News

ഹെവന്‍സ് പ്രീ സ്‌കൂള്‍ പ്രവേശനം ഓണ്‍ലൈന്‍ വഴി ആരംഭിച്ചു

കുന്ദമംഗലം; കുന്ദമംഗലം മാക്കൂട്ടം ചാരിറ്റബിള്‍ ആന്റ് എഡ്യുക്കേഷണല്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹെവന്‍സ് പ്രീ സ്‌കൂള്‍ പ്രവേശനം ഓണ്‍ലൈന്‍ വഴി ആരംഭിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ ഇ.പി ലിയാഖത്തലി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് മാനേജര്‍ എം. സിബഗത്തുള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഷെരീഫ സ്വാഗതം പറഞ്ഞു. മഹല്ല് സെക്രട്ടറി സി. അബ്ദുറഹ്മാന്‍, ഐഡിയല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം.കെ സുബൈര്‍, മാക്കൂട്ടം ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി കെ.കെ അബ്ദുള്‍ ഹമീദ് തുടങ്ങിയവര്‍ ഓണ്‍ലൈനിലൂടെ കുട്ടികള്‍ക്ക് സന്ദേശങ്ങള്‍ കൈമാറി. സ്‌കൂളില്‍ […]

Local

ഓൺ ലൈൻ പഠനം ലഭ്യമല്ലാത്ത 110 കുട്ടികൾക്ക് വീടുകളിൽ സൗകര്യമൊരുക്കാൻ പെരുവയൽ ഗ്രാമപഞ്ചായത്ത്

കുന്ദമംഗലം :വീടുകളിൽ ഓൺ ലൈൻ പഠനത്തിന് സൗകര്യമില്ലാത്തവർക്ക് പ്രത്യേക കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കുന്നതിന് പെരുവയൽ ഗ്രാമപഞ്ചായത്ത് രൂപമുണ്ടാക്കി. ജനപ്രതിനിധികളുടെയും പഞ്ചായത്തിലെ 12 സ്കൂളുകളിലെ പ്രധാനാധ്യാപകരുടെയും പി.ടി.എ പ്രസിഡണ്ടുമാരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. 110 വിദ്യാർത്ഥികള്ക്കാണ് ഓൺ ലൈൻ സൗകര്യം ലഭിക്കാത്തതായി കണ്ടെത്തിയത്. എന്നാൽ ഇവരെല്ലാം മറ്റു മാർഗ്ഗങ്ങളിലൂടെ ക്ലാസുകളിൽ പങ്കെടുത്തിട്ടുണ്ട്. ഇതിൽ 58 പേർ ഗ്രാമപഞ്ചായത്തിന് അകത്തുള്ള വിദ്യാലയങ്ങളിൽ പഠിക്കുന്നവരാണ്. 52 പേർ പുറത്തുള്ള വിദ്യാലയങ്ങളിൽ പഠിക്കുന്നവരും. ഗ്രാമപഞ്ചായത്തിന് അകത്തുള്ള വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളിൽ സൗകര്യം ലഭിക്കാത്തവർക്ക് സ്കൂൾ പി.ടി.എയുടെ […]

Kerala News

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഉറപ്പാക്കാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്

കോഴിക്കോട് : ലോക് ഡൗണ്‍ കാരണം സ്‌കൂള്‍ തുറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് വിക്ടേഴ്‌സ് ചാനല്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാവുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ കലക്ടര്‍ സാംബശിവറാവു ഉത്തരവിട്ടു. ജില്ലാ വിദ്യാഭ്യാസ ഓഫീസും സര്‍വ്വശിക്ഷാ അഭിയാനും നടത്തിയ സര്‍വ്വേകളില്‍ ജില്ലയില്‍ 6,652 വിദ്യാര്‍ത്ഥികള്‍ക്ക് ടി.വി.യോ സ്മാര്‍ട്ട് ഫോണുകളോ ലഭ്യമല്ലെന്ന് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നടപടി.  ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ലഭിക്കേണ്ടത് വിദ്യാഭ്യാസാവകാശ നിയമ പ്രകാരം അത്യാവശ്യമാണെന്ന് കലക്ടര്‍ ചൂണ്ടിക്കാട്ടി.  […]

Kerala News

ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല വിദ്യാർത്ഥിനി തീ കൊളുത്തി മരിച്ചു

മലപ്പുറം : വളാഞ്ചേരിയിൽ വീട്ടിൽ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ കഴിയാതിരുന്ന 9 ക്ലാസ്‌ വിദ്യാർഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്തു. വളാഞ്ചേരി മാങ്കേരി ബാലകൃഷ്‌ണന്റെ മകൾ ദേവികയാണ്‌ മരിച്ചത്‌. ടി വി കേടായതിനാൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത വിഷമ 9 ക്ലാസ്മുണ്ടായിരുന്നുവെന്നു കുട്ടിയുടെ ‘അമ്മ പറഞ്ഞു. ‌ ആത്‌മഹത്യ . ഇന്നലെ വൈകട്ടോടെ കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന്‌ നടത്തിയ അന്വേഷണത്തിൽ അടുത്തുള്ള ആളൊഴിഞ്ഞ വീടിന്റെ മുന്നിൽ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതകളൊന്നുമില്ലയെന്ന് അധികൃതർ […]

Kerala

പാവപ്പെട്ട വിദ്യാർത്ഥികൾക്കും പഠന സൗകര്യം സർക്കാർ ഉറപ്പു വരുത്തണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഓൺലൈൻ വഴി അധ്യായന വർഷം ആരംഭിച്ച സാഹചര്യത്തിൽ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനം ഒരുക്കാൻ സർക്കാർ തയ്യാറാവണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ വിദ്യാർത്ഥികൾക്കും പഠനം ലഭ്യമാകുന്ന രീതിയിൽ സർക്കാർ സജീകരണങ്ങൾ ഒരുക്കണം. നിലവിൽ സർക്കാർ ഒരുക്കിയ പഠന തയ്യാറെടുപ്പ് മുന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ ലഭ്യമാകുന്നുള്ളു എന്ന പരാതി നില നിൽക്കുന്നുണ്ട് ഇത് പരിഹരിച്ച് മുൻപോട്ട് പോകണമെന്ന് കുന്ദമംഗലം ന്യൂസ് ഡോട് കോമുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പറഞ്ഞു. നിലവിൽ വിക്ടേഴ്‌സ് […]

Trending

ഓണ്‍ലൈന്‍ പഠനത്തിന് വായനശാലകളില്‍ സൗകര്യമേര്‍പ്പെടുത്തും പി.ടി.എ റഹീം എം.എല്‍.എ

കുന്ദമംഗലം : കോവിഡ് 19 പശ്ചാതലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി വായനശാലകളുമായി സഹകരിച്ച് സൗകര്യമേര്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. ഇതിനായി കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കളരിക്കണ്ടി നവോദയ വായനശാല, മാവൂര്‍ ഗ്രാമപഞ്ചായത്തിലെ കെ.സി പ്രഭാകരന്‍ ഗ്രന്ഥശാല, ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ മണക്കടവ് ആത്മബോധോദയം വായനശാല എന്നിവിടങ്ങളില്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഉപകരണങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പെരുമണ്‍പുറ ഗ്രാമീണ വായനശാല, പെരുമണ്ണ ഗ്രാമീണ വായനശാല, മാവൂര്‍ ഗ്രാമപഞ്ചായത്തിലെ കണ്ണിപറമ്പ ഗ്രാമീണ വായനശാല, പെരുവയല്‍ […]

Local News

ലോക്ക് ഡൗൺ ദിനങ്ങൾ വിജ്ഞാനപ്രദമാക്കി ഡി വൈ എഫ് ഐ

കുന്ദമംഗലം: നോർത്ത് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലോക് ഡൗൺ വിജ്ഞാനപ്രദമാക്കുന്നതിനായി ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. 20 ചോദ്യങ്ങളാണ് ഓരോ ദിവസവും ഉണ്ടായിരുന്നത്. മത്സരാർത്ഥികൾക്കുള്ള ചോദ്യങ്ങൾ രാത്രി 8 മണിക്ക് നൽകുകയും 10 മിനിറ്റിനകം, അവസാനിക്കുന്ന രീതിയിലായിരുന്നു മത്സരം ക്രമപെടുത്തിയത് 200 ഓളം ആളുകൾ പങ്കെടുത്ത 10ദിവസം നീണ്ടു നിന്ന ഓൺലൈൻ ക്വിസ്സ് മത്സരം. മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അനുജിത്തിന് ഡിസി ബുക്സിൻ്റെ ബുക്ക് കൂപ്പൺ ഡി വൈ എഫ് ഐ കുന്ദമംഗലം ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം […]

Local

കോവിഡ്-19: തത്സമയ രോഗനിരീക്ഷണത്തിന് ഓണ്‍ലൈന്‍ സംവിധാനമായി

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തികളുടെ തത്സമയ രോഗ  നിരീക്ഷണത്തിനും സത്വര രോഗീ പരിപാലനത്തിനുമുള്ള ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു. ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച കോവിഡ് ജാഗ്രത വെബ് ആപ്ലിക്കേഷനിലെ നിരീക്ഷണ ഡാഷ്‌ബോര്‍ഡ് വഴിയാണിത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ദൈനംദിന ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ വാര്‍ഡ് ദ്രുതകര്‍മ്മ സേനകള്‍ (ജെ.പി.എച്ച്.എന്‍, ജെ.എച്ച്.ഐ, ആശ) ഈ വെബ് ആപ്ലിക്കേഷനിലൂടെ രേഖപ്പെടുത്തും. ജില്ലാ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഓഫീസില്‍ സജ്ജീകരിച്ചിരിക്കുന്ന മെഡിക്കല്‍ കണ്‍ട്രോള്‍ റൂമിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം നിരീക്ഷണത്തില്‍ കഴിയുന്നവരുടെ […]

error: Protected Content !!