ചമർത്തും; കെ കൃഷ്ണൻ കുട്ടി

  • 17th April 2022
  • 0 Comments

രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ നടന്ന പാലക്കാട് രണ്ട് പാർട്ടികളും സ്വയം നിയന്ത്രിക്കണമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി. ഇത്തരം സംഭവങ്ങൾ അടിച്ചമർത്തണമെന്നും അത് കൊണ്ട് തന്നെ പോലീസ് മുഖം നോക്കാതെ നടപടി എടുക്കുമെന്നും അതിനായി നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.പാലക്കാട് ജില്ലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് എൽ ഡി എഫ് യോഗം നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ ജില്ലയിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ സർവകക്ഷി യോഗം വിളിക്കാനും ആലോചനയുണ്ട്. അതേസമയ, ആർ എസ് എസ് പ്രവർത്തകൻ […]

Kerala News

പാലക്കാട്ട്‌ ആർ.എസ്.എസ്. നേതാവിന് വെട്ടേറ്റു

  • 16th April 2022
  • 0 Comments

പാലക്കാട് ആർഎസ്എസ് നേതാവിനെ വെട്ടേറ്റു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് വെട്ടേറ്റത്. പാലക്കാട് നഗരത്തിലെ മേലാമുറിയിലാണ് സംഭവം. വെട്ടേറ്റ ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ഇയാൾ ഐസിയുവിലാണ്.ഉച്ചയ്ക്ക് ഒരു മണിയോടെ കടയില്‍ കയറിയാണ് വെട്ടിയത്. കൈക്കും കാലിനും തലയുടെ ഭാഗത്തും ശ്രീനിവാസന് വെട്ടേറ്റതായാണ് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞത്. പാലക്കാട്ടെ എസ് കെ ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ആളാണ് ശ്രീനിവാസൻ. എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്റെ കൊലപാതകവുമായി ഇതിന് ബന്ധമുണ്ടെന്ന് പറയാനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അക്രമികള്‍ […]

Kerala News

പാലക്കാട് പിതാവിന്റെ മുന്നിൽ വെച്ച് എസ് ഡി പി ഐ പ്രവർത്തകനെ വെട്ടി കൊന്നു

  • 15th April 2022
  • 0 Comments

പാലക്കാട് എലപ്പുള്ളിയിൽ എസ് ഡി പി ഐ പ്രവർത്തകനെ കാറുകളിലെത്തിയ അജ്ഞാത സംഘം വെട്ടി കൊന്നു. കുത്തിയതോട് സ്വദേശി സുബൈറാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചക്ക് 1: 30ന് ജുമാ നമസ്കാരം കഴിഞ്ഞ് ബൈക്കിൽ പിതാവിനോടൊത്ത് മടങ്ങുന്നതിനിടെ രണ്ട് കാറുകളിലായെത്തിയ അജ്ഞാത സംഘം ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. പുറകിലിരുന്ന പിതാവ് ദൂരേക്ക് തെറിച്ചു വീണു. ഇതിനിടെ സുബൈറിനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സുബൈറിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കസബ പോലീസ് […]

error: Protected Content !!