National News

നിങ്ങളെ അധികാരത്തിൽ നിന്ന് പുറത്താകുന്ന ദിവസം വരും അന്ന് രാജ്യം പ്രതിരോധ ശേഷി കൈവരിക്കും; സിദ്ധാര്‍ത്ഥ്

  • 24th April 2021
  • 0 Comments

കൊവിഡ് 19 രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതില്‍ നരേന്ദ്രമോഡി സര്‍ക്കാരിന്റെ വീഴ്ചയില്‍ തുറന്നടിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. അധികാരത്തില്‍ നിന്ന് ബിജെപിയെ ജനം പുറന്തള്ളുന്ന ദിവസമായിരിക്കും രാജ്യം ശരിക്കും പ്രതിരോധശേഷി കൈവരിക്കുകയെന്ന് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു. പശ്ചിമബംഗാളില്‍ അധികാരത്തിലെത്തിയാല്‍ സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന ബിജെപി സംസ്ഥാന ഘടകത്തിന്റെ പ്രഖ്യാപനം റീ ട്വീറ്റ് ചെയ്താണ് സിദ്ധാര്‍ത്ഥിന്റെ വിമര്‍ശനം. സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ് നിങ്ങളെ അധികാരത്തില്‍ നിന്ന് ജനാധിപത്യത്തിലൂടെ പുറന്തള്ളുന്നൊരു ദിവസം, അന്നാവും ഈ രാജ്യം യഥാര്‍ത്ഥത്തില്‍ പ്രതിരോധ ശേഷി കൈവരിക്കുന്നത്. അന്ന് […]

National News

വാക്‌സിന്‍ നയം പുനഃപരിശോധിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് സോണിയ ഗാന്ധി

  • 22nd April 2021
  • 0 Comments

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ഒരേ ബോക്‌സിന് പല വില ഈടാക്കുന്നത് ശരിയല്ലെന്നും സാമ്പത്തികസ്ഥിതി മാനദണ്ഡം ആക്കാതെ 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ ഉറപ്പാക്കണമെന്നും സോണിയ ആവശ്യപ്പെട്ടു. രാജ്യത്തെ പ്രതിസന്ധി കൊവിഡ് കാരണം മാത്രമല്ല, കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ കാരണമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. പൊള്ളയായ പ്രസംഗങ്ങള്‍ അല്ല വേണ്ടത്. രാജ്യത്തിന് പരിഹാരം നല്‍കുകയാണ് വേണ്ടതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Kerala News

ശബരിമല വിഷയത്തിൽ നരേന്ദ്ര മോദിയുടെ കാപട്യം ജനങ്ങൾ മനസിലാക്കി; എ കെ ആന്റണി

  • 4th April 2021
  • 0 Comments

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് എ. കെ ആന്റണി. ശബരിമല വിഷയത്തിൽ നരേന്ദ്രമോദിയുടെ കാപട്യം ജനങ്ങൾ മനസിലാക്കിയെന്ന് ആന്റണി പറഞ്ഞു. നരേന്ദ്രമോദിയുടെ ശരണം വിളി ജനങ്ങളെ കബളിപ്പിക്കാനാണ്. മോദി നല്ല അഭിനേതാവാണെന്നും ആന്റണി പറഞ്ഞു .തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോന്നിയിൽ എത്തിയപ്പോൾ ശരണം വിളികളുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ അഭിസംബോധന ചെയ്തതത്. ഇതിനെ പരിഹസിക്കുകയായിരുന്നു ആന്റണി . ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് പറഞ്ഞ മോദി വിശ്വാസികൾക്ക് നേരെ സർക്കാർ ലാത്തി വീശിയെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് […]

Kerala News

മോദി ശബരിമല വിഷയം പറയുന്നത് വർഗീയത വളർത്താൻ; ശശി തരൂർ

  • 3rd April 2021
  • 0 Comments

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. കോന്നിയിൽ ശരണം വിളിയുമായി ജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രിയുടെ നടപടിയേയാണ് ശശി തരൂർ രൂക്ഷമായി വിമർശിച്ചത്. മോദി ശബരിമല വിഷയം പറയുന്നത് വർഗീയത വളർത്താനെന്ന് ശശി തരൂർ പറഞ്ഞു.പ്രധാനമന്ത്രിക്ക് കേരളത്തിലെത്തിയാൽ മറ്റൊന്നും പറയാനില്ല. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്നും ശശി തരൂർ പറഞ്ഞു. നേമത്ത് ശക്തമായ ത്രികോണ മത്സരമായിരിക്കും നടക്കുക. മത്സരം ബിജെപിയും യുഡിഎഫും തമ്മിലായിരിക്കും. സിസിപി സഖ്യമെന്ന മോദിയുടെ വിമർശനം കേരളത്തെക്കുറിച്ച് അറിയാത്തതിനാലാണ്. ചില […]

Kerala News

പ്രധാനമന്ത്രിയെ സംസ്ഥാന ബിജെപി നേതൃത്വം തെറ്റിദ്ധരിപ്പിച്ചു; കടകംപള്ളി സുരേന്ദ്രന്‍

  • 3rd April 2021
  • 0 Comments

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസ്ഥാന ബിജെപി നേതൃത്വവും കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും ശബരിമല വിഷയത്തില്‍ തെറ്റിദ്ധരിപ്പിച്ചുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.കഴിഞ്ഞ ദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. ക്ഷേത്രങ്ങളെ സംരക്ഷിക്കേണ്ട ദേവസ്വംമന്ത്രി വിശ്വാസികള്‍ക്കെതിരായ നീക്കങ്ങളുടെ ബുദ്ധികേന്ദ്രമായെന്ന് നരേന്ദ്രമോദി പറഞ്ഞു. വിശ്വാസികളെ ലാത്തിച്ചാര്‍ജ് ചെയ്യാന്‍ ഗൂഢാലോചന നടത്തിയ ആളാണ് തിരുവനന്തപുരത്തെ ഒരു മന്ത്രിയെന്ന് പേരു പറയാതെയായിരുന്നു വിമര്‍ശനം. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു മന്ത്രി 2019ല്‍ പ്രധാനമന്ത്രി ശബരിമലയില്‍ ആചാരസംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന് തിരുവനന്തപുരത്ത് വച്ച് […]

Kerala News

ബിജെപിയെ അധികാരത്തിലേറ്റാൻ ജനം തയ്യാറായി കഴിഞ്ഞു; നരേന്ദ്ര മോദി

  • 2nd April 2021
  • 0 Comments

കോന്നിയിൽ ശരണം വിളിച്ച് ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ആത്മീയതയുടെ മണ്ണാണ് പത്തനംതിട്ടയെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിശ്വാസികൾക്ക് നേരെ സർക്കാർ ലാത്തി വീശി. കേരളത്തിന്റെ രാഷ്ട്രീയ ചിത്രം മാറിക്കഴിഞ്ഞു. ബിജെപിയെ അധികാരത്തിലേറ്റാൻ ജനം തയ്യാറായിക്കഴിഞ്ഞുവെന്നും നരേന്ദ്ര മോദി പറഞ്ഞു. കേരളത്തിലെ യുഡിഎഫ്-എൽഡിഎഫ് മുന്നണികളെ പ്രധാനമന്ത്രി രൂക്ഷ ഭാഷയിൽ വിമർശിച്ചു. സോളാർ, സ്വർണക്കടത്ത്, ബാർക്കോഴ എന്നിവ ഉന്നയിച്ച മോദി ഇരു മുന്നണികളും ചേർന്ന് എല്ലാ മേഖലയും കൊള്ളയടിക്കുകയാണെന്നും പറഞ്ഞു . . എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് അടക്കമുള്ളവരുമായി […]

National News

കോവിഡ് ജാഗ്രത കൈവിടരുത്’; നരേന്ദ്ര മോദി

  • 28th March 2021
  • 0 Comments

കൊവിഡ് ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ. കഴിഞ്ഞവർഷം ഇതേ സമയം കൊവിഡ് വാക്സിൻ എപ്പോൾ ലഭ്യമാകുമെന്ന് രാജ്യം ചിന്തിച്ചു. ഇപ്പോൾ ലോകത്തെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ ദൗത്യം നടക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.കഴിഞ്ഞ വർഷം ഇതേ മാസമാണ് രാജ്യം ആദ്യമായി ജനത കർഫ്യുവിനെ കുറിച്ച് കേൾക്കുന്നത്. ജനത കർഫ്യു അച്ചടക്കത്തിന്റെ ഉദാഹരണമായി മാറിയെന്നും, തലമുറകൾ ഇക്കാര്യമോർത്ത് അഭിമാനിക്കുമെന്നും. പ്രതിമാസ റെഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു

Kerala News

പ്രചാരണം ശക്തമാക്കാൻ പ്രധാനമന്ത്രി;മാര്‍ച്ച് 30നും ഏപ്രില്‍ രണ്ടിനും കേരളത്തിൽ

  • 17th March 2021
  • 0 Comments

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് 30നും ഏപ്രില്‍ രണ്ടിനും കേരളത്തിലെത്തും. അവസാനവട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും നടത്തി എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുമെന്ന് അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി 14ന് മോദി കൊച്ചി സന്ദര്‍ശിച്ചിരുന്നു. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ മോദി, ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലും പങ്കെടുത്തിരുന്നു

Kerala News

കേരളത്തിന് അന്നം തരുന്നത് നരേന്ദ്രമോദി; കെ സുരേന്ദ്രന്‍

  • 14th March 2021
  • 0 Comments

കേരളത്തിന് അന്നം തരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പിണറായി വിജയന്‍ വല്ലതും ഉണ്ടാക്കിയിട്ടാണോ നമ്മള്‍ ഊണ് കഴിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. നരേന്ദ്രമോദി നല്‍കുന്ന അരിയാണ് നമ്മളെ മൂന്നുനേരം ഊട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.മോദിയാണ് കേരളത്തിന് എല്ലാം നല്‍കുന്നത്. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പണം കൊണ്ടാണ് നമ്മള്‍ റോഡ് നിര്‍മിക്കുന്നതും വീട് പണിയുന്നതും. കേരളം മോദിക്കൊപ്പം നിന്നാല്‍ കര്‍ണാടക, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളെ പോലെ അഭിവൃദ്ധിയും വികസനവുമുള്ള സംസ്ഥാനമായി മാറുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. […]

National News

കാർഷിക മേഖലയിലെ മാറ്റങ്ങൾ കർഷകർ ഉൾക്കൊള്ളണം; നരേന്ദ്രമോദി

  • 1st March 2021
  • 0 Comments

കാർഷിക മേഖലയിലെ മാറ്റങ്ങൾ കർഷകർ ഉൾക്കൊള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്‍ഷിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കേണ്ടത് അനിവാര്യമാണ്. അതുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കര്‍ഷകര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിലെ കാർഷിക മേഖലയുടെ വിഹിതത്തെ സംബന്ധിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ചെറുകിട കർഷകരെ ശാക്തീകരിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു കർഷകരെ ശാക്തീകരിക്കുന്നതിലൂടെ ഗ്രാമീണ ഇന്ത്യയും ശക്തി നേടും. ബജറ്റിൽ കർഷകർക്ക് വേണ്ടി ഏറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. കാർഷിക കടത്തിന്റെ പരിധി പതിനാറര കോടിയായി സർക്കാർ ഉയർത്തി. ഗ്രാമീണ […]

error: Protected Content !!