National News

നരേന്ദ്രമോദി വാക്‌സിന്‍ സ്വീകരിച്ചേക്കും; സ്വീകരിക്കുക രണ്ടാംഘട്ട വിതരണത്തില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്സിന്‍ സ്വീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.
രണ്ടാം ഘട്ട വാക്സിന്‍ വിതരണത്തിലായിരിക്കും മോദി വാക്സിന്‍ സ്വീകരിക്കുക എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിക്കൊപ്പം വാക്സിന്‍ സ്വീകരിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്ത് ഡിസംബര്‍ 16നാണ് കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പിന് തുടക്കമായത്. എയിംസില്‍ വെച്ച് കേന്ദ്ര ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ആദ്യത്തെ കുത്തിവെപ്പ് നടന്നത്. എയിംസിലെ ശുചീകരണതൊഴിലാളിയായ മനീഷ് കുമാറിനാണ് കൊവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് രാജ്യത്ത് ആദ്യമായി നല്‍കിയത്. ഇതിന് പിന്നാലെ എയിംസിലെ ഡോക്ടറായ രണ്‍ദീപ് ഗുലേറിയയും ഡോസ് സ്വീകരിച്ചു.

രാജ്യത്ത് 3006 ബൂത്തുകളിലൂടെ മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ് വാക്‌സിന്‍ ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യുന്നത്. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ വിതരണത്തിന് എത്തിച്ചിട്ടുണ്ടെങ്കിലും കൊവിഷീല്‍ഡിനാണ് മുന്‍ഗണന. വാക്‌സിന്റെ രണ്ട് ഡോസാണ് ഒരാളില്‍ കുത്തിവെക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരടക്കമുള്ള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്നവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കിയത്.

പ്രധാനമന്ത്രിയാണ് വാക്‌സിനേഷന്‍ ക്യാംപെയ്‌നിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. രാജ്യത്തിന്റെ ഏറെ നാളായുള്ള ചോദ്യത്തിന് മറുപടിയായെന്നും ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധദൗത്യത്തിനാണ് തുടക്കം കുറിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!