ചൂലാംവയലിലെ വാഹനാപകടം: പരുക്കേറ്റ സ്ത്രീയും മരണപ്പെട്ടു
കുന്ദമംഗലം; ചൂലാംവയലിലെ വാഹനാപകടത്തില്‍ പരുക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന സ്ത്രീയും മരണപ്പെട്ടു. നേരത്തെ മരണപ്പെട്ട ഉപ്പഞ്ചേരിമ്മല്‍ കാദറിന്റെ മകളായ ഷബ്നം(34) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയോടെ മുറിയനാലില്‍വെച്ച് കാറും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിലല്‍ പരുക്കേറ്റ കാദറിനെയും ഷബ്നത്തിനെയും മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും പിതാവ് തത്സമയം മരണപ്പെടുകയായിരുന്നു. തലയ്ക്ക് ഗുരുകരമായി പരുക്കേറ്റ ഷബ്നം അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. സുഹ്റയാണ് മാതാവ്, സഹോദരി ഷഹ്ല
