Kerala

രണ്ടിലയില്ല; പാലായില്‍ യുഡിഎഫിന് ചിഹ്നമായി

  • 7th September 2019
  • 0 Comments

പാലാ: അനിശ്ചിതങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിന് ചിഹ്നമായി. ‘കൈതച്ചക്ക’യാണ് ചിഹ്നം. ചിഹ്നം ഏതായാലും വിജയം ഉറപ്പാണെന്ന്‌ജോസ് ടോമ് ജോസഫ് പ്രതികരിച്ചു. കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയെന്ന നിലയില്‍ ജോസ് ടോം നല്‍കിയ പത്രിക പിന്‍വലിക്കണമെന്നായിരുന്നു സൂക്ഷ്മപരിശോധനയ്ക്കിടെ ജോസഫ് വിഭാഗം ആവശ്യപ്പെട്ടത്. ജോസഫ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ക്കൂടിയാണ് പത്രിക തള്ളിയത്.

Kerala

പാലാ ഉപതിരഞ്ഞെടുപ്പിന് പത്രിക സമര്‍പ്പിച്ചത് 17 പേര്‍

  • 5th September 2019
  • 0 Comments

കോട്ടയം: സെപ്റ്റംബര്‍ 23ന് നടക്കുന്ന പാലാ നിയമസഭാ നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദേശ പത്രിക നല്‍കിയത് 17 പേര്‍. അവസാന ദിവസമായിരുന്ന ഇന്ന്(സെപ്റ്റംബര്‍ നാല്) 12 പേര്‍ പത്രിക നല്‍കി. ആകെ 28 നാമനിര്‍ദേശ പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ(സെപ്റ്റംബര്‍ അഞ്ച്) രാവിലെ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ ഏഴാണ്.

Kerala Local

വിമതസ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് മുന്നണി ധാരണയുടെ ലംഘനം: ജോസ്.കെ.മാണി

  • 4th September 2019
  • 0 Comments

കോട്ടയം: പാലയില്‍ വിമതനെ നിര്‍ത്തിയതില്‍ മുന്നണി ധാരണയുടെ ലംഘനമാണെന്ന് ജോസ്.കെ.മാണി. പ്രശ്‌നത്തെ യുഡിഎഫ് ഗൗരവത്തോടെ കാണുന്നുവെന്നും ജോസ്.കെ.മാണി പറഞ്ഞു. പാലാ ഉപതെരഞ്ഞെടുപ്പിൽ വിമതസ്ഥാനാര്‍ത്ഥിയായി കേരളാകോണ്‍ഗ്രസ് എം അംഗവും പി ജെ ജോസഫ് അനുകൂലിയുമായ വര്‍ഗീസ് കണ്ടത്തിലാണെന്ന വാർത്ത വന്നിരുന്നു. പി ജെ ജോസഫിന്റെ പിഎയ്‌ക്കൊപ്പം എത്തിയാണ് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍, കര്‍ഷക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ വര്‍ഗീസ് ഡമ്മി സ്ഥാനാര്‍ത്ഥി മാത്രമാണെന്നാണ് ജോസഫ് പക്ഷം ഉന്നയിച്ചു. അതേസമയം ജോസ് ടോം പുലിക്കുന്നേലിന് രണ്ടില […]

Kerala

ജോസ‌് ടോമിന് “രണ്ടില” നൽകില്ല പാലായിൽ യുഡിഎഫ‌് സ്ഥാനാർഥി : പി ജെ ജോസഫ്

  • 3rd September 2019
  • 0 Comments

പാലായിൽ കേരള കോൺഗ്രസ‌് എമ്മിന‌് സ്ഥാനാർഥിയില്ലെന്ന് പി ജെ ജോസഫ‌് യുഡിഎഫിന്റെ സ്വതന്ത്രസ്ഥാനാർഥിയാണ‌് പാലായിൽ മത്സരിക്കുന്നത് അതുകൊണ്ട് തന്നെ കേരള കോൺഗ്രസിന്റെ ചിഹ‌്നം ‘രണ്ടില’ ജോസ‌് ടോമിന‌് ചിഹ‌്നം അനുവദിക്കില്ലെന്നും വ്യക്തമാക്കി. വർക്കിങ‌് ചെയർമാൻ ജോസഫ‌് സ്ഥാനാർത്ഥിയെ തിരഞ്ഞെടുപ്പിനെ കുറിച്ച് തൊടുപുഴയിൽ പ്രതികരിക്കുകയായിരുന്നു . താൻ പാർടിയിൽ നിന്നും പുറത്താക്കിയ ആളാണ‌് ജോസ‌് ടോം. ജോസ‌് കെ മാണി പാർടി ചെയർമാനെന്ന‌് വാദിക്കുന്ന ജോസ‌് ടോം തന്നോട‌് ചിഹ‌്നം ആവശ്യപ്പെട്ടിട്ടില്ല. ചിഹ‌്നം വേണ്ടെന്ന‌് തുറന്നു പറഞ്ഞയാൾക്ക‌് എന്തിന‌് […]

Kerala Trending

മാണിയുടെ ചിത്രം മാത്രം മതി വോട്ട് കിട്ടാൻ : നിലപാട് മാറ്റി പി ജെ ജോസഫ്

  • 2nd September 2019
  • 0 Comments

കോട്ടയം: മീനച്ചില്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ജോസ് ടോമിനെ അംഗീകരിക്കില്ലയെന്ന പി ജെ ജോസെഫിന്റെ നിലപാട് മാറ്റി. പാലയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു പിന്നാലെ ആയിരുന്നു അംഗീകരിക്കില്ലയെന്ന ജോസഫിന്റെ നിലപാട്. ജോസ് ടോമിന് വിജയ സാധ്യതയില്ലാ എന്നായിരുന്നു ജോസഫ് ഗ്രൂപ്പിന്റെ നിലപാട്. മാണിയുടെ പിൻതുടർച്ചക്കാരൻ ആര് എന്ന് മാത്രമേ ജനങ്ങൾക്കറിയേണ്ടതുള്ളൂ അദ്ദേഹത്തിന്റെ ചിത്രം മതി യു ഡി എഫ് സ്ഥാനാർത്ഥിക്ക് വിജയിക്കുവാനെന്നും, മാണിയുടെ ചെരുപ്പിന്റെ വാറയിക്കുവാനുള്ള യോഗ്യത പോലും തനിക്കില്ലെന്നും അദ്ദേഹം […]

Kerala

പാലായില്‍ മാണി സി കാപ്പന്‍ ഇടത് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: പാലാ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ ഇടതു സ്ഥാനാര്‍ഥിയാകും. കെ.എം. മാണി അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവു വന്നതിനാലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത് തുടര്‍ച്ചയായ നാലാം തവണയാണ് മാണി സി കാപ്പന്‍ പാലായില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്നത്. മൂന്നുതവണയും കെ.എം മാണിയോട് പരാജയപ്പെടുകയായിരുന്നു. മാണി സി കാപ്പനെ സ്ഥാനാര്‍ഥിയാക്കാന്‍ എന്‍.സി.പി യോഗത്തിലാണ് തീരുമാനമായത്. പാര്‍ട്ടിയുടെ തീരുമാനം എല്‍.ഡി.എഫിനെ അറിയിക്കും. ഔദ്യോഗിക പ്രഖ്യാപനം എല്‍.ഡി.എഫ് യോഗത്തിന് ശേഷമാണ് ഉണ്ടാകും.

Kerala

പാലാ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫ് യോഗത്തില്‍ സ്ഥാനാര്‍ത്ഥിയില്‍ തീരുമാനമായില്ല

പാല: പാലാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാന്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനമായില്ല. സ്ഥാനാര്‍ഥി ആരാകണമെന്ന ചര്‍ച്ച വീണ്ടും തുടരും. ജയസാധ്യതയുള്ള സ്ഥാനാര്‍ഥി വേണമെന്ന കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടു. കേരളാ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തെന്ന് ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞു. സ്ഥാനാര്‍ഥിയില്‍ കാര്യമായ ചര്‍ച്ചയുണ്ടായില്ല. പി.ജെ. ജോസഫ്- ജോസ് കെ. മാണി വിഭാഗങ്ങള്‍ക്കിടയില്‍ ചില തര്‍ക്കങ്ങളുണ്ട്. ഒറ്റക്കെട്ടായി യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി. പാലാ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി […]

Kerala

പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് യു ഡി എഫ് നിർണായക യോഗം ഇന്ന്

കോട്ടയം : പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥാനാർഥി നിർണയവും മുന്നൊ​രു​ക്ക​ങ്ങ​ളും ച​ർ​ച്ച ചെ​യ്യാ​ൻ യു​ഡി​എ​ഫ് നേ​തൃ​യോ​ഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ പത്ത് മണിക്കാണ് യോഗം. കേരളാ കോണ്‍ഗ്രസ്സ് എമ്മിലെ അധികാരത്തർക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് എന്ന അവസ്ഥ യോഗത്തിൽ ചർച്ചയാകും. അതേ സമയം മാണി – ജോസഫ് വിഭാഗം മുന്നണിയ്ക്ക് അതീതമായി നില്ക്കാനാണു സാധ്യത, മുന്നണി തീരുമാനം ഇരു കൂട്ടരും അംഗീകരിക്കാൻ തയ്യാറാവും. നേരത്തെ പാലാ സീറ്റുമായി ബന്ധപ്പെട്ട് പിജെ ജോസഫ് ഒരു തർക്കത്തിനില്ലെന്ന […]

Kerala News

നിര്യാതയായി

പാലാ: ജനതാദൾ എസ് ദേശീയ കൗൺസിൽ അംഗവും മുൻ മന്ത്രിയുമായ പ്രൊഫ.എൻ.എം ജോസഫിന്റെ മാതാവ് അന്നമ്മ മാത്യു നീണ്ടുക്കുന്നേൽ (93) നിര്യാതയായി. സംസ്കാരം നാളെ ( 23-06-2019- ഞായർ) ഉച്ചകഴിഞ്ഞ് 02:30 ന് ചേന്നാട് ലൂർദ്ദ് മാതാ പള്ളിയിൽ. പരേത ചേന്നാട് ഒറ്റലാങ്ങൽ കുടുംബാംഗമാണ്. മറ്റുമക്കൾ: മേരി വര്ഗീസ് താഴൂശേരിൽ USA, സിസ്റ്റർ ട്രീസാ എസ് എ ബി എസ് (വാഴപ്പള്ളി – ചങ്ങനാശ്ശേരി), ലില്ലിക്കുട്ടി തോമസ് ഉപ്പുമ്മാക്കൽ (തിരുവഞ്ചൂർ) , പരേതനായ ജോർജ് മാത്യു. മരുമക്കൾ: […]

error: Protected Content !!