National News

1,68,063 പുതിയ കോവിഡ് കേസുകൾ;ചികിത്സയിലുള്ളവര്‍ എട്ടുലക്ഷം കടന്നു, 4,461 ഒമിക്രോൺ ബാധിതർ

  • 11th January 2022
  • 0 Comments

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 1,68,063 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 277 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സജീവ കേസുകൾ എട്ട് ലക്ഷം കടന്നു. 8,21,446 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.64 ശതമാനമാണ്. രാജ്യത്തെ 4,461 പേരാണ് ഇതുവരെ ഒമിക്രോൺ പോസിറ്റീവായിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് (1,247) ഏറ്റവും കൂടുതൽ രോഗികൾ. രാജസ്ഥാൻ (645), ഡൽഹി (546) തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊട്ട് പിന്നിൽ. കേരളത്തിൽ ഇതുവരെ 345 പേര്‍ക്കാണ് ഒമിക്രോണ്‍ ബാധിച്ചിട്ടുള്ളത്.അതേസമയം, മൂന്ന് മുൻ‌ഗണനാ […]

National News

ഒമിക്രോൺ; തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ആശങ്കയില്ലെന്ന നിലപാട് എടുത്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

  • 7th January 2022
  • 0 Comments

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ഒമിക്രോൺ ആശങ്കയില്ലെന്ന നിലപാട് എടുത്തിട്ടില്ലെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ഇത്തരം ഒരു നിലപാട് അറിയിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം. മഹാമാരിക്കിടെ വ്യാജ പ്രചാരണം നടക്കുകയാണെന്നും ആരോഗ്യ മന്ത്രാലയം വിമർശിച്ചു.ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്ന നിലപാടാണ് മന്ത്രാലയത്തിന്റേതെന്ന റിപ്പോർട്ടുകൾ സത്യവിരുദ്ധമെന്നും ആരോഗ്യമന്ത്രാലയം വിശദീകരിച്ചു. അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആരോഗ്യമന്ത്രാലയം അധികൃതരിൽ നിന്നും അഭിപ്രായം തേടിയിരുന്നു. ഇതിനിടെ ആരോഗ്യമന്ത്രാലയം നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിന് പച്ചക്കൊടി കാണിച്ചെന്ന തരത്തിൽ ചില ദേശീയ മാധ്യമങ്ങളിൽ വാർത്ത […]

Kerala News

ഒമിക്രോണ്‍; വിദേശ രാജ്യങ്ങളിൽ നിന്ന് സംസ്ഥാനത്തെത്തുന്നവർക്ക് ഏഴ് ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍; വീണ ജോർജ്

  • 7th January 2022
  • 0 Comments

വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കേന്ദ്ര മാര്‍ഗനിര്‍ദേശം പ്രകാരം 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍ ഏര്‍പ്പെടുത്തുമെന്നും തുടര്‍ന്ന് എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതിനിടെ സംസ്ഥാനത്ത് ആകെ 280 ഒമിക്രോണ്‍ കേസുകൾ റിപ്പോർട്ട് ചെയ്തതിൽ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ രോഗം ബാധിച്ചിട്ടുള്ളത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 186 പേര്‍ക്കും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 64 പേർക്കും […]

National News

കോവിഡ് പുതിയ കേസുകൾ ഒരു ലക്ഷം കടന്നു, ഒമിക്രോൺ ബാധിതരുടെ എണ്ണം 3,007 ആയി

  • 7th January 2022
  • 0 Comments

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 1,17,100 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 30,836 പേരാണ് രോഗമുക്തി നേടിയത്. 3,71,363 പേരാണ് നിലവിൽ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. കോവിഡ് മൂലം 302 മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 4,83,178 ആയി. അതേസമയം, ഒമിക്രോൺ ബാധിതരുടെ എണ്ണം മൂവായിരം കടന്നു. 3,007 പേർക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതുവരെ റിപ്പോർട്ട് ഒമിക്രോൺ കേസുകളിൽ 1,199 […]

International News

നിസാരമായി കാണരുത്’ ഒമിക്രോൺ അപകടകാരിയാണെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്

  • 7th January 2022
  • 0 Comments

ഒമിക്രോണിനെ നിസാരമായി കാണരുതെന്ന് ലോകാരോഗ്യസംഘടന.ഒമൈക്രോൺ അപകടകാരിയാണെന്നും രോഗബാധിതരുടെ എണ്ണത്തിൽ ഇനിയും വർധനയുണ്ടാകുമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. ഒമിക്രോൺ ആളുകളിൽ ഗുരുതരസാഹചര്യം ഉണ്ടാക്കില്ലെന്ന് ലോകാരോഗ്യസംഘടന നേരത്തെ അറിയിച്ചിരുന്നു. എന്നാൽ രോഗികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകുമെന്നും ഒമിക്രോൺ വകഭേദത്തിനെ നിസാരമായി കാണരുതെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ മുന്നറിയിപ്പ്. ഡെല്‍റ്റയുമായുള്ള താരതമ്യത്തില്‍ ഒമിക്രോണ്‍ വഴിയുള്ള ആരോഗ്യപ്രശ്നങ്ങള്‍ കുറവാണെങ്കിലും ജാഗ്രത ആവശ്യമാണെന്നും നിസാരമായി കാണുന്നത് അപകടകരമാകുമെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസിസ് പറയുന്നു. ഒമിക്രോണ്‍ സാധാരണഗതിയില്‍ കാണുന്ന ജലദോഷമല്ല. ഡെൽറ്റയുമായുള്ള […]

Kerala News

ഒമിക്രോണ്‍ വ്യാപനം; സ്കൂളുകൾ അടക്കുന്നത് വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ച്; മന്ത്രി വി ശിവൻകുട്ടി

  • 6th January 2022
  • 0 Comments

സംസ്ഥാനത്ത് നിലവിലെ ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്നും ഭാവിയില്‍ കൊവിഡ് കേസുകള്‍ കൂടിയാല്‍ വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ച് തീരുമാനമെടുക്കുമെന്നുംവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിലവിലെ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന രീതിയില്‍ ഒമിക്രോണ്‍ കേസുകള്‍ കൂടിയിട്ടില്ല. സ്‌കൂള്‍ തുറന്ന അന്ന് മുതല്‍ ഇതുവരെ അതീവ ഗൗരവമായി ഇടപെടേണ്ട സാഹചര്യത്തിലും ഒരു പ്രശ്‌നവുമില്ലാതെയാണ് പോവുന്നത്. ഇനിയും ഒമിക്രോണ്‍ എണ്ണം കൂടി സ്‌കൂള്‍ തുറക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ ഇന്നലെ […]

National News

ഇന്ത്യയിൽ കൊവി‍‍ഡ് മുന്നാം തരംഗം ആരംഭിച്ചു ; ഏറ്റവും കൂടുതൽ ബാധിക്കുന്നത് മെട്രോ നഗരങ്ങളെ

  • 5th January 2022
  • 0 Comments

ഇന്ത്യയിൽ കൊവി‍‍ഡ് മുന്നാം തരംഗം ആരംഭിച്ചെന്ന് കൊവിഡ് വാക്സീൻ സാങ്കേതിക ഉപദേശകസമിതിയുടെ സ്ഥിരീകരണം.രാജ്യത്തെ മെട്രോ ന​ഗരങ്ങളെയാണ് മൂന്നാം തരം​ഗം ഏറ്റവും കൂടുതൽ ബാധിക്കുകയെന്നും ഇന്ത്യയിലെ മെട്രോ ന​ഗരങ്ങളിലെ ആശുപത്രികൾ നിറഞ്ഞു കവിയാൻ സാധ്യയുണ്ടെന്നും കൊവിഡ് വാക്സീൻ സാങ്കേതിക ഉപദേശകസമിതി ചെയർമാൻ ഡോ. എൻ കെ അറോറ ചൂണ്ടിക്കാണിച്ചു. രണ്ടാം തരം​ഗത്തിൽ ഡൽഹി ഉൾപ്പെടെയുള്ള മഹാന​ഗരങ്ങളെല്ലാം വലിയ പ്രതിസന്ധി നേരിട്ടു, സമാന രീതിയിൽ മൂന്നാം തരം​ഗവും പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഓക്സിജൻ ക്ഷാമം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കേന്ദ്ര-സംസ്ഥാന […]

National News

രാജ്യത്ത് പ്രതിദിന കണക്കുകൾ അരലക്ഷത്തിന് മുകളിൽ;ഒമിക്രോൺ ബാധിതര്‍ 2,135

  • 5th January 2022
  • 0 Comments

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം അരലക്ഷത്തിന് മുകളിൽ.കഴിഞ്ഞ 24 മണിക്കൂറിനിടെ 58,097 പുതിയ കേസുകൾ കൂടി റിപ്പോർട്ട്ചെയ്തു. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.18 ശതമാനമായി ഉയർന്നു.24 മണിക്കൂറിനിടെ 534 മരണങ്ങളും സ്ഥിരീകരിച്ചു. 15,389 പേർ രോഗമുക്തരായി. നിലവിൽ 2,14,004 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണസംഖ്യ 4,82,551‌. രാജ്യത്താകെ ഇതുവരെ 147.72 കോടി വാക്സീൻ ഡോസുകളാണ് വിതരണം ചെയ്തത്. ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 2135 ആയി.

Kerala News

ഒമിക്രോൺ വ്യാപനം; കൂടുതൽ നിയന്ത്രണങ്ങളുമായി കേരളം

  • 4th January 2022
  • 0 Comments

ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക, സാമുദായിക പൊതുപരിപാടികള്‍ എന്നിവ അടച്ചിട്ട മുറികളിൽ 75, തുറസ്സായ സ്ഥലങ്ങളിൽ 150 എന്നിങ്ങനെ പരിമിതപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്ന രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധന എയര്‍പോര്‍ട്ടുകളില്‍ ശക്തിപ്പെടുത്തണം. ഇതുവരെ കോവിഡ് മരണ ധനസഹായത്തിന് അപേക്ഷിക്കാത്തവര്‍ ഉടന്‍ തന്നെ അപേക്ഷിക്കണം. കയ്യില്‍ കിട്ടിയ അപേക്ഷകളില്‍ നടപടി താമസിപ്പിക്കരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. […]

National News

ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 37,379 പേര്‍ക്ക് കോവിഡ്; 1892 ഒമിക്രോണ്‍ കേസുകൾ

  • 4th January 2022
  • 0 Comments

രാജ്യത്ത് രൂക്ഷമായി കോവിഡ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,379 പേര്‍ക്ക് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു 1892 ഒമിക്രോണ്‍ കേസുകളും റിപ്പോർട്ട് ചെയ്തു. ടിപിആര്‍ 3.24 ശതമാനമായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 124 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 11,007 പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടിയത്. രാജ്യത്ത് ആക്ടീവ് കേസുകളുടെ എണ്ണം 1,71,830 ആയി ഉയര്‍ന്നു. . 766 പേര്‍ രോഗമുക്തി നേടി. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങൾ […]

error: Protected Content !!