Kerala News

മങ്കി പോക്സ്;രോഗി സഞ്ചരിച്ച കാര്‍ ഡ്രൈവറെ കണ്ടെത്തി

  • 16th July 2022
  • 0 Comments

മങ്കി പോക്സ് സ്ഥിരീകരിച്ച ആളെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയ കാർ ഡ്രൈവറെ ഡ്രൈവറെ കണ്ടെത്തി. കൊല്ലത്ത് നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രോഗിയെത്തിയത് ടാക്സിയിലായിരുന്നു.സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. രോഗിയുമായി സഞ്ചരിച്ച രണ്ട് ഓട്ടോ ഡ്രൈവര്‍മാരെയും ഇന്നലെ കണ്ടെത്തിയിരുന്നു. രോഗിയുടെ വീട്ടില്‍ നിന്നും കൊല്ലത്തെ സഹകരണ ആശുപത്രിയിലേക്ക് പോയ ഓട്ടോ ഡ്രൈവറെയും ആശുപത്രിയില്‍ നിന്ന് കൊല്ലം ബസ് സ്റ്റാന്‍റിലേക്ക് വന്ന് ഡ്രൈവറെയുമാണ് ഇന്നലെ കണ്ടെത്തിയത്.

error: Protected Content !!