മദ്‌റസാധ്യാപകര്‍ക്ക് സമഗ്ര പരിശീലന പരിപാടി; സംസ്ഥാന തല ഉദ്ഘാടനം നാളെ
കേരളത്തിലെ മുഴുവന്‍ മദ്‌റസാധ്യാപകര്‍ക്കും വിവിധ കാലികമായ വിഷയങ്ങളില്‍ സമഗ്ര പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാന്‍ കേരള മദ്‌റസാധ്യാപക ക്ഷേമനിധി ബോര്‍ഡ് തീരുമാനിച്ചു. കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പുമായി സഹകരിച്ചാണ് പരിപാടികള്‍ നടത്തുന്നത്. ചൈല്‍ഡ് സൈക്കോളജി, ബാലാവകാശ നിയമങ്ങള്‍, മദ്‌റസാധ്യാപകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍-പരിഹാരങ്ങള്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പും കേരള മദ്‌റസാധ്യാപക ക്ഷേമനിധിയും നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികള്‍ എന്നീ വിഷയങ്ങളിലാണ് പരിശീലനം നല്‍കുക. പരിശീലന പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് കോഴിക്കോട് കാലിക്കറ്റ് ടവര്‍ […]