മോദിക്കെതിരെ ഉയര്‍ന്ന ക്രിമിനല്‍ ആരോപണങ്ങള്‍ നിഷേധിച്ച് കാനഡ
ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിനെ വധിക്കാനുള്ള പദ്ധതിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അറിവുണ്ടായിരുന്നുവെന്ന കനേഡിയന്‍ മാധ്യമറിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ നിഷേധിച്ച് ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍. മോദിയെ കൂടാതെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ക്കെതിരെയും ക്രിമിനല്‍ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. കാനഡയ്ക്കുള്ളിലെ ഗുരുതരമായ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദിയെയോ മന്ത്രി ജയശങ്കറിനെയോ അജിത് ഡോവലിനെയോ ബന്ധപ്പെടുത്തുന്നതായി കാനഡ സര്‍ക്കാര്‍ പ്രസ്താവിച്ചിട്ടില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ രഹസ്യാന്വേഷണ […]









