Kerala kerala

നിപയില്‍ ആശ്വാസം; പാലക്കാട്ട് സമ്പര്‍ക്ക പട്ടികയിലുള്ള മൂന്ന് കുട്ടികളുടെ ഫലം നെഗറ്റീവ്

പാലക്കാട്: പാലക്കാട്ട് നിപ ബാധിച്ച യുവതിയുമായി പ്രാഥമിക സമ്പര്‍ക്ക പട്ടികിയിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ പ്രാഥമിക പരിശോധന ഫലം നെഗറ്റീവ്. രോഗലക്ഷണമുള്ള കുട്ടികളുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. കുട്ടികള്‍ പാലക്കാടും മഞ്ചേരിയിലുമായി ചികിത്സയിലാണ്.പൂനെ വൈറോളജി ലാബിലേക്കും ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കും. അതേസമയം, നിപ ബാധിച്ച് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാട് നാട്ടുകല്‍ സ്വദേശിയായ യുവതിയെ കോഴിക്കോട്ടേക്ക് മാറ്റി. മെഡിക്കല്‍ കോളേജിലെ നിപ വാര്‍ഡിലേക്കാണ് യുവതിയെ മാറ്റിയത്. പോര്‍ട്ടബിള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ പ്രത്യേക ആംബുലന്‍സില്‍ ആണ് അതീവ […]

Kerala kerala

നിപ: കേന്ദ്ര സംഘം കേരളത്തിലെത്തും; സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് ആരോഗ്യ മന്ത്രാലയം

കേരളത്തില്‍ നിപ മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര സംഘം കേരളത്തിലെത്തും. നാഷണല്‍ ഔട്ട്ബ്രേക്ക് റെസ്പോണ്‍സ് ടീം സംസ്ഥാനം സന്ദര്‍ശിക്കുന്നത് പരിഗണനയിലാണ്. കേരളത്തിലെ സ്ഥിതി വിലയിരുത്തും. നാഷണല്‍ ഔട്ട് ബ്രേക്ക് റസ്പോണ്‍സ് ടീമായിരിക്കും കേരളത്തില്‍ എത്തുക. ഒപ്പം തന്നെ ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വെയ്ലന്‍സ് പ്രോഗ്രാമും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ കേരളത്തിന്റെ സംസ്ഥാന യൂണിറ്റുമായി നിരന്തരം ആശയ വിനിമയം നടത്തുന്നുണ്ട്. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. മുന്‍കരുതല്‍ […]

Kerala kerala

പാലക്കാട് യുവതിക്ക് നിപ തന്നെ; പുണെയിലെ ഫലവും പോസിറ്റീവ്; 100ലധികം പേര്‍ ഹൈറിസ്‌ക് പട്ടികയില്‍

പാലക്കാട്: ചികിത്സയിലുള്ള പാലക്കാട് സ്വദേശിയായ യുവതിക്ക് നിപ സ്ഥിരീകരിച്ചു. പ്രാഥമിക പരിശോധനയില്‍ രോഗബാധ കണ്ടെത്തിയ പാലക്കാട് നാട്ടുകല്‍ സ്വദേശിയായ 38കാരിക്കാണ് പുണെയിലെ ലെവല്‍ 3 വൈറോളജി ലാബിലെ പരിശോധനയിലും രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗബാധ സ്ഥിരീകരിച്ചതോടെ രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ക്ക് കടുത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. 100ലധികം പേര്‍ ഹൈറിസ്‌ക് പട്ടികയിലാണുള്ളത്. ബന്ധുക്കളും യുവതി ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടര്‍മാരും ജീവനക്കാരുമടക്കം നിരീക്ഷണത്തിലാണ്. നാട്ടുകല്‍ കിഴക്കുപുറം കണ്ടെയ്ന്റ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. മൂന്ന് […]

Kerala kerala

മരിച്ച മങ്കട സ്വദേശിനിയുടെ നിപ ഫലം പോസിറ്റീവ്; പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ക്വാറന്റീനില്‍

കോഴിക്കോട്: അതിഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം മങ്കട സ്വദേശിനി മരിച്ചത് നിപ വൈറസ് ബാധമൂലമെന്ന് സംശയം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കോഴിക്കോട് മെഡി. കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനഫലം പോസിറ്റിവാണ്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ക്വാറന്റീനിലാണ്. ജൂണ്‍ 28നാണ് 18കാരിയെ അതിഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ജൂലൈ ഒന്നിന് മരണം സംഭവിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി. സാമ്പിള്‍ മെഡിക്കല്‍ കോളജിലെ ലെവല്‍ ടു ലാബില്‍ […]

Kerala kerala

മലപ്പുറം വളാഞ്ചേരിയില്‍ നിപ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നയാള്‍ രോഗമുക്തയായി

തിരുവനന്തപുരം: മലപ്പുറം വളാഞ്ചേരിയില്‍ നിപ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നയാള്‍ രോഗമുക്തയായി. രണ്ട് സാമ്പിളുകള്‍ നെഗറ്റീവ് ആയെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് അറിയിച്ചു.രോഗി വെന്റിലേറ്റര്‍ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് രോഗി. ഗുരുതര രോഗാവസ്ഥ തരണം ചെയ്തിട്ടില്ലെങ്കിലും രോഗിയുടെ ആരോഗ്യം തുടര്‍ച്ചയായി മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 12 ദിവസമായി രോഗി വെന്റിലേറ്ററിന്റെ സഹായം കൂടാതെയാണ് ശ്വാസോച്ഛ്വാസം ചെയ്യുന്നത്. ഇപ്പോള്‍ പൂര്‍ണമായും അന്തരീക്ഷവായുവാണ് ശ്വസിക്കുന്നത്, ഹൃദയമിടിപ്പ്, രക്തസമ്മര്‍ദം തുടങ്ങിയവെയെല്ലാം സാധാരണ നിലയിലാണെന്നും കരള്‍, വൃക്കകള്‍ തുടങ്ങിയ […]

Kerala kerala

മലപ്പുറത്തെ നിപ: 84 പേരുടെ സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവ്

മലപ്പുറം: നിപ രോഗബാധിതയുമായി പ്രാഥമികസമ്പര്‍ക്കത്തില്‍ വന്ന 84 പേരുടെ സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവായി. ആകെ 166 പേരാണ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. പുതുതായി ആരും തന്നെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. 65 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലും 101 പേര്‍ ലോറിസ്‌ക് വിഭാഗത്തിലുമാണുള്ളത്. ഒരാളുടെ സാമ്പിള്‍ പരിശോധനാഫലം കൂടി വരാനുണ്ട്. നിപ രോഗബാധിത സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൂന്നു പേരും എറണാകുളം മെഡിക്കല്‍ കോളജില്‍ ഒരാളുമടക്കം അഞ്ച് പേരുമാണ് ചികിത്സയിലുള്ളത്. വളാഞ്ചേരിയിലെ നിപയുടെ […]

Kerala kerala

നിപ സംശയം; കോട്ടയം മെഡിക്കല്‍ കോളേജില്‍ ഒരാള്‍ നിരീക്ഷണത്തില്‍

  • 15th October 2024
  • 0 Comments

കോട്ടയം: നിപ സംശയത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരാളെ പ്രവേശിപ്പിച്ചു. സമീപജില്ലയില്‍ നിന്നാണ് ഇന്നലെ രോഗിയെ എത്തിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രത്യേക നിരീക്ഷണമേഖലയിലാണു രോഗിയുള്ളത്. രോഗമുണ്ടോയെന്നു സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയ്ക്കായി സാംപിളുകള്‍ അയച്ചിട്ടുണ്ട്. ഇന്നു ഫലം ലഭിക്കുമെന്നാണു പ്രതീക്ഷ. രണ്ടാഴ്ച മുന്‍പു നിപ, മങ്കിപോക്സ് സംശയത്തില്‍ രണ്ടുപേരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും വിദഗ്ധ പരിശോധനയില്‍ രോഗമില്ലെന്നു സ്ഥിരീകരിച്ചിരുന്നു.

Kerala kerala

നിപ; 10 പേരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു

  • 16th September 2024
  • 0 Comments

മലപ്പുറം: നിപ രോഗലക്ഷണങ്ങളുള്ള പത്തുപേരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. കോഴിക്കോട്ടെ ലാബിലാണു പരിശോധന നടക്കുന്നത്. വണ്ടൂരില്‍ മരിച്ച 24കാരന്റെ സമ്പര്‍ക്കപ്പട്ടിക തയാറാക്കിവരികയാണ്. ചെറിയ രീതിയില്‍ രോഗലക്ഷണങ്ങളുള്ളവരുടെ സാംപിളാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍നിന്ന് എടുത്തത്. അതേസമയം, ബെംഗളൂരുവില്‍നിന്ന് എത്തിയശേഷം യുവാവ് എവിടെയെല്ലാം പോയെന്ന വിവരങ്ങള്‍ ശേഖരിക്കുകയാണ്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്. തിരുവാലി പഞ്ചായത്തില്‍ പനിയുമായി ബന്ധപ്പെട്ട സര്‍വേ പുരോഗമിക്കുകയാണ്. ഇന്നു വൈകീട്ട് സര്‍വേഫലം ലഭിക്കുമെന്ന് ഡിഎംഒ അറിയിച്ചു. നിപ നിയന്ത്രണത്തിന്റെ ഭാഗമായി കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി […]

Kerala kerala

മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു; പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഫലം പോസിറ്റീവ്

  • 15th September 2024
  • 0 Comments

തിരുവനന്തപുരം: മലപ്പുറം ജില്ലയില്‍ നിപ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ മരിച്ച 24 വയസുകാരനാണ് നിപ വൈറസ് ബാധയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. പുന്നെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഫലം പോസിറ്റീവ്. സ്വകാര്യ ആശുപത്രിയില്‍ മരിച്ച യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫിസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വഴി ലഭ്യമായ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അയച്ചു. ഈ പരിശോധനാ ഫലം […]

Kerala kerala

നിപ; ഐസിഎംആര്‍ സംഘം എത്തി; പുനെയില്‍ നിന്നുള്ള മൊബൈല്‍ ലാബ് കോഴിക്കോട് എത്തി

  • 23rd July 2024
  • 0 Comments

വീണ്ടും നിപ സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) സംഘം കോഴിക്കോട്ടെത്തി. നിപ ബാധിച്ച് മരിച്ച 14 കാരന്‍ ചികിത്സയിലായിരുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സംഘം സന്ദര്‍ശനം നടത്തി. ഡോ. റിമ ആര്‍ സഹായ് (സയന്റിസ്റ്റ്-ഡി, മാക്സിമം കണ്ടെയ്ന്‍മെന്റ് ഫെസിലിറ്റി, ഐസിഎംആര്‍-എന്‍ഐവി, പുനെ), ഡോ. ദീപക് വൈ പാട്ടീല്‍, (സയന്റിസ്റ്റ്-ഡി, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വണ്‍ ഹെല്‍ത്ത്, നാഗ്പൂര്‍), ഡോ. സതീഷ് ഗെയ്ക്വാദ് (സയന്റിസ്റ്റ്-ബി, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വണ്‍ ഹെല്‍ത്ത്, നാഗ്പൂര്‍), […]

error: Protected Content !!