രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്: നാമനിർദ്ദേശപത്രിക സമർപ്പിച്ചു
രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലെ എൽ. ഡി. എഫ് സ്ഥാനാർത്ഥി എം. വി ശ്രേയാംസ്‌കുമാറും യു. ഡി. എഫ് സ്ഥാനാർത്ഥി ലാൽ വർഗീസ് കൽപകവാടിയും നാമനിർദ്ദേശപത്രിക സമർപ്പിച്ചു. എം. വി. ശ്രേയാംസ്‌കുമാർ രാവിലെ 11.35നും ലാൽ വർഗീസ് കൽപകവാടി 12.30നുമാണ് റിട്ടേണിംഗ് ഓഫീസർ കൂടിയായ നിയമസഭാ സെക്രട്ടറിക്ക് പത്രിക സമർപ്പിച്ചത്. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ. കൃഷ്ണൻകുട്ടി, സി. ദിവാകരൻ എം. എൽ. എ, എൽ. ഡി. എഫ് കൺവീനർ എ. വിജയരാഘവൻ എന്നിവർ എം. വി. ശ്രേയാംസ്‌കുമാറിനൊപ്പം ഉണ്ടായിരുന്നു. […]
