Kerala News

അബുദാബിയിൽ നിന്നും കരിപ്പൂരിലെത്തിയ 4 പേർക്ക് കോവിഡ് ലക്ഷണങ്ങൾ

കോഴിക്കോട് : അബുദാബിയിൽ നിന്നും കരിപ്പൂരിലെത്തിയ നാലു പ്രവാസികൾക്ക് കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തി. ഇതിനെ തുടർന്ന് ഇവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഒരു കോഴിക്കോട് സ്വദേശിക്കും മൂന്ന് മലപ്പുറം സ്വദേശികൾക്കുമാണ് കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയത്. വിദേശത്ത് നിന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്‌ എത്തിയ മറ്റൊരാൾക്കും ലക്ഷണം കണ്ടെത്തി. 15 പേരെ നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ വിദേശത്ത് നിന്നെത്തിയവരിൽ 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷ […]

Local News

വ്യാജമദ്യ വേട്ട തുടരുന്നു: കുരുവട്ടൂരിൽ നിന്നും 50 ലിറ്റർ വാഷ് കണ്ടെത്തി

കോഴിക്കോട്: കുരുവട്ടൂർ ഗേറ്റ് ബസാർ – കുരുവട്ടൂർ റോഡിൽ നിന്നും പട്ടർപാറക്കലിലേക്ക് പോകുന്ന ഇടവഴിയിൽ ഉടമസ്ഥനില്ലാത്ത നിലയിൽ 50 ലിറ്റർ വാഷ് സൂക്ഷിച്ച് വച്ചത് കണ്ടെത്തി നശിപ്പിച്ചു.ചേളന്നൂർ എക്‌സൈസ് റേഞ്ച് ഓഫീസിൽ ക്രൈം രജിസ്റ്റർ ചെയ്തു. കോഴിക്കോട് എക്സൈസ് എൻഫോഴ്സമെൻ്റ് ആൻറ് ആൻ്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് പ്രിവൻ്റീവ് ഓഫീസർ ഷംസു എളമരത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് വ്യാജവാറ്റ് നിർമാണത്തിനുള്ള ശ്രമംഇല്ലാതാക്കിയത്. സി.ഇ.ഒ മാരായ ദീൻദയാൽ, ഷിബു,ഡ്രൈവർ സന്തോഷ്കുമാർ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കുമെന്ന് […]

Kerala Local

കോട്ടയത്ത് രണ്ടു വയസ്സുള്ള കുഞ്ഞിന് കോവിഡ്

കോട്ടയം: കഴിഞ്ഞ ദിവസം കുവൈത്തിൽ നിന്നും വന്ന മലയാളികളിൽ രണ്ടു വയസ്സുകാരന് കോവിഡ്. അമ്മയ്‌ക്കൊപ്പം മടങ്ങിയ കുട്ടിയ്ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഉഴുവൂരിലേക്ക് വന്നവരാണിവർ. അതെ സമയം അമ്മയുടെ പരിശോധന ഫലം ലഭ്യമായിട്ടില്ല. രോഗ ലക്ഷണം ഒന്നും തന്നെ നിലവിൽ ഇവർക്കില്ല ഇവരെ കേരളത്തിലേക്ക് വരുന്നതിനു മുൻപ് വിമാനത്താവളത്തിലേക്ക് കൊണ്ട് വന്ന ഡ്രൈവർക്കും രോഗം സ്ഥിരീകരിച്ചു. ഇതിനെ തുടർന്നാണ് പരിശോധന നടത്തിയിരുന്നത്. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനിലവിൽ തൃപ്തികരമാണ്. ഇവരുടെ കൂടെ യാത്ര ചെയ്ത മലപ്പുറം സ്വദേശിക്കും രോഗം […]

Kerala News

വവ്വാലുകൾ കൂട്ടത്തോടെ ചത്തു വീഴുന്നു ജനങ്ങൾ ആശങ്കയിൽ

കുന്ദമംഗലം: ചെത്ത് കടവ് ഒമ്പതാം വാർഡിലെ പേരടി നാഗത്താം കോട്ടയ്ക്കരികെ വവ്വാലുകൾ കൂട്ടത്തോടെ ചത്തു വീഴുന്നതായി പരാതി. വർഷങ്ങളായി ഇവിടെ വസിക്കുന്ന ആയിരകണക്കിന് വവ്വാലുകൾ കഴിഞ്ഞ നാലു ദിവസങ്ങളിലായി തൊട്ടടുത്ത വാഴ തോട്ടങ്ങളിലും തോടുകളിലും വീട്ടു പരിസരങ്ങളിലും ചത്തു വീഴുന്നത് ശ്രദ്ധയിൽ പെട്ട പ്രദേശവാസികൾ അധികൃതരെ വിവരം അറിയിച്ചിരുന്നു. എന്നാൽ ഇതു വരെ ഇക്കാര്യത്തിൽ നടപടികളൊന്നും ഉണ്ടായിട്ടില്ല എന്ന് നാട്ടുകാർ പറയുന്നു. പേരടി താമസിക്കുന്ന അപ്പുക്കുട്ടൻ നായരുടെ കുടുംബ സമീപമുള്ള ഈ കോട്ടയിൽ വർഷാവർഷം നാഗപാട്ടുകൾ ഉൾപ്പടെ […]

International Kerala

ലുലു ഗ്രൂപ്പ്: ഓഹരി വിറ്റെന്നും ഇല്ലെന്നും റിപ്പോർട്ട് : മാധ്യമ പ്രവർത്തകൻ നിസാർ ഒളവണ്ണ എഴുതുന്നു

പ്രമുഖ മലയാളി പ്രവാസി വ്യവസായി പത്മശ്രീ എം എ യൂസുഫലിയുടെ ലുലു ഇന്റർനാഷണലിന്റെ ഇരുപത് ശതമാനം ആസ്തി വിറ്റുവെന്ന റിപ്പോട്ട് വ്യവസായ ലോകത്ത് ഏറെ ചർച്ചയായിരിക്കുന്നു. എന്നാൽ ഓഹരി വിറ്റതായ വാർത്ത ലുലു ഗ്രൂപ്പ്‌ നിഷേധിച്ചിട്ടുമുണ്ട്. ന്യൂയോർക് കേന്ദ്രമായുള്ള ലോകപ്രശസ്ത മാർകറ്റിങ് വാർത്ത വിഭാഗമായ ബ്ലൂംബെർഗ് ആണ് അതിശയോക്തി നിറഞ്ഞ ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. അബുദാബി രാജകുടുംബാംഗവും റോയൽ ഗ്രൂപ്പ്‌ മാനേജിങ് ഡയറക്ടറുമായ ശൈഖ് തഹ്‌നൂൻ ബിൻ സയിദ് അൽനിഹയാനാണ് നിക്ഷേപം നടത്തിയത്. ഒരു ബില്യൺ ഡോളർ, […]

Local

പത്ര ഏജന്റുമാരുടെ കണ്‍വെന്‍ഷന്‍ നടന്നു

  • 25th December 2019
  • 0 Comments

കുന്ദമംഗലം:ന്യൂസ് പേപ്പര്‍ ഏജന്റ് സ് അസോസിയേഷന്‍ കുന്ദമംഗലം നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് വി.പി.അജീഷ് അധ്യക്ഷത വഹിച്ചു. സര്‍വ്വദ മനന്‍ കുന്ദമംഗലം, ശിവദാസന്‍ ചാത്തമംഗലം, കെ.ചന്ദ്രന്‍ നായര്‍, ശബരീശന്‍, സി.കെ.ഷെരീഫ്, സി.രാജന്‍, നാസര്‍ പന്തീര്‍പ്പാടം, പി.രവീന്ദ്രന്‍, ജയേഷ് പട്ടോത്ത്, പി.കെ.സ്വാലിഹ്, ഗോപാലകൃഷ്ണന്‍ ചാത്തമംഗലം പ്രസംഗിച്ചു. ഭാരവാഹികളായി ശിവദാസന്‍ ചാത്തമംഗലം (പ്രസിഡണ്ട്), കെ.ചന്ദ്രന്‍ നായര്‍, രവീന്ദ്രന്‍ പുവ്വാട്ടുപറമ്പ് (വൈ. പ്രസി), സര്‍വ്വദമനന്‍ കുന്ദമംഗലം (സെക്രട്ടറി), ശബരീശന്‍, […]

കർമ്മ വീഥിയിലെ മഹാവിസ്മയം

  • 17th November 2019
  • 0 Comments

മലയാള സാഹിത്യകാരനും ഇസ്‌ലാമിക പണ്ഡിതനും പ്രഭാഷകനും ഗ്രന്ഥകാരനുമാണ്‌ ശൈഖ് മുഹമ്മദ് കാരകുന്ന്. ജമാ‌അത്തെ ഇസ്‌ലാമി കേരളയുടെ സംസ്ഥാന സെക്രറട്ടെറി . ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് ഡയറക്ടറായിരൂന്നു.പ്രബോധനം വാരിക ചീഫ് എഡിറ്റർ ആയിരുന്നു’, ഡയലോഗ് സെൻറർ കേരള ഡയറക്ടർ,കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാൻ എന്നീ ചുമതലകൾ വഹിക്കുന്നു. എൺത്തിരണ്ട് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുഹമ്മദ് ഹാജി- ആമിന ദമ്പതികളുടെ മകനായി 1950 ജുലൈ 15-ന്‌ മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത കാരക്കുന്നിലെ പുലത്ത് ജനിച്ചു. ഫാറൂഖ് റൗദത്തുൽ ഉലൂം അറബിക് […]

നാടെങ്ങും നബിദിന സ്മരണയിൽ വർണ്ണപകിട്ടാർന്നസന്ദേശ ജാഥകളും പ്രാർത്ഥനാ സമ്മേളനങ്ങളൂം

  • 10th November 2019
  • 0 Comments

കുന്ദമംഗലം: മർക്കസ് നഗർ സഖാഫത്തുൽ ഇസ്ലാം മദ്റനബിദിന ഘോഷയാത്ര കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്‌തു. അബ്ദുറഷീദ് സഖാഫി കിടങ്ങഴി എ അബൂബക്കർ ഹാജി, അബ്ദുറസാഖ് ഹാജി, അബൂബക്കർ ഹാജി നേതൃത്വം നൽകി. കുന്ദമംഗലം സുന്നി മദ്റസയിൽ നബിദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.മഹല്ല് ഇമാം അബ്ദുനൂർ സഖാഫി ഉദ്ഘാടനം ചെയ്തു. ഘോഷയാത്രക്ക് എം.പി ആലി ഹാജി, കെ അബ്ദുൽ മജീദ് ഹാജി, എം.കെ ജൗഹർ അംജദി, അഷ്റഫ് സഖാഫി, പി.അഹമ്മദ് കുട്ടി, സി.വി മുഹമ്മദ് ഹാജി, […]

ഐ.ഐ എമ്മിന്റെ പേരിന് പോലും കളങ്കം ഭിന്ന ശേഷിക്കാരിയായ മകളും വിധവയായ അമ്മയും ദുരിതക്കയത്തിൽ

കുന്ദമംഗലം: ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് എന്ന സ്ഥാപനത്തിൽ നിന്നും മാൻഹോൾ തുറന്ന് ഒഴുക്കിവിടുന്ന മാലിന്യ ദുരിതം സമീപ പ്രദേശത്തെ വീട്ടുകാർക്ക് ഏറെ പ്രയാസമു ണ്ടാക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. എന്നാൽ ഇന്നും അതിന് അറുതിയായിട്ടില്ല. മലിനജലം ഭൂമിക്കടിയിലേക്ക് താഴ്ന്നിറങ്ങി പരിസരത്തെ കിണറുകൾ ഉപയോഗശൂന്യമായിട്ട് മാസങ്ങൾ പിന്നിട്ടു.നിരവധി തവണ കലക്ടർക്കുo മറ്റ് വിവിധ വകുപ്പുകൾക്കും പരാതി നൽകിയതിന്റെയും നാട്ടുകാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും പ്രക്ഷോഭത്തെ തുടർന്നും താൽക്കാലിക സംവിധാനത്തിലൂടെ കുറഞ്ഞ വീട്ടുകാർക്ക് ഐ.ഐ.എം വെള്ളം നൽകിയിരുന്നു.പിന്നീട് പൈപ്പും […]

Kerala News

ഗതാഗത നിയന്ത്രണം

പേരാമ്പ്ര-ചേനോളി-നൊച്ചാട് റോഡില്‍ പേരാമ്പ്രയ്ക്കും ചേനോളിയ്ക്കുമിടയില്‍ മേഞ്ഞാണ്യം വില്ലേജ് ഓഫീസിന് സമീപം ഒക്‌ടോബര്‍ 28 മുതല്‍ കലുങ്ക് നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ അന്ന് മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡ് വഴിയുളള വാഹന ഗതാഗതം നിയന്ത്രിക്കുന്നതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പേരാമ്പ്ര നിന്ന് ചേനോളി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കൈതക്കല്‍ കളള് ഷാപ്പിനരികിലെ പഞ്ചായത്ത് റോഡിലൂടെ ചേനോളി റോഡിലേക്ക് പ്രവേശിക്കേണ്ടതാണ്. ചേനോളി നിന്നും പേരാമ്പ്ര ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ചേനോളി റോഡില്‍ നിന്നും പേരാമ്പ്ര പഞ്ചായത്ത് ഓഫീസ് റോഡിലേക്ക് […]

error: Protected Content !!