Kerala

നടി ഉഷാറാണി അന്തരിച്ചു

  • 21st June 2020
  • 0 Comments

ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്ര നടി ഉഷാറാണി അന്തരിച്ചു. വൃക്ക സംബന്ധമായ രോഗവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നടി. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ഇരുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച നടി ഉഷാറാണി ജയില്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി 1966ലാണ് സിനിമാ ലോകത്തേക്കുള്ള തുടക്കം കുറിച്ചത്. തുടർന്ന് മുപ്പതിലേറെ സിനിമകളില്‍ ഉഷാറാണി ബാലതാരമായി മാത്രം അഭിനയിച്ചു. മലയാളത്തിൽ പ്രേംനസീറിന്റെ മകളായും അനുജത്തിയായും നായികയായുമെല്ലാം അഭിനയിച്ചിരുന്നു. കമല്‍ഹാസന്റെ നായികയായി അരങ്ങേറ്റം എന്ന ചിത്രത്തിലും ശിവാജി ഗണേശന്‍, എം.ജി.ആര്‍, […]

Local

ദാർനസീബിൽ ഇമ്പിച്ചിപാത്തു നിര്യാതയായി

  • 19th June 2020
  • 0 Comments

മൂഴിക്കൽ : പരേതനായ എം പി മരക്കാർ ഹാജിയുടെ ഭാര്യ ദാർനസീബിൽ ഇമ്പിച്ചിപാത്തു (82) നിര്യാതയായി .മക്കൾ അബ്ദുൽ മജീദ് (ഹൈലക്സ് പാലക്കാട്‌ ), അബ്ദുറഹീം ദോഹ , ജാഫർ , ശിഹാബ് , സുബൈദ , ജമീല. മരുമക്കൾ പരേതരായ ഹുസ്സൈൻ കുന്നമംഗലം , ഇസ്മായിൽ ഗോതമ്പറോഡ് , സൽ‍മ , അമൽ , ഷാഹിന , ജസീല .

Kerala

പ്രിയ സംവിധായകന് വിട

  • 18th June 2020
  • 0 Comments

തൃശ്ശൂര്‍ : സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (കെ ആര്‍ സച്ചിദാനന്ദന്‍) (48) അന്തരിച്ചു. തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ നില ഗുരുതരമായത്. ആദ്യ സര്‍ജറി വിജയകരമായിരുന്നു. രണ്ടാമത്തെ സര്‍ജറിക്കായി അനസ്തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ഇന്ത്യൻ എഴുത്തുകാരൻ, കവി, നാടക കലാകാരൻ, ചലച്ചിത്ര തിരക്കഥാകൃത്ത്, നിർമ്മാതാവ്. ബിജു മേനോൻ, ഷാജൂൺ കരിയൽ, പി സുകുമാർ, സുരേഷ് കൃഷ്ണ എന്നിവരുമായി ചേർന്ന് […]

Local

മുഹമ്മദ് മൊയ്തീൻ നിര്യാതനായി

  • 16th June 2020
  • 0 Comments

കുന്ദമംഗലം: ചാത്തങ്കാവ് കന്നാറ്റിൽ പുറായിൽ സ്വദേശി മുഹമ്മദ് മൊയ്തീൻ (72) മരണപ്പെട്ടു. ഖബറടക്കം വൈകീട്ട് 5:45 കുന്ദമംഗലംലം ജുമുഅ മസ്ജിദിൽ ഭാര്യ:നൂർജഹാൻ. മക്കൾ:ജാസ്മിൻ,ജനീഫ. (പരേതനായ കുഞ്ഞോതി സാഹിബിന്റെ മരുമകൻ)

Local News

കളരിക്കണ്ടി പുറായിൽ ഗോപാലൻ നിര്യാതനായി

കുന്ദമംഗലം : കളരിക്കണ്ടി പുറായിൽ ഗോപാലൻ (70 ) നിര്യാതനായി. സംസ്കാരം ഇന്ന് രാത്രി മാവൂർ റോഡ് ശ്മശാനത്തിൽ വെച്ച് നടക്കും സഞ്ചയനം 17 നു ഞാറാഴ്ച്ച ഭാര്യ : കുഞ്ഞിമാളു മക്കൾ : ഷിംന, രസ്ന മരുമക്കൾ : ഷൈലേഷ്, സുരേഷ്

Kerala News

കോവിഡ് ബാധിച്ച് മരിച്ച കുന്ദമംഗലം പുത്തുർ മഠം സ്വദേശിയുടെ മയ്യിത്ത് ഖബറടക്കി

കുവൈത്ത് : കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച കുന്ദമംഗലം പുത്തുർ മഠം മീത്തൽ പറമ്പ് സ്വദേശി അഹമ്മദ് ഇബ്രാഹിമിന്റെ മയ്യിത്ത് ഖബറടക്കി. കുവൈത്തിലെ സുലബികാത്തിലെത്തിച്ച് എല്ലാവിധ സുരക്ഷാ ക്രമീകരണത്തോടു കൂടിയായിരുന്നു ഖബറടക്കം. മരണാനന്തര ചടങ്ങുകൾക്കായി ആരോഗ്യ പ്രവത്തകർ നേതൃത്വം നൽകി. കുന്ദമംഗലം പുത്തുർ മഠം മീത്തൽ പറമ്പ് സ്വദേശി കഴിഞ്ഞ ദിവസം പുലർച്ചെയാണ് ആശുപത്രിയിൽ വെച്ച് മരണപ്പെടുന്നത്. മെയ് മൂന്നിന് ശേഷം ഇദ്ദേഹത്തിന് അസുഖം മൂർച്ചിചതിനെ തുടർന്ന് ഐ സി യുവിലേക്ക് മാറ്റിയിരുന്നു. ഇരുപത് വര്‍ഷത്തോളമായി ഗള്‍ഫില്‍ […]

International Kerala News

അറയ്ക്കൽ ജോയിയുടെ മൃതദേഹം സംസ്കരിച്ചു.

മാനന്തവാടി : വയനാട് സ്വദേശിയായ പ്രവാസി വ്യവസായി അറയ്ക്കൽ ജോയിയുടെ മൃതദേഹം സംസ്കരിച്ചു. മാനന്തവാടി രൂപതയുടെ കണിയാരം സെൻറ് ജോസഫ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ ആയിരുന്നു സംസ്കാര ചടങ്ങുകൾ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ ചാർട്ടേർഡ്‌ എയർ ആംബുലൻസ് ലിയർ ജെറ്റ് വിമാനത്തിൽ ദുബായിൽ നിന്നും ഇന്നലെ രാത്രി എട്ടുമണിയോടെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം രാത്രി 12 മണിയോടെ മാനന്തവാടിയിലെ അറക്കൽ പാലസിൽ എത്തിച്ചു എണ്ണ ശുദ്ധീകരണവുമായി ബന്ധപ്പെട്ട് 2000 കോടി രൂപ മുതൽ […]

Kerala News

ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ അന്തരിച്ചു

എറണാകുളം: ഇടുക്കി സീറോ മലബാർ രൂപതയുടെ പ്രഥമ ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ (78) കാലം ചെയ്തു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്നാണ് മരണം. കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം . കർഷകർക്ക് വേണ്ടി പോരാടിയ വ്യക്തിയായിരുന്നു ഇദ്ദേഹം ഇടുക്കി രൂപത അധ്യക്ഷ പദവിയിൽ‌ 2003 മുതൽ 2018 വരെ 15 വർഷം തുടർന്നുവന്ന മാത്യു ആനിക്കുഴിക്കാട്ടിൽ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ രക്ഷാധികാരി കൂടിയായിരുന്നു. ഇടുക്കിയിലെ ഭൂസമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള ഇദ്ദേഹം ഗാഡ്കിൽ, […]

National News

ബോളിവുഡ് ചലച്ചിത്ര താരം ഋഷി കപൂർ വിട വാങ്ങി

മുംബൈ: നടനും സംവിധായകനും നിർമ്മാതാവുമായ ബോളിവുഡ് ചലച്ചിത്ര താരം ഋഷി കപൂർ (67) മരണപ്പെട്ടു. മുബൈയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസ തടസത്തെ തുടർന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു,ഫെബ്രുവരിയിൽ അദ്ദേഹത്തെ രണ്ടു തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 2018 ൽ അർബുദം സ്ഥിരീകരിച്ച ഋഷി കപൂർ ഒരു വർഷത്തിലേറെയായി യുഎസിലെ അർബുദ ചികിൽസയ്ക്കു ശേഷം ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യയിൽ മടങ്ങിയെത്തിയത്. പ്രമുഖ ചലച്ചിത്രസംവിധായകനായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനായി ജനിച്ച ഋഷി കപൂർ അഭിനയിച്ച ആദ്യ […]

Kerala News

കുടുംബ പ്രേക്ഷകരുടെ മനം കവർന്ന നടൻ രവി വള്ളത്തോള്‍ അന്തരിച്ചു

ടി എൻ ഗോപിനാഥൻ നായരുടെ മകനും പ്രശസ്ത കവി വള്ളത്തോൾ നാരായണ മേനോന്റെ അനന്തരവനുമായ ചലച്ചിത്ര- സീരിയല്‍ നടൻ രവി വള്ളത്തോള്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. അസുഖകാരണം കുറച്ച് നാളായി അഭിനയ രംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. തിരുവനന്തപുരത്ത് വഴുതക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. 1986-ൽ ഇറങ്ങിയ രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമയുടെ കഥ രവി വള്ളത്തോളിന്റെതായിരുന്നു. 1986-ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത “വൈതരണി” എന്ന സീരിയലിലൂടെയാണ് രവി വള്ളത്തോൾ അഭിനേതാവാകുന്നത്. നിരവധി സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ മനം കവർന്ന താരമായിരുന്നു […]

error: Protected Content !!