Local

സംരംഭകത്വ വികസന ക്ലബ് ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം: വിദ്യാര്‍ഥികളില്‍ സംരംഭകത്വ ചിന്തകള്‍ വളര്‍ത്തുന്നതിന് വേണ്ടി കാരന്തൂര്‍ മര്‍കസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ രൂപീകരിച്ച സംരംഭകത്വ വികസന ക്ലബിന്റെ ഉദ്ഘാടനം ടാലന്റ് മാര്‍ക്ക് ഡവലപ്പേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ പ്രൊഫ എ കെ അബ്ദുല്‍ ഹമീദ് അദ്ധ്യക്ഷനായി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശമീര്‍ സഖാഫി, അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ ഒ മുഹമ്മദ് ഫസല്‍, കൊമേഴ്‌സ് വിഭാഗം തലവന്‍ ഡോ.പി എം രാഘവന്‍, ശമീര്‍ കാവുംപുറം തുടങ്ങിയവര്‍ സംസാരിച്ചു.കോ.ഓര്‍ഡിനേറ്റര്‍ ഷജിത് കെ പി സ്വാഗതവും […]

Local

വാളയാർ ;നീതിക്ക് വേണ്ടി വിദ്യാർഥികളുടെ പ്രതിഷേധ കയ്യൊപ്പ്

കുന്ദമംഗലം: വാളയാറിൽ ഒൻപതും പതിമൂന്നും വയസുള്ള പെൺകുട്ടികളെ കൊലപ്പെടുത്തിയ പ്രതികളെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് കാരന്തൂർ മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ വിദ്യാർഥികൾ പ്രതിഷേധ കയ്യൊപ്പ് സംഘടിപ്പിച്ചു.  പ്രിൻസിപ്പൾ പ്രൊഫ എ.കെ അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് പ്രിൻസിപ്പൾ ഒ മുഹമ്മദ് ഫസൽ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശമീർ സഖാഫി മപ്രം , എൻ എസ് എസ് കോ-ഓർഡിനേറ്റർ സലാം വൈത്തിരി, വസീലുൽ ഹാനി, ഖാദർ അലി സിറാജുദ്ദീൻ സംസാരിച്ചു. മുഹമ്മദ് തൻസീഹ് പി […]

News

റോബോട്ടിക് സയന്‍സ് പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു

കുന്ദമംഗലം: വിദ്യാര്‍ഥികളില്‍ ശാസ്ത്രരംഗത്തെ കഴിവുകളും സാങ്കേതിക വൈദഗ്ദ്യവും വളര്‍ത്തുന്നതിനായി മര്‍കസ് ബോയ്‌സ് സ്‌കൂളില്‍ റോബോട്ടിക് സയന്‍സ് പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു. ചലിക്കുന്നതിനാവശ്യമായ പ്രോഗ്രാമിങ്ങ് തയ്യാറാക്കി വിദ്യാര്‍ഥികള്‍ റോബോട്ടുകളെ പ്രവര്‍ത്തിപ്പിച്ചു. സ്‌കൂള്‍ ടാലന്റ് ക്ലബ് സംഘടിപ്പിച്ച പരിപാടിയില്‍ കോഴിക്കോട് ഇലാന്‍ സ്റ്റെം അക്കാദമി പരിശീലകരായ മിന്‍ഹാജ്, ഫായിസ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ക്ലബ് കണ്‍വീനര്‍ ഫസല്‍ അമീന്‍ ഉദ്ഘാടനം ചെയ്തു. നൂറുല്‍ ഇസ്ലാം, ഫാദില്‍ അമീന്‍, മുഹമ്മദ് ജുസൈല്‍, യാസിര്‍, അമീന്‍ മുസമ്മില്‍, റമിന്‍ സംബന്ധിച്ചു.

Local

കലാലയ ഓർമ്മകൾ വീണ്ടെടുക്കാൻ ഇതാ ഒരു ഗെറ്റുഗെതെർ

കലാലയ ജീവിതാനുഭവം വീണ്ടും ഓർമയിലേക്ക് കൊണ്ടുവരാൻ മർക്കസ് ഐടിഐ ഗെറ്റുഗെതെർ സംഘടിപ്പിക്കുന്നു. 25-10-2019 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 നടക്കുന്ന പരിപാടിയിൽ 2001-2003 ബാച്ചിലെ ഐടിഐ, വയർ മാൻ എൻസിവിടി സഹപാഠികൾ ഒന്നിക്കും. വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന ഈ ഗെറ്റുഗെതെർ പരിപാടിയിൽ മർകസ് ITI ഔഡിറ്റോറിയം വേദിയാകും.

Local

സഹപാഠിക്കൊരു സ്‌നേഹവീട് പ്രളയത്തില്‍ നഷ്ടമായ വീടൊരുങ്ങുന്നു

കുന്ദമംഗലം: ഇക്കഴിഞ്ഞ പ്രളയത്തില്‍ വീട് നഷ്ടമായ കുന്ദമംഗലം പഞ്ചായത്തിലെ മിനി ചാത്തങ്കാവില്‍ ഇയ്യപടിയങ്ങല്‍ അബ്ദുല്‍ മജീദിനും കുടുംബത്തിനും വിദ്യാര്‍ത്ഥികളുടെയും, പ്രദേശവാസികളുടെയും നേതൃത്വത്തില്‍ വീടൊരുങ്ങുന്നു . കാരന്തൂര്‍ മര്‍കസ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളും, ചാത്തങ്കാവ് മഹല്ല് മുസ്ലിം ജമാഅത്ത്കമ്മിറ്റിയും സംയുക്തമായാണ് ‘സഹപാഠിക്കൊരു സ്‌നേഹവീട് ‘ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മിക്കുന്നത്. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി വീടിന് കുറ്റിയടിച്ചു .വാര്‍ഡ് മെമ്പര്‍ പി പി ഷീജ,ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി ടി എ […]

News

മര്‍കസ് അലുംനി പ്രളയ പുനധിവാസ ഭവനം ലോഞ്ചിങ് നടത്തി

വയനാട് : പ്രളയത്തിലും ഉരുള്‍ പൊട്ടലിലും എല്ലാം നഷ്ടപ്പെട്ട നിസ്സഹായാര്‍ക്ക് കൈ മറന്ന സഹായം കേരള ജനത ഒന്നടങ്കം നല്‍കി വരുമ്പോള്‍ മര്‍കസ് അലുംനിയും അതിന്റെ ഭാഗമാവുകയാണ്. പൂര്‍ണമായും വീടും സ്ഥലവും നഷ്ടപ്പെട്ടവരില്‍ നിന്ന് തെരഞ്ഞെടുത്തവര്‍ക്കുള്ള വീട് നിര്‍മാണത്തിന്റെ ന്റെ ലോഞ്ചിങ് മേപ്പാടിയില്‍ നടന്ന പൊതു പരിപാടിയില്‍ വെച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ശ്രീ ശശീന്ദ്രന്‍ MLA, ശ്രി ഒ എം കേളു MLA, എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. കുത്തുകല്ലില്‍ […]

Local

മർകസ് ബോയ്സ് സ്കൂൾ പിടിഎ രൂപീകരിച്ചു

കുന്ദമംഗലം: പുതിയ അധ്യയന വർഷത്തേക്കുള്ള കാരന്തൂർ മർകസ് ബോയ്സ് ഹൈസ്കൂൾ പിടിഎ രൂപീകരിച്ചു. പ്രളയബാധിതരായ വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ ചടങ്ങിൽ വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത ഹുദൈഫിനെയും മറ്റു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും പരിപാടിയിൽ അനുമോദിച്ചു. പിടിഎ പ്രസിഡന്റ് അബ്ദുൽ കരീം അധ്യക്ഷനായിരുന്നു. പുതിയ പി ടി എ ഭാരവാഹികളായി അബ്ദുൽ ഖാദർ ഹാജി (പ്രസിഡന്റ്) കബീർ ടി.പി, അബ്ദുറഹ്മാൻ (വൈസ് പ്രസിഡൻറ്), ഹെഡ് മാസ്റ്റർ അബ്ദുൽ നാസർ (സെക്രട്ടറി), അബ്ദുൽ […]

Trending

പ്രളയത്തില്‍ നഷ്ടപ്പെട്ട പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

കുന്ദമംഗലം: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട മര്‍കസ് ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണോല്‍ഘാടനം മര്‍കസ് മാനേജറും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ സി മുഹമ്മദ് ഫൈസി നിര്‍വഹിച്ചു. പ്രഥമ ഘട്ടം പത്ത് സ്റ്റഡി ടേബിളുകളും ബാഗ്, പുസ്തകം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന നാല്‍പതോളം കിറ്റുകളുമാണ് നല്‍കിയത്. ഐ.പി. എഫ് കോഴിക്കോട് റീജിയന്‍ കമ്മിറ്റിയും എസ് വൈ എസ് മാനിപുരം യൂനിറ്റ് കമ്മിറ്റിയും വിവിധ ഏജന്‍സികളുമാണ് പഠനോപകരണങ്ങള്‍ സംഭാവന ചെയ്തത്. പ്രളയ ദുരിതാനന്തരം മാനസിക പ്രയാസമനുഭവിക്കുന്ന കുട്ടികള്‍ക്കുള്ള […]

Local

പുനർ നിർമിച്ച ബസ്സ് വെയ്റ്റിംഗ് ഷെഡ്ഡ് തുറന്നു.

കുന്ദമംഗലം: ലോറിയിടിച്ച് തകർന്ന കാരന്തൂർ മർക്കസ് ബസ്സ് വെയ്റ്റിംഗ് ഷെഡ്ഡ് പുനർ നിർമിച്ചു. പി.ടി.എ.റഹീം. എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബാദുഷ സഖാഫി അധ്യക്ഷത വഹിച്ചു.രണ്ടര ലക്ഷം രൂപ ചെലവിൽ മർക്കസ് അധികൃതരാണ് ആധുനിക രീതിയിൽഷെഡ്ഡ് നിർമിച്ചത്. പി.കാദർ ഹാജി, ബിന്ദുമോൾ, സി. സോമൻ, ഇ.കെ.രാധാകൃഷ്ണൻ ,കാരാട്ട് മുകുന്ദൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മെമ്പർ പടാളിയിൽ ബഷീർ സ്വാഗതവും, പി.ദാസൻ നന്ദിയും പറഞ്ഞു.

Local

പി ടി എ ഭാരവാഹികളെ തെരെഞ്ഞെടുത്തു

കുന്ദമംഗലം: മർകസ് ഗേൾസ് ഹൈസ് സ്കൂൾ 2019-20 വർഷത്തേക്കുള്ള പി ടി എ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗം മർകസ് അസി: മാനേജർ ഉബൈദ് സഖാഫി ഉൽഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് സി മുഹമ്മദ് ഷാജി അധ്യക്ഷത വഹിച്ചു. എ കെ മുഹമ്മദ് അഷ്റഫ് സ്വാഗതം പറഞ്ഞു. ഡോ:അബൂബക്കർ നിസാമി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.പി ഷിഹാബ് മാസ്റ്റർ, വരവ്,ചിലവ് കണക്ക് അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് എ ആയിഷ ബീവി ടീച്ചർ, പി […]

error: Protected Content !!