ബെയ്ലി പാലത്തിലൂടെ നടന്നു;വെള്ളാര്‍മല സ്‌കൂളിലും പോയി; ദുരന്തഭൂമിയില്‍ നരേന്ദ്രമോദി; വിശദീകരിച്ച് ഉദ്യോഗസ്ഥര്‍
കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി. ദുരന്തഭൂമി സന്ദര്‍ശിച്ച അദ്ദേഹത്തിനോട് ഒപ്പമുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ചും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. വെള്ളാര്‍മല സ്‌കൂളിലും അദ്ദേഹമെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, എന്നവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ചീഫ് സെക്രട്ടറി വി വേണു, ജില്ലാ കലക്ടര്‍ ഡിആര്‍ മേഘശ്രീ, എഡിജിപി എംആര്‍. അജിത് കുമാര്‍ എന്നിവര്‍ പ്രധാനമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിച്ചു. ബെയ്ലി പാലത്തിലൂടെ നടന്നും നിരീക്ഷണം […]









