ഇത്തവണയും ശബരിമലയിലേക്ക് സ്ത്രീകളെത്തും; തുറന്നുപറച്ചിലുമായി മനീതി വനിതാ കൂട്ടായ്മ
ചെന്നൈ: ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനീതി വനിതാ കൂട്ടായ്മ ഇത്തവണയും ശബരിമലയിലേക്ക് യുവതികളുമായി എത്തുമെന്ന് സൂചന. നിയനിര്‍മാണം സാധ്യമല്ലെന്നും സുപ്രീം കോടതി വിധി നടപ്പില്‍ വരുത്തുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഏഷ്യാനെറ്റ് ന്യൂസിനോട് മനീതി സംഘത്തിലെ അംഗം സെല്‍വിയുടെ പ്രതികരണം. ‘ സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി വ്യക്തമാക്കയിട്ടുണ്ട്. എന്നാല്‍ കേരള സര്‍ക്കാര്‍ പൂര്‍ണമായും സുരക്ഷ തരുമെന്ന് വിശ്വാസമില്ല. മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചിട്ട് കൂടി ഇതുവരെ നടന്നില്ല. കര്‍ണാടക, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലുള്ള […]
