അസംബന്ധമെങ്കിൽ മുഖ്യമന്ത്രി തെളിയിക്കണം;വീണക്കെതിരായ ആരോപണത്തിലുറച്ച് മാത്യു കുഴല്‍നാടന്‍,
വീണാ വിജയനെതിരെയുള്ള ആരോപണത്തിലുറച്ച് മാത്യു കുഴൽനാടൻ എംഎൽഎ.വീണയുടെ സ്ഥാപനമായ ഹെക്സാ ലോജികിന്‍റെ,വെബ്സൈറ്റിലെ തിരുത്തിയ വിവരങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പുറത്തുവിട്ടു.വീണ വിജയന്‍റെ കമ്പനിയുടെ മെന്‍റർ ആണ് ജെയ്ക് ബാലകുമാർ എന്ന് വ്യക്തമാക്കുന്ന വിവരം വെബ്സൈറ്റില്‍നിന്ന് നീക്കംചെയ്ത ഭാഗം അദ്ദേഹം വാർത്താസമ്മേളനത്തില്‍ പ്രദർശിപ്പിച്ചു. സ്വർണക്കടത്ത് കേസ് ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ എക്സാലോജിക് എന്ന കമ്പനിയുടെ വെബ്സൈറ്റ് ലഭ്യമല്ലാതായെന്നും പിന്നീട് മാറ്റങ്ങൾ വരുത്തിയതിന് ശേഷമാണ് ഇത് വീണ്ടും ലഭ്യമായിത്തുടങ്ങിയതെന്നും മാത്യു കുഴൽ ആരോപിച്ചു.പിഡബ്ല്യുസി ഡയറക്ടര്‍ ജേക്ക് ബാലകുമാർ വീണ വിജയന്റെ എക്സാ […]
