ഇന്ത്യയിൽ നടപ്പിൽ വന്ന പുതിയ ഐ ടി നിയമം പാലിക്കാൻ ശ്രമിക്കുമെന്ന് ഗൂഗ്ളും യൂട്യൂബും
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ ലക്ഷ്യമിട്ട് രാജ്യത്ത് നടപ്പിൽവന്ന പുതിയ ഐ.ടി നിയമം പാലിക്കാൻ ശ്രമിക്കുമെന്ന് ഗൂഗ്ളും യൂട്യൂബും. നിയമപ്രകാരം പ്രവർത്തിക്കുകയെന്ന വിഷയത്തിൽ അതത് സർക്കാറുകൾക്കൊപ്പം നിലയുറപ്പിക്കുന്ന നീണ്ട ചരിത്രമാണ് കമ്പനിയുടെതെന്നും ഇനിയും അത് തുടരുമെന്നും യൂട്യൂബ് കൂടി ഭാഗമായ ഗൂഗ്ൾ വ്യക്തമാക്കി. ഗൂഗ്ൾ അനുകൂലമായി പ്രതികരിച്ചെങ്കിലും സമൂഹ മാധ്യമ ഭീമന്മാരായ േഫസ്ബുക്കും ട്വിറ്ററും ഉൾപെടെ വിഷയത്തിൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല. നടപടി സ്വീകരിക്കാത്ത പക്ഷം ഇവർക്കെതിരെ ശിക്ഷാനിയമ പ്രകാരം കടുത്ത പ്രതികരണമുണ്ടാകുമെന്ന് നേരത്തെ സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. ”ഇന്ത്യയുടെ നിയമനിർമാണ […]