National News

കേന്ദ്ര സര്‍ക്കാരിനെ കുറ്റക്കാരാക്കാനുള്ള വ്യഗ്രതയിലാണ് കോണ്‍ഗ്രസെന്ന് പ്രധാനമന്ത്രി

  • 20th July 2021
  • 0 Comments

കേന്ദ്ര സര്‍ക്കാരിനെ കുറ്റക്കാരാക്കാനുള്ള വ്യഗ്രതയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി ജെ പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. കേന്ദ്ര സര്‍ക്കാരിനെ ആക്ഷേപിക്കുക മാത്രമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കൊവിഡ് സാഹചര്യത്തെക്കുറിച്ച് പ്രതിപക്ഷം കെട്ടുകഥകള്‍ പ്രചരിപ്പിക്കുകയാണ്. സര്‍ക്കാരിനെ കുറ്റക്കാരാക്കാനുള്ള വ്യഗ്രതയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബി ജെ പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പരാമര്‍ശിച്ചു.

National News

റേഷന്‍ ഷോപ്പുകളില്‍ മോദിയുടെ ചിത്രവും സഞ്ചിയില്‍ താമരയുടെ ചിത്രവും പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദ്ദേശവുമായി ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം റേഷന്‍ വിതരണ കേന്ദ്രങ്ങളില്‍ പതിപ്പിക്കാന്‍ നിര്‍ദേശം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് പാര്‍ട്ടിയുടെ നിര്‍ദേശം. പ്രധാന മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം സൗജന്യ റേഷന്‍ വിതരണം നടക്കുന്നിടങ്ങളില്‍ പ്രധാനമന്ത്രിയുടെ ചിത്രം പ്രദര്‍ശിപ്പിക്കാനാണ് നിര്‍ദേശം. റേഷന്‍ ഷോപ്പുകളില്‍ നിന്ന് വിതരണം ചെയ്യുന്ന സഞ്ചികളില്‍ താമരയുടെ ചിത്രം പതിപ്പിക്കാനും നിര്‍ദേശമുണ്ട്. ബിജെപി ജനറല്‍ സെക്രട്ടറി അര്‍ജ്ജുന്‍ സിങ്ങാണ് പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. ഭക്ഷ്യ പദ്ധതി […]

National News

കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത; കൂടുതല്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയേക്കും

കേന്ദ്രമന്ത്രിസഭയില്‍ സമഗ്രമായ അഴിച്ചു പണിക്ക് സാധ്യത. കൂടുതല്‍ പുതുമുഖങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കാനും മോശം പ്രകടനം നടത്തിയ ചിലരെ പാര്‍ട്ടി പദവികളിലേക്ക് കൊണ്ടു വരാനുമുള്ള നീക്കങ്ങളാണ് പ്രധാനമന്ത്രി ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രി മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ എന്നിവര്‍ പല തവണയായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ 25 പേരെ കേന്ദ്രമന്ത്രിസഭയിലേക്ക് കൊണ്ടു വരാന്‍ ധാരണയായി എന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടാം മോദി സര്‍ക്കാരില്‍ നിലവില്‍ 53 മന്ത്രിമാരാണുള്ളത്. ഭരണഘടന […]

National News

അടിയന്തരാവസ്ഥക്കാലം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി

  • 25th June 2021
  • 0 Comments

അടിയന്തരാവസ്ഥക്കാലം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1975ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ 21 മാസക്കാലം സ്ഥാപനങ്ങളെ ആസൂത്രിതമായി നശിപ്പിച്ചതിന് സാക്ഷ്യം വഹിച്ച കാലമായിരുന്നു എന്ന് മോദി പറഞ്ഞു. ‘അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങള്‍ ഒരിക്കലും മറക്കാനാവില്ല. 1975 മുതല്‍ 1977 വരെയുള്ള കാലയളവില്‍ സ്ഥാപനങ്ങള്‍ ആസൂത്രിതമായി നശിപ്പിക്കപ്പെട്ടു. ഇന്ത്യയുടെ ജനാധിപത്യ മനോഭാവത്തെ ശക്തിപ്പെടുത്തുന്നതിനും നമ്മുടെ ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന മൂല്യങ്ങള്‍ക്കനുസൃതമായി ജീവിക്കുന്നതിനും സാധ്യമായതെല്ലാം ചെയ്യാമെന്ന് പ്രതിജ്ഞയെടുക്കാം, ‘പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ […]

National News

വിവാദ ഉത്തരവുമായി യുജിസി; വാക്‌സിന്‍ സൗജന്യമാക്കിയതില്‍ പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് ബാനര്‍ സ്ഥാപിക്കാന്‍ ആഹ്വാനം

  • 22nd June 2021
  • 0 Comments

രാജ്യത്ത് കോവിഡ് വാക്‌സിന്‍ സൗജന്യമാക്കിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് ബാനര്‍ സ്ഥാപിക്കണമെന്ന വിവാദ ഉത്തരവുമായി യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി). സര്‍വകലാശാലകള്‍, കോളേജുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് യുജിസി ഉത്തരവ് അയച്ചിരിക്കുന്നത്. 18 കഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ നന്ദി അറിയിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും കത്തില്‍ പറയുന്നു. ബാനറില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോയ്‌ക്കൊപ്പം ‘എല്ലാവര്‍ക്കും വാക്‌സിന്‍, എല്ലാവര്‍ക്കും സൗജന്യം, ലോകത്തിലെ ഏറ്റവും വലിയ സൗജന്യ വാക്‌സിനേഷന്‍ കാമ്പയിന്‍, നന്ദി പ്രധാനമന്ത്രി മോദി’ […]

National News

രാജ്യത്ത് ഒരു ലക്ഷം മുന്‍നിര കൊറോണ പോരാളികളെ സജ്ജമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

  • 18th June 2021
  • 0 Comments

രാജ്യത്ത് ഒരു ലക്ഷത്തോളം മുന്‍നിര കൊറോണ പോരാളികളെ സജ്ജമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തുടങ്ങിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഇവര്‍ക്കായുള്ള കസ്റ്റമൈസ്ഡ് ക്രാഷ് കോഴ്‌സ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘ഇപ്പോള്‍ തന്നെ നാം വരാനിരിക്കുന്ന വെല്ലുവിളികള്‍ക്കായി തയ്യാറാകണം. ഇതിന്റെ ഭാഗമായി രാജ്യത്ത് ഒരു ലക്ഷത്തോളം മുന്‍നിര കൊറോണ പോരാളികളെയാണ് ഒരുക്കുന്നത്. നിലവില്‍ മഹാമാരിക്കെതിരെ പോരാടുന്ന ടാസ്‌ക് ഫോഴ്‌സിനെ പിന്തുണക്കാനാണ് യുവാക്കളെ പരിശീലിപ്പിക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ കോഴ്‌സ് പൂര്‍ത്തിയാകും. ഇതുവഴി ഇവര്‍ക്ക് ജോലി ലഭ്യമാവുകയും ചെയ്യും.’ […]

National News

കോവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി പ്രധാനമന്ത്രി;രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. രണ്ടാം തരംഗത്തിന് ഉത്തരവാദി പ്രധാനമന്ത്രിയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. കോവിഡ് എന്താണെന്ന് മോദിക്ക് ഇനിയും പിടികിട്ടിയില്ലെന്നും അദ്ദേഹം ആക്ഷേപിച്ചു. കടുത്ത ഭാഷയിലാണ് രാഹുൽ കേന്ദ്രത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിച്ചത്. ഓൺലൈനായി നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ ഗാന്ധിയുടെ രൂക്ഷവിമര്‍ശനം. ഒന്നാം തരംഗം ആരും മനസിലാക്കിയിരുന്നില്ല. എന്നാൽ, രണ്ടാം തരംഗത്തിൽ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. അദ്ദേഹത്തിന്റെ അഭിനയ പ്രകടനങ്ങളും ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ കാണിച്ച വീഴ്ചയുമൊക്കെയാണ് രണ്ടാം തരംഗത്തിന് […]

Kerala News

മുഖ്യമന്ത്രി പിണറായി വിജയന് ആശംസകൾ നേർന്ന് നരേന്ദ്ര മോദി

രണ്ടാം പിണറായി മന്ത്രിസഭയ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.അതേസമയം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കെ രാജന്‍, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എകെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, വി അബ്ദുറഹ്മന്‍, ജിആര്‍ അനില്‍, കെഎന്‍ ബാലഗോപാല്‍, ആര്‍ ബിന്ദു, ജെ ചിഞ്ചുറാണി, എംവി ഗോവിന്ദന്‍ മാസ്റ്റര്‍, പിഎ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണന്‍, പി രാജീവ്, […]

National News

പ്രാദേശിക കണ്ടെയ്ൻമെന്റ് സോണുകളും, കൂടുതൽ പരിശോധനകളും കോവിഡിന് എതിരായ ആയുധങ്ങൾ ; നരേന്ദ്ര മോദി

പ്രാദേശിക കണ്ടെയ്ൻമെന്റ് സോണുകളും, കൂടുതൽ പരിശോധനകളും, ശരിയായതും പൂർണ്ണവുമായ വിവരങ്ങൾ ജനങ്ങൾക്ക് നൽകുന്നതുമാണ് കോവിഡ് വൈറസിനെതിരായ ആയുധങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് കുറയുമ്പോഴും കൂടുതൽ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.നിലവിലെ കോവിഡ് സാഹചര്യത്തെക്കുറിച്ച് സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംവദിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്തെ എല്ലാ ജില്ലകളിലെയും ആശുപത്രികളിൽ പിഎം-കെയേഴ്സ് ഫണ്ട് വഴി ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അതിവേഗം നടക്കുന്നുണ്ടെന്നും ഇതിനകം തന്നെ പല ആശുപത്രികളിലും പ്ലാന്റുകളുടെ പ്രവർത്തനം തുടങ്ങിയിട്ടുണ്ടെന്നും മോദി പറഞ്ഞു.

National News

കോവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കി; രാജ്യം കോവിഡിനെതിരായ പോരാട്ടത്തിൽ ഒറ്റക്കെട്ട് ; നരേന്ദ്ര മോദി

  • 25th April 2021
  • 0 Comments

രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണാതീതമായി പടരുന്നതിനിടെ പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു.കോവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കി. രാജ്യം കോവിഡിനെതിരായ പോരാട്ടത്തിൽ ഒറ്റക്കെട്ടാണ്. കോവിഡിനെ നേരിടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം പിന്തുണ നൽകും.കോവിഡിനെതിരായ പോരാട്ടത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ചാണു നീങ്ങുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 45 വയസിന് മുകളിലുള്ളവർക്കുള്ള സൗജന്യ വാക്‌സിൻ സംസ്ഥാനങ്ങൾക്കു നൽകിയിട്ടുണ്ട്. വാക്‌സിന്റെ നേട്ടങ്ങൾ ഉപയോഗിക്കാൻ സംസ്ഥാനങ്ങൾ തയാറാകണം. സൗജന്യ വാക്‌സിൻ പദ്ധതി […]

error: Protected Content !!