National News

ശോഭാ സുരേന്ദ്രന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി;മോദി നാളെ കൊച്ചിയിൽ

  • 13th February 2021
  • 0 Comments

ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ശോഭാ സുരേന്ദ്രന്‍ ഡല്‍ഹിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കേരള ബിജെപിയിലെ സംഘടനാ പ്രശ്‌നങ്ങളില്‍ ഇടപെടല്‍ തേടിയാണ് ശോഭാ സുരേന്ദ്രന്‍ മോദിയെ കണ്ടത്. ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ ഇടപെട്ടിട്ടും പ്രശ്‌നങ്ങള്‍ക്കു പരിഹാരം ഉണ്ടായിട്ടില്ലെന്ന് ശോഭ പരാതിപ്പെട്ടു. നാളെ കൊച്ചിയിലെത്തുന്ന മോദി സംസ്ഥാന നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്യും. വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടുമോ എന്ന ചോദ്യത്തിന് അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നായിരുന്നു ശോഭയുടെ പ്രതികരണം.ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംഘടനാ കാര്യങ്ങളെ കുറിച്ച് […]

National News

സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മുന്നിലേക്ക് വെച്ച നിര്‍ദ്ദേശങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി; പരാമര്‍ശം സര്‍വ്വകക്ഷി യോഗത്തില്‍

സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മുന്നിലേക്ക് വെച്ച നിര്‍ദേശങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി. ഒരു ഫോണ്‍ കോളിനപ്പുറം കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം തന്നെ ഇക്കാര്യം കര്‍ഷകരോട് അറിയിച്ചതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള സര്‍ക്കാരിന്റെ അജണ്ട അവതരിപ്പിക്കുന്നതിനായി ശനിയാഴ്ച നടന്ന സര്‍വ്വകക്ഷിയോഗത്തിന്റെ അധ്യക്ഷത വഹിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഇരുസഭകളുടെയും സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് പാര്‍ലമെന്റ് സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി സാധാരണഗതിയില്‍ സര്‍വ്വകക്ഷി യോഗങ്ങള്‍ നടത്താറുണ്ട്. എല്ലാവരും രാജ്യത്തെക്കുറിച്ച് […]

National News

അഹമ്മദാബാദ് കോര്‍പ്പറേഷന്‍ ട്രംപിന് നമസ്‌തേ പറയാന്‍ ചെലവിട്ടത് ഒമ്പത് കോടി രൂപ

  • 23rd January 2021
  • 0 Comments

ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ് ആയിരിക്കെ നടത്തിയ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന് ചെലവായത് ഒമ്പത് കോടി. നമസ്തേ ട്രംപ് എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 24, 25 ദിവസങ്ങളില്‍ നടത്തിയ പരിപാടിക്കും ഒരുക്കങ്ങള്‍ക്കുമായാണ് ഇത്രയും തുക ചെലവിട്ടതെന്നാണ് വിവരാവകാശ രേഖയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. 17 റോഡുകളാണ് ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് അറ്റകുറ്റപണി നടത്തിയത്. ഇതിനായി 7.86 കോടിയാണ് ചെലവിട്ടത്. പരിപാടിക്ക് ആളുകളെയെത്തിക്കാനുള്ള വാഹനം ഏര്‍പ്പാടാക്കിയത് 72 ലക്ഷം രൂപയ്ക്കാണ്. […]

National News

വാരണാസിയില്‍ വാക്‌സിന്‍ സ്വീകരിച്ചവരുമായി സംവദിച്ച് പ്രധാനമന്ത്രി

  • 22nd January 2021
  • 0 Comments

വാരണാസിയില്‍ വാക്‌സിന്‍ സ്വീകരിച്ച കൊവിഡ് മുന്നണിപ്പോരാളികളുമായും ആരോഗ്യപ്രവര്‍ത്തകരുമായും പ്രധാനമന്ത്രി നരേന്ദ്രമോദി സംവദിച്ചു. ലോകത്തിലെ ഏറ്റവും വലിയ കൊവിഡ് പ്രതിരോധ കുത്തിവെപ്പാണ് ഇന്ത്യയില്‍ നടക്കുന്നത്. തദ്ദേശിയമായി വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള സ്വയം പര്യാപ്തത ഇന്ന് ഇന്ത്യ കൈവരിച്ചതായി മോദി പറഞ്ഞു. രാജ്യത്തിന്റെ ഓരോ മുക്കിലൂം മൂലയിലും വാക്‌സിന്‍ എത്തിക്കാന്‍ സാധിച്ചുവെന്നും മോദി പറഞ്ഞു.

National News

നരേന്ദ്രമോദി വാക്‌സിന്‍ സ്വീകരിച്ചേക്കും; സ്വീകരിക്കുക രണ്ടാംഘട്ട വിതരണത്തില്‍

  • 21st January 2021
  • 0 Comments

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്സിന്‍ സ്വീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ടാം ഘട്ട വാക്സിന്‍ വിതരണത്തിലായിരിക്കും മോദി വാക്സിന്‍ സ്വീകരിക്കുക എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിക്കൊപ്പം വാക്സിന്‍ സ്വീകരിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് ഡിസംബര്‍ 16നാണ് കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പിന് തുടക്കമായത്. എയിംസില്‍ വെച്ച് കേന്ദ്ര ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ആദ്യത്തെ കുത്തിവെപ്പ് നടന്നത്. എയിംസിലെ ശുചീകരണതൊഴിലാളിയായ മനീഷ് കുമാറിനാണ് കൊവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് രാജ്യത്ത് ആദ്യമായി നല്‍കിയത്. ഇതിന് പിന്നാലെ എയിംസിലെ ഡോക്ടറായ […]

National News

രണ്ട് മെയ്ഡ് ഇന്‍ ഇന്ത്യ വാക്സിനുകള്‍ ഉപയോഗിച്ച് ‘മനുഷ്യരാശിയെ രക്ഷിക്കാന്‍’ ഇന്ത്യ തയ്യാറാണെന്ന് നരേന്ദ്ര മോദി

  • 9th January 2021
  • 0 Comments

കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ രണ്ട് മെയ്ഡ് ഇന്‍ ഇന്ത്യ വാക്സിനുകള്‍ ഉപയോഗിച്ച് ‘മനുഷ്യരാശിയെ രക്ഷിക്കാന്‍’ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കും ഉയര്‍ന്ന രോഗമുക്തി നിരക്കും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും 16-ാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് മോദി പറഞ്ഞു. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ മനസ്സ് ‘മാ ഭാരതി’ കാരണം ബന്ധപ്പെട്ട് കിടക്കുന്നു. വെല്ലുവിളികളുടെ വര്‍ഷമാണ് കഴിഞ്ഞതെന്നും പി എം കെയേഴ്സ് ഫണ്ടിലേക്കുള്ള പ്രവാസികളുടെ സംഭാവന പ്രശംസനീയമാണെന്നും […]

National News

സമാധാനപരമായ അധികാര കൈമാറ്റത്തിന് അവസരമൊരുക്കണം; ട്രംപ് വിഷയത്തില്‍ മോദി

  • 7th January 2021
  • 0 Comments

അമേരിക്കല്‍ ക്യാപിറ്റല്‍ ഹൗസിലേക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൊണാള്‍ഡ് ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമാധാനപരമായ അധികാരക്കൈമാറ്റത്തിന് അവസരമൊരുക്കണമെന്ന് നരേന്ദ്രമോദി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. നിയമവിരുദ്ധമായ പ്രതിഷേധത്തിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ അനുവദിക്കരുതെന്ന് നരേന്ദ്രമോദി പറഞ്ഞു. അക്രമത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ സങ്കടകരമാണെന്നും മോദി ട്വീറ്റ് ചെയ്തു. യു.എസ് പാര്‍ലമെന്റായ ക്യാപിറ്റോള്‍ ഹാളിലേക്ക ട്രംപ് അനുകൂലികള്‍ അതിക്രമിച്ചു കയറുകയായിരുന്നു. ഇവര്‍ പൊലീസുമായി ഏറ്റുമുട്ടി.ജോ ബൈഡന്റെ വിജയം അംഗീകരിക്കുന്നതിനായി ഇരുസഭകളും ചേരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഈ ആക്രമണത്തില്‍ നാലുപേരാണ് കൊല്ലപ്പെട്ടത്.

National News

ക്രമക്കേടില്ലെന്ന് നിരീക്ഷണം; പുതിയ പാര്‍ലമെന്റ് നിര്‍മ്മാണ പദ്ധതിക്ക് സുപ്രീം കോടതിയുടെ അനുമതി

  • 5th January 2021
  • 0 Comments

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പാര്‍ലമെന്റ് നിര്‍മ്മാണ പദ്ധതി ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിക്കവേ പദ്ധതിക്ക് സുപ്രീം കോടതി അനുമതി നല്‍കി. പദ്ധതിക്ക് ലഭിച്ചിട്ടുള്ള അനുമതികളിലോ ഭൂമി ഉപയോഗത്തിലോ ക്രമക്കേടൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് പദ്ധതി നിര്‍മ്മാണത്തിന് കോടതി അനുമതി നല്‍കിയത്. മൂന്നംഗ ബെഞ്ചാണ് വാദം കേട്ടത്. പാര്‍ലമെന്റ് മന്ദിരമടക്കമുള്ള സെന്‍ട്രല്‍ വിസ്ത പദ്ധതിക്കെതിരെയുള്ള ഹരജികളില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി. ഡിസംബറില്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കോടതി തടഞ്ഞിരുന്നു. പദ്ധതിയുടെ വിവിധ ഘടകങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഹരജികള്‍ […]

Kerala National News

ഗെയില്‍ പ്രകൃതിവാതക പദ്ധതി പ്രധാനമന്ത്രി കമ്മീഷന്‍ ചെയ്തു

  • 5th January 2021
  • 0 Comments

ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ കൊച്ചി – മംഗളൂരു പ്രകൃതിവാതക പദ്ധതി ഇന്ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി കമ്മീഷന്‍ ചെയ്തു. കൊച്ചി മുതല്‍ മംഗളൂരു വരെ 450 കിലോമീറ്ററിലാണ് പ്രകൃതിവാതക വിതരണം. എറണാകുളം മുതല്‍ വടക്കോട്ടുള്ള ഏഴ് ജില്ലകളികളില്‍ വ്യവസായശാലകള്‍ക്ക് പുറമെ വാഹന – ഗാര്‍ഹിക വാതക വിതരണത്തിനുള്ള സാധ്യതക്ക് കൂടിയാണ് ഇതോടെ വഴിതുറക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമെ ഓണ്‍ലൈനായുള്ള ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്തി ബി എസ് യെദ്യൂരപ്പ, […]

National News

‘നരേന്ദ്ര നാഥ ടാഗോര്‍’; നരേന്ദ്രമോദിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍, ട്വിറ്ററില്‍ ചര്‍ച്ചയായി ഫെയ്ക്ക് ടാഗോര്‍ ഹാഷ്ടാഗ്

  • 31st December 2020
  • 0 Comments

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഫെയ്ക്ക് ടാഗോര്‍ എന്ന ഹാഷ്ടാഗില്‍ പ്രചരിക്കുന്ന മോദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്. രവീന്ദ്രനാഥ് ടാഗോറിന്റെ വേഷത്തോട് സാമ്യമുള്ള വേഷത്തിലെത്തിയ മോദിയുടെ ചിത്രങ്ങള്‍ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും കാരണമായിരുന്നു. ‘നരേന്ദ്ര നാഥ ടാഗോര്‍’ എന്ന കുറിപ്പോടെയാണ് പ്രശാന്ത് ഭൂഷണ്‍ ചിത്രം പങ്കുവെച്ചത്. മോദിയെ പരിഹസിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിച്ച ട്രോള്‍ കവിതയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. രവീന്ദ്ര നാഥ് ടാഗോറിന്റെ ‘വേര്‍ ദ മൈന്‍ഡ് ഈസ് വിത്തൗട്ട് ഫിയര്‍’ […]

error: Protected Content !!