Local

പാലക്കാട് കടൽ കുതിരയെ കൈവശം വച്ച യുവാവ് പിടിയിൽ

  • 19th August 2023
  • 0 Comments

പാലക്കാട് കടൽ കുതിരയുമായി യുവാവ് വനം വകുപ്പിന്റെ പിടിയിൽ. ചെന്നൈ സ്വദേശി എഴിൽ സത്യയാണ് പിടിയിലായത്.പാലക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നുമാണ് യുവാവിനെ പിടികൂടിയത്. കടൽ കുതിരകളെ ഒരു ബോക്‌സിലിട്ട് കവറിലാക്കിയ നിലയിലായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് വനം വകുപ്പിന്റെ വിജിലൻസ് സംഘം നടത്തിയ പരിശോധനയിലാണ് കടൽ കുതിരകളുമായി യുവാവ് പിടിയിലാകുന്നത്. വംശനാശ ഭീഷണി നേരിടുന്ന കടൽജീവിയാണ് കടൽകുതിര. 35 സെന്റിമീറ്റർ വരെ വലുപ്പം വയ്ക്കുന്ന ഇവയുടെ ആൺ വർഗ്ഗമാണ് പ്രസവിക്കുന്നത്. ലക്ഷങ്ങൾ വിലമതിക്കുന്ന കടൽക്കുതിരകളെ മരുന്നു […]

Kerala News

ഓഫീസ് സമയത്ത് സ്വകാര്യവ്യക്തിയുടെ ഭൂമി അളക്കൽ; പാലക്കാട് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

  • 17th June 2023
  • 0 Comments

ഓഫീസ് സമയത്ത് സ്വകാര്യവ്യക്തിയുടെ ഭൂമി അളക്കലിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. പാലക്കാട് പുതുശ്ശേരി സെൻട്രൽ വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ മുഹമ്മദ് ഗൗസിനെയാണ് വിജിലൻസ് പിടികൂടിയത്. കൈവശമുണ്ടായിരുന്ന 4,000 രൂപ സ്വകാര്യവ്യക്തികളിൽ നിന്ന് കിട്ടിയതാണെന്ന് വില്ലേജ് ഓഫീസർ വിജിലൻസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു. ജീവനക്കാർ ഉച്ചതിരിഞ്ഞ് സ്വകാര്യവ്യക്തികളുടെ ഭൂമി അളന്നുതിട്ടപ്പെടുത്തിക്കൊടുക്കാൻ പോവുന്നതായും സർട്ടിഫിക്കറ്റുകൾക്കായി ഓഫീസിലെത്തുന്നവരിൽ നിന്നു കൈക്കൂലി വാങ്ങുന്നതായുമുളള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് പരിശോധന.വിജിലൻസ് ഇൻസ്പെക്ടർ ഫിലിപ്പ് സാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വിജിലൻസ് പരിശോധനയ്ക്ക് […]

Kerala News

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്വന്തം വീട്ടിൽ മോഷണം; യുവാവും സഹായികളും അറസ്റ്റിൽ

  • 26th March 2023
  • 0 Comments

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്വന്തം വീട്ടിൽ നിന്ന് പണവും സ്വർണവും മോഷ്ടിച്ച യുവാവും സുഹൃത്തുക്കളും അറസ്റ്റിൽ. പാലക്കാട് പുതുപ്പരിയാരം സ്വദേശി ബൈജു, സുഹൃത്തുക്കളായ സുനി, സുശാന്ത് എന്നിവരാണ് അറസ്റ്റിലായത്.പാലക്കാട് ഹേമാംബിക നഗർ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയും ഹാജറാക്കി റിമാന്റ് ചെയ്തു. വീട്ടുകാരുമായി ചേർച്ചയിൽ അല്ലായിരുന്നു ബൈജു വീട്ടുകാർ വീട് പൂട്ടി കൊടുങ്ങല്ലൂർ ക്ഷേത്ര ദർശനത്തിനു പോയതിനു പിന്നാലെയാണ് കവർച്ച നടത്തിയത്. സഹോദരിയെ ഫോൺ വിളിച്ച് വീട്ടിലാരുമില്ലെന്ന് ഉറപ്പ് വരുത്തുകയും, തിരിച്ചു വരുന്ന സമയം ചോദിച്ചറിയുകയും […]

Kerala News

അട്ടപ്പാടി മധു കേസ്; ഈ മാസം മുപ്പതിന് വിധി

  • 18th March 2023
  • 0 Comments

അട്ടപ്പാടി മധു കൊലക്കേസിൽ വിധി ഈ മാസം 30ന്. അന്തിമ വാദം പൂതിയായതിനെ തുടർന്ന് മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതിയാണ് വിധി പറയൽ 30 ലേക്ക് ആക്കിയത്. വെള്ളിയാഴ്ചയാണ് കേസിന്റെ അന്തിമ വാദം പൂർത്തിയായത്. 2018 ഫെബ്രുവരി 22നാണ് ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധുവിനെ മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകൾ തല്ലി കൊല്ലുന്നത്. 16 പ്രതികളാണ് കേസിലുള്ളത്. മൂവായിരത്തിലധികം പേജുകളുളള കുറ്റപത്രത്തില്‍ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മധുവിന്റെ ബന്ധുക്കളുള്‍പ്പടെ 24 പേര്‍ വിചാരണക്കിടെ കൂറുമാറിയിരുന്നു. […]

Kerala News

രണ്ട് ദിവസം മുമ്പ് വീട്ടിൽ നിന്നിറങ്ങി;പാലക്കാട് കാണാതായ 17-കാരന്‍ തൃശ്ശൂരില്‍ മരിച്ചനിലയില്‍

  • 16th February 2023
  • 0 Comments

പാലക്കാട് പേഴുങ്കരയില്‍ നിന്ന് രണ്ട് ദിവസം മുമ്പ് കാണാതായ ആൺകുട്ടിയെ തൃശൂരിൽ മരിച്ച നിലയിൽ കണ്ടെത്തി.തൃശൂരില്‍ വച്ച് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുകയായിരുന്നെന്ന് പൊലീസ് പറയുന്നു.ചൊവ്വാഴ്ചമുതലാണ് അനസിനെ കാണാതായത്.ജോലിചെയ്യുന്ന കടയിലേക്ക് പോകുന്നു എന്നുപറഞ്ഞാണ് അനസ് വീട്ടില്‍നിന്നിറങ്ങിയത്. പിന്നീട് കാണാതാവുകയായിരുന്നു. വീട്ടുകാരുടെ പരാതിയെത്തുടർന്ന് പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് കുട്ടിയെ തൃശൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞദിവസം ചാവക്കാട് വെച്ച് അനസിനെ കണ്ടതായുള്ള വിവരം വീട്ടുകാര്‍ക്ക് ലഭിച്ചിരുന്നു. ഇതനുസരിച്ച് ചാവക്കാടെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.വ്യാഴാഴ്ച പുലര്‍ച്ചെ 1.30-ഓടെയാണ് അനസ് […]

Kerala News

പള്ളിപരിപാടിക്ക് എത്തിച്ച ഒട്ടകത്തിന് ക്രൂര മർദനം;ആറുപേർ അറസ്റ്റിൽ

  • 11th February 2023
  • 0 Comments

മാത്തൂർ പല്ലഞ്ചാത്തനൂരിൽ ഒട്ടകത്തെ ക്രൂരമായി മർദിച്ച കേസിൽ ആറു പേർ അറസ്റ്റിൽ. കോയമ്പത്തൂർ സ്വദേശിയായ മണികണ്ഠൻ (40), തെലങ്കാന സ്വദേശി ശ്യാം ഷിൻഡെ (32), മധ്യപ്രദേശ് സ്വദേശി കിഷോർ ജോഗി (35), മാത്തൂർ സ്വദേശികളായ അബ്ദുൾ കരീം (32), സെയ്ദു മുഹമ്മദ് (36), ഷമീർ (32) എന്നിവരാണ് അറസ്റ്റിലായത്.തെരുവത്ത് പള്ളി നേർച്ചക്ക് എത്തിച്ച ഒട്ടകമാണ് ക്രൂര മർദനത്തിന് ഇരയായത്.ആഘോഷം കഴിഞ്ഞ് ഒട്ടകത്തെ വാഹനത്തിൽ കയറ്റുന്നതിനിടെയാണ് വടികൊണ്ട് തലയ്ക്കടിച്ചത്. കണ്ടുനിന്നവർ മൊബൈലിൽ പകർത്തിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. പിന്നീട് […]

Kerala

വയോധികയെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തിയ സംഭവം; രണ്ട് പേർ അറസ്റ്റിൽ

  • 2nd January 2023
  • 0 Comments

പാലക്കാട്: വീടിനുളളിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ചിറ്റൂർ സ്വദേശികളായ സത്യഭാമ, ബഷീർ എന്നിവരെയാണ് ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.കെട്ടിടനിർമാണ ജോലിക്കായി വയോധികയുടെ വീട്ടിൽ എത്തിയതായിരുന്നു ഇരുവരും. ശനിയാഴ്ച ഉച്ചയോടെ മാലപൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രിയാണ് കൊടുമ്പ് തിരുവാലത്തൂർ ആറ്റിങ്കൽവീട്ടിൽ പത്മാവതി(74)യെ വീടിനുള്ളിൽ മരിച്ചനിലയിൽ പൊലീസ് കണ്ടെത്തിയത്. തറവാട്ടുവീട്ടിൽ ഒറ്റയ്ക്കായിരുന്നു പത്മാവതി താമസിച്ചിരുന്നത്. മകനും കുടുംബവും തറവാടിനോട് ചേർന്ന ഒരു വീട്ടിലാണ് താമസിക്കുന്നത്. മകൻ രാത്രി […]

Kerala

ശരീരത്തിൽ എണ്ണതേച്ച് നഗ്നനായെത്തി വീടുകളിൽ മോഷണം; പിടികിട്ടാപ്പുളളി പിടിയിൽ

  • 27th December 2022
  • 0 Comments

പാലക്കാട് വീടുകളിൽ നഗ്നനായെത്തി മോഷണം നടത്തിയിരുന്ന പിടികിട്ടാപ്പുളളി പിടിയിൽ. നിരവധി മോഷണക്കേസുകളിലെ പ്രതിയായ ചെമ്പലോട് മോഹനനാണ് പിടിയിലായത്. പിടിയിലാകാതിരിക്കാൻ നഗ്നനായി ശരീരത്തിൽ എണ്ണതേച്ചാണ് ഇയാൾ മോഷണത്തിന് എത്തിയിരുന്നത്. പാലക്കാട് നഗരം കേന്ദ്രീകരിച്ച് മോഷണങ്ങൾ പെരുകിയതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കുകയായിരുന്നു. പാലക്കാട് നോർത്ത്, സൗത്ത് പൊലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പിടിയിലാകാതിരിക്കാൻ നഗ്നനായി ശരീരത്തിൽ എണ്ണതേച്ചാണ് ഇയാൾ മോഷണത്തിന് എത്തിയിരുന്നത്. വീടുകളിൽ നിർത്തിയിട്ടിരിക്കുന്ന കാറുകളിലെ വിലപിടിപ്പുളള വസ്തുക്കളാണ് പ്രധാനമായും മോഹനൻ മോഷ്ടിച്ചിരുന്നത്. വീടിന്റെ ജനലുകളിലൂടെയും […]

Kerala

പാലക്കാട് സ്ഥാപിച്ച 120 അടി ഉയരമുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കട്ടൗട്ട് തകർന്നു വീണു

  • 1st December 2022
  • 0 Comments

ഖത്തർ ലോകകപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് സ്ഥാപിച്ച ഏറ്റവും വലിയ കടൗട്ട് തകർന്നു. പാലക്കാട് കൊല്ലങ്കോട് സ്ഥാപിച്ച ക്രിസ്റ്റ്യാനോ റോണോഡോയുടെ കട്ടൗട്ടാണ് തകർന്ന് വീണത്. 120 അടി ഉയരത്തിലാണ് പോർച്ചുഗൽ ഫാൻസ് കട്ടൗട്ട് സ്ഥാപിച്ചിരുന്നത്.ശക്തമായ കാറ്റിലാണ് കട്ടൗട്ട് തകർന്നുവീണത്. കൊല്ലാങ്കോട്-പൊള്ളാച്ചി റോഡിലെ കുരുവിക്കൂട്ട് മരത്തിന് സമീപത്താണ് കട്ടൗട്ട് ഉയർത്തിയിരുന്നത്. കൊല്ലങ്കോട് ഫിന്‍മാര്‍ട്ട് കമ്പനിയുടെ കോമ്പൗണ്ടിലാണ് 120 അടി ഉയരമുള്ള ക്രിസ്റ്റ്യാനോയുടെ കൂറ്റന്‍ കട്ടൗട്ട് ഉയർത്തിയത്. കമ്പനി തന്നെയാണ് കട്ടൗട്ട് ഒരുക്കിയതിന് പിന്നില്‍. 120 അടിയുള്ള കട്ടൗട്ടുകള്‍ ലോകത്തിലെ തന്നെ […]

Kerala

പാലക്കാട് ആലും ആര്യവേപ്പും താലി ചാർത്തി വിവാഹിതരായി

  • 28th October 2022
  • 0 Comments

വിവാഹങ്ങളെ കുറിച്ച് നിരവധി റിപ്പോർട്ടുകൾ നമ്മൾ കാണാറുണ്ട്. കൗതുകങ്ങളും രസകരമായ സംഭവങ്ങളും പല കല്യാണങ്ങളെയും അവിസ്മരണീയമാക്കാറുണ്ട്. ഇതിനെല്ലാം പുറമേ പരസ്പരം ആളുകൾ ഏറ്റുമുട്ടുന്ന ചില ഒറ്റപ്പെട്ട സംഭവങ്ങളും കല്യാണ വീടുകളിൽ നടക്കാറുണ്ട്. എന്നാൽ കല്യാണം നടക്കുന്നത് മരങ്ങൾ തമ്മിലാണെങ്കിലോ? കൂടുതൽ കൗതുകകരമാകും. ഇവിടെ താലി ചാർത്തി വിവാഹിതരായത് രണ്ട് മരങ്ങൾ തമ്മിലാണ്. പാലക്കാടാണ് ഈ സംഭവം. വിവാഹിതരായതാകട്ടെ, ആലും ആര്യവേപ്പും തമ്മിൽ. ഒരു ഗ്രാമത്തിലെ ജനതയുടെ മതപരവും ആചാരപ്രകാരവുമുള്ള വിശ്വാസത്തിന്റെ ഭാഗമായാണ് മരങ്ങളെ തമ്മിൽ വിവാഹം കഴിപ്പിച്ചത്. […]

error: Protected Content !!