മിശ്രവിവാഹം ആഘോഷമാക്കുമ്പോള്‍ ഇതൊരു പാര്‍ട്ടി അജണ്ടയാണോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍പറ്റുമോ? കാന്തപുരം വിഭാഗം എസ്.വൈ.എസ് നേതാവ് റഹ്‌മത്തുല്ല സഖാഫി എളമരം
കോഴിക്കോട്: മിശ്രവിവാഹത്തില്‍ പ്രതികരിച്ച് കാന്തപുരം വിഭാഗം എസ്.വൈ.എസ് നേതാവ് റഹ്‌മത്തുല്ല സഖാഫി എളമരം. വില്യാപ്പള്ളിയിലെ ഡി.വൈ.എഫ്.ഐ നേതാവ് മുസ് ലിം പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുവന്ന് പാര്‍ട്ടി ഓഫീസില്‍ വെച്ച് വിവാഹം ചെയ്ത സംഭവം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. കുറിപ്പിന്റെ പൂര്‍ണരൂപം: കഴിഞ്ഞ ദിവസം വില്ല്യാപ്പള്ളിക്കാരനായ ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഒരു മുസ്ലിം പെണ്‍കുട്ടിയെ പാലക്കാട്ടെ ജോലി സ്ഥലത്തുനിന്നും കടത്തിക്കൊണ്ടു വന്നിട്ടുണ്ട്. പെറ്റുപോറ്റിയ മാതാപിതാക്കളേയും കുടുംബങ്ങളെയും ഉപേക്ഷിച്ച്, തന്റെ മതവും സംസ്‌കാരവും വേണ്ടെന്നുവച്ചു ഇഷ്ടപ്പെട്ടവന്റെക്കൂടെ പോവാന്‍ ഇന്ത്യന്‍ നിയമപ്രകാരം അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. […]
