Kerala News

പുതുപ്പള്ളിയില്‍ ബി.ജെ.പി.ക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന വാര്‍ത്ത തെറ്റ്;സമദൂര നിലപട് തന്നെയെന്ന് സുകുമാരൻ നായർ

  • 1st September 2023
  • 0 Comments

പുതുപ്പള്ളി തിരഞ്ഞടുപ്പിൽ എന്‍.എസ്.എസ്. ബി.ജെ.പി.ക്ക് പിന്തുണ പ്രഖ്യാപിച്ചു എന്ന വാര്‍ത്ത തെറ്റാണെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.എന്‍.എസ്.എസ്. പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.‘എന്‍.എസ്.എസ്. ചരിത്രത്തിലാദ്യമായി സമദൂരസിദ്ധാന്തം ഉപേക്ഷിച്ചെന്നും പുതുപ്പള്ളിയില്‍ ബി.ജെ.പി.ക്ക് പിന്തുണ പ്രഖ്യാപിച്ചെന്നും ഒരു ഓണ്‍ലൈന്‍ ചാനലില്‍വന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും രാഷ്ട്രീയമായി സമദൂര നിലപാടുതന്നെയാണ് എന്‍.എസ്.എസ്സിനുള്ളത്. എന്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്ക് അവരുടേതായ രാഷ്ട്രീയത്തില്‍ വിശ്വസിക്കാനും വോട്ടുചെയ്യാനും അവകാശമുണ്ട്. അതുകൊണ്ട് എന്‍.എസ്.എസ്. ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിക്ക് പിന്തുണ നല്‍കി എന്നര്‍ഥമില്ല’, പ്രസ്താവനയില്‍ പറയുന്നു.

Kerala News

എൻഎസ്എസിന്റെ നാമജപയാത്രക്കെതിരായ കേസ് പിന്‍വലിക്കാന്‍ നീക്കം;അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍,നിയമ സാധുത പരിശോധിക്കുന്നു

  • 16th August 2023
  • 0 Comments

മിത്ത് വിവാദത്തിൽ നാമജപ പ്രതിഷേധം നടത്തിയവർക്കെതിരേ എടുത്ത കേസിലെ തുടർനടപടികളിൽ നിന്ന് പോലീസ് പിന്നോട്ട് പോയേക്കുമെന്ന് സൂചന. ഇതിനായി സർക്കർ നിയമസാധ്യതകൾ പരിശോധിക്കുന്നതായാണ് വിവരം.നിയമോപദേശത്തിന് ശേഷം അന്തിമ തീരുമാനമെടുക്കും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് മുമ്പ് എൻ എസ് എസിന്റെ നീരസം മാറ്റാനുള്ള സർക്കാർ നീക്കമാണ് ഈ നടപടിക്ക് പിന്നിലെന്നാണ് വിലയിരുത്തൽ.ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കുക എളുപ്പമല്ല. ഇക്കാര്യത്തിൽ പൊലീസ് നിയമോപദേശം തേടും.സംഘം ചേരൽ, കലാപശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് പ്രതിഷേധക്കാർക്കെതിരേ കേസെടുത്തിരിക്കുന്നത്. എൻഎസ്എസിന്റെ വൈസ് […]

Kerala News

സിപിഎമ്മിന് എൻഎസ്എസ് വോട്ട് കിട്ടില്ല;അവരെന്നും കോൺഗ്രസിനൊപ്പം

  • 14th August 2023
  • 0 Comments

സിപിഐഎമ്മിന് എൻഎസ്എസിൻ്റെ വോട്ട് ലഭിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ.എന്‍എസ്എസ് എന്നും കോണ്‍ഗ്രസിനൊപ്പമാണ് ഉറച്ച നിലപാടുള്ള എൻഎസ്എസ് സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് തന്ത്രത്തിൽ വീഴില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.വൈകാരികത വിറ്റ് വോട്ടാക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ല. ഉമ്മൻചാണ്ടിയുടെ വിയോഗം കോൺഗ്രസിന് വലിയ വിടവാണ് ഉണ്ടാക്കിയത്. ആ വിടവിനെക്കുറിച്ച് ഇനിയുള്ള കാലങ്ങളിൽ കോൺഗ്രസ് പറഞ്ഞുകൊണ്ടേയിരിക്കും. ഉമ്മൻചാണ്ടിയുടെ കഥ പറഞ്ഞാൽ സിപിഐഎമ്മിന് എന്തിനാണ് വേവലാതിയെന്നും സുധാകരൻ ചോദിച്ചു. മരിച്ചിട്ടും ഉമ്മൻ‌ചാണ്ടിയുടെ പേരിനെയും ഓർമ്മകളെയും ഭയപ്പെടുന്ന ഭീരുക്കളാണ് കേരളത്തിലെ ഇടതുപക്ഷമെന്നും സുധാകരൻ കുറ്റപ്പെടുത്തി.

Kerala News

സമദൂരം പലപ്പോഴും സമദൂരമാകാറില്ല;എൻഎസ്എസിനോട് പിണക്കമില്ലെന്ന് എംവി ഗോവിന്ദന്‍,

  • 14th August 2023
  • 0 Comments

സിപിഎമ്മിന് എൻഎസ്എസിനോട് പിണക്കമില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.പുതുപ്പള്ളി തിരഞ്ഞെടുപ്പ് അടുക്കവേ ഇടത് സ്ഥാനാർത്ഥി എൻഎസ് എസ് ജനറൽ സെക്രട്ടറിയെ സന്ദർശിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.ഒരു സ്ഥാനാര്‍ഥിയെന്ന നിലയില്‍ ആരെയും കാണാം. സാമൂദായിക നേതാക്കള്‍ ഉള്‍പ്പെടെ എല്ലാവോട്ടര്‍മാരെയും പ്രത്യേകം പ്രത്യേകം കാണാനാണ് സിപിഎം തീരുമാനും. സാമൂദായിക നേതാക്കളെ കാണുന്നത് എങ്ങനെ തിണ്ണ നിരങ്ങലാവുമെന്നും ഗോവിന്ദന്‍ ചോദിച്ചു. സുകുമാരന്‍ നായരെയും വെള്ളാപ്പള്ളി നടേശനെയും മറ്റ് സാമൂദായിക നേതാക്കന്‍മാരെയും കാണും. അതൊക്കെ തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ്.സമുദായ നേതാക്കളെ സ്ഥാനാർത്ഥി […]

Kerala News

ആര്‍എസ്എസ് അല്ല എന്‍എസ്എസ്;എന്‍എസ്എസിന്റേത് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന നിലപാട്

  • 14th August 2023
  • 0 Comments

എൻഎസ്എസിനെ പുകഴ്ത്തി പുതുപ്പളളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്.ആര്‍എസ്എസ് അല്ല എന്‍എസ്എസ്. മതനിരപേക്ഷ രാഷ്ട്രീയത്തോട് കൂറു പ്രകടിപ്പിച്ച നേതൃത്വമാണ് എന്‍എസ്എസിന്റേത്. ഒരു വര്‍ഗീയവാദിയും എന്‍എസ്എസ് ആസ്ഥാനത്തേക്ക് വരേണ്ടെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞിട്ടുണ്ട്. ബിജെപി അനുഭാവം പുലര്‍ത്തുന്നവരെ അദ്ദേഹം ഇറക്കി വിട്ടിട്ടുണ്ട് എന്നും ജെയ്ക് പറഞ്ഞു. സുരേഷ് ഗോപിയെ ഇറക്കി വിട്ട സംഭവം എടുത്ത് പറഞ്ഞായിരുന്നു ജെയ്കിന്റെ ഈ പരാമർശം.നേരത്തെ മതനിരപേക്ഷ രാഷ്ട്രീയത്തെ എൻഎസ്എസ് ഉയർത്തി പിടിക്കുന്നുവെന്ന് സുകുമാരൻ നായരെ സന്ദർശിച്ചതിന് ശേഷം ജെയ്ക് പ്രസ്താവിച്ചിരുന്നു. […]

Kerala

വയനാട്ടിലെ ആദിവാസി കോളനിയിൽ കായികോപകരണങ്ങൾ നൽകി മാതൃകയായി പെരിങ്ങളം ഗവ ഹയർ സെക്കൻഡറി എൻ എസ് എസ് യൂണിറ്റ്

  • 17th April 2023
  • 0 Comments

വയനാട്ടിലെ ഗ്രോത്ര വിഭാഗങ്ങളിൽ എറ്റവും പിന്നോക്കം നിൽക്കുന്ന പണിയ സമുദായത്തിലുള്ള ജനവിഭാഗം താമസിക്കുന്ന വളരെ മോശം അവസ്ഥയിലുള്ള വയനാട്ടിലെ കോളനികളിൽ ഒന്നായ കൽപ്പറ്റ നാരാങ്ങാകണ്ടി കോളനിയിൽ കായികോപകരണങ്ങൾ നൽകി പെരിങ്ങളം ഗവ ഹയർ സെക്കൻഡറി എൻ എസ് എസ് യൂണിറ്റ്. രണ്ട് ക്രിക്കറ്റ് ബാറ്റ് അടങ്ങുന്ന ക്രിക്കറ്റ് കിറ്റ്, ഫുഡ്ബോൾ, നാല് ഷട്ടിൽ ബാറ്റ്, ഒരു പെട്ടി കോക്ക്, ക്യാരംസ്, ലൂഡോ, ചെസ് ഉൾപ്പെടുന്ന സമഗ്രമായ സ്പോർട്ട്സ് കിറ്റാണ് നൽകിയത്. പ്രസ്തുത കോളനിയുടെ മൂപ്പനായ നെല്ലൻ മൂപ്പൻ, […]

Kerala News

ഡൽഹി നായർ ഇപ്പോൾ തറവാടി നായരായി മാറി;എൻഎസ്എസ് പിന്തുണച്ചതോടെ തരൂരിന്റെ രാഷ്ട്രീയ ഭാവി തീർന്നെന്ന് വെള്ളാപ്പള്ളി

  • 14th January 2023
  • 0 Comments

എൻഎസ്എസ് പിന്തുണച്ചതോടെ ശശി തരൂരിന്റെ രാഷ്ട്രീയഭാവി തീർന്നെന്ന് വെള്ളാപ്പള്ളി നടേശൻ.ഡൽഹി നായർ ഇപ്പോൾ തറവാടി നായരായി മാറി. തറവാടി നായർ എന്നൊക്കെ വിളിക്കുന്നത് ശരിയാണോ എന്നും വെളളാപ്പളളി നടേശൻ ചോദിച്ചു. സുകുമാരൻ നായരുടെ പരാമർശത്തിനെതിരെ ഒരു കോൺ​ഗ്രസ് നേതാവും രം​ഗത്തെത്തിയിട്ടില്ലെന്നും വെളളാപ്പളളി ചൂണ്ടിക്കാട്ടി.നായര്‍ സമുദായ അംഗങ്ങള്‍ക്കിടയില്‍ പല തര്‍ക്കങ്ങള്‍ ഉണ്ടെങ്കിലും എന്‍എസ്എസിന്‍റെ നേതാവിനെ തള്ളി ആരെങ്കിലും ഒരു പ്രസ്താവന ഇറക്കിയതായി കേട്ടിട്ടുണ്ടോ എന്ന് വെള്ളാപ്പള്ളി ചോദിച്ചു. സ്വകാര്യ സംഭാഷണങ്ങള്‍ക്കിടെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്താം എന്നാല്‍ ഒരു പൊതുവേദിയില്‍ […]

Kerala News

എൻഎസ്എസ് രജിസ്ട്രാർ പി.എൻ. സുരേഷ് രാജി വച്ചു,തരൂരിന്‍റെ പെരുന്ന സന്ദർശന തർക്കമെന്ന് സൂചന

  • 8th January 2023
  • 0 Comments

ശശി തരൂരിനെച്ചൊല്ലി എന്‍എസ്എസില്‍ തര്‍ക്കമെന്ന് സൂചന.എൻഎസ്എസ് രജിസ്ട്രാർ പി. എൻ. സുരേഷ് രാജി വച്ചു. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിന് ശേഷം രാജി എഴുതി വാങ്ങുകയായിരുന്നു. അടിന്തിര കൗൺസിൽ യോഗം ചേർന്നാണ് സുരേഷിനോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടത്. മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ശശി തരൂരിനും സുകുമാരന്‍ നായര്‍ക്കുമൊപ്പം പി എന്‍ സുരേഷും നില്‍ക്കുന്ന ചിത്രം പുറത്തു വന്നിരുന്നു. സുരേഷിനെ സുകുമാരന്‍ നായര്‍ തന്റെ പിന്‍ഗാമിയായി കൊണ്ടുവരാന്‍ നീക്കം നടത്തുന്നുവെന്നും സുകുമാരന്‍ നായരെ എതിര്‍ക്കുന്ന വിഭാഗം ആരോപണം ഉന്നയിച്ചിരുന്നു. […]

Kerala News

സതീശൻ തെരഞ്ഞെടുപ്പ് സമയത്ത് തന്നെക്കണ്ട് പിന്തുണ അഭ്യർഥിച്ച ആൾ;ജയിച്ച ശേഷം തള്ളിപ്പറഞ്ഞു

  • 11th November 2022
  • 0 Comments

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വിമർശനവുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ.ജയിച്ചതിന് ശേഷം ഒരു സമുദായ സംഘടനയുടെയും പിന്തുണയിൽ അല്ല വിജയിച്ചതെന്നാണ് സതീശൻ പറഞ്ഞത്. പ്രസ്താവന തിരുത്തിയില്ലെങ്കിൽ സതീശന്റെ ഭാവിക്ക് ഗുണകരമല്ലെന്നും സുകുമാരൻ നായർ പറഞ്ഞു.സതീശന്‍റെ മണ്ഡലത്തില്‍ ഒരു എന്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സുകുമാരന്‍ നായരുടെ പ്രതികരണം.ഒരു സമുദായ സംഘടനയുടെയും പിന്തുണയിൽ അല്ല വിജയിച്ചതെന്ന സതീശന്റെ വാദം പച്ചക്കള്ളമെന്ന് പറഞ്ഞ സുകുമാരൻ നായർ തെരഞ്ഞെടുപ്പ് സമയത്ത് ഒന്നര മണിക്കൂറോളം തന്റെ അടുത്ത് വന്നിരുന്ന് പിന്തുന്ന അഭ്യർഥിച്ച […]

Local News

എൻഎസ്എസ് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി

  • 30th June 2022
  • 0 Comments

കാരന്തൂർ എൻഎസ്എസ് കരയോഗം വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി. കോഴിക്കോട് താലൂക്ക് യൂനിയൻ പ്രസി‌ഡണ്ട് ഗോപിനാഥൻ നായർ ഉദ്ഘാടനം നിർവ്വഹിച്ചു. കരയോഗം സെക്രട്ടറി അച്ചുതൻനായർ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് കിഴക്കെയിൽ സുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂനിയൻ വൈസ് പ്രസിഡണ്ട് സുകുമാരൻനായർ മുഖ്യപ്രഭാഷണം നടത്തി. പുതിയ ഭാരവാഹികളായി സുനിൽകുമാർ പരിയങ്ങാട്ട് (പ്രസിഡണ്ട്), ടിഎം.പ്രേമചന്ദ്രൻ(സെക്രട്ടറി), സതീഷ് കുമാർ(ട്രഷറർ), ബാലചന്ദ്രൻനായർ, വിജയരാഘവൻനായർ, ചന്ദ്രമോഹൻ, പ്രമോദ് കുമാർ (അംഗങ്ങൾ) എന്നിവരെ യോഗം തെരഞ്ഞെടുത്തു. ചടങ്ങിൽ കുട്ടികൾക്ക് പുസ്തകവിതരണം നടത്തി.

error: Protected Content !!