ഭരണ സമിതിയുടെ വികസനവിരുദ്ധ നയങ്ങള്‍ക്കെതിരെ കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി മാര്‍ച്ച് നടത്തി
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് LDF ഭരണ സമിതിയുടെ വികസനവിരുദ്ധ നയങ്ങള്‍ക്കെതിരെ കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി. കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ നിശ്ചലമായ തെരുവ് വിളക്കുകള്‍, തകര്‍ന്ന് കിടക്കുന്ന ഗ്രാമന്തരറോഡുകള്‍ പുനസ്ഥാപിക്കുക, എന്നീ അവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി നടത്തിയ ഗ്രാമ പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഖാലിദ് കിളിമുണ്ട ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് സിദ്ധീഖ് തെക്കയില്‍ അധ്യക്ഷത വഹിച്ചു. […]






