വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി വിവാഹം; ഭാര്യയെ കാമുകനൊപ്പം ഒളിച്ചോടാൻ സഹായിച്ച് യുവാവ്
മഹാരാഷ്ട്രയിലെ ബീച്ച്കില ഗ്രാമത്തിൽ ഭാര്യയെ കാമുകനൊപ്പം ഒളിച്ചോടാൻ സഹായിച്ച് യുവാവ്. തന്നെ വിവാഹം കഴിച്ചത് വീട്ടുകാരുടെ നിർബന്ധം കൊണ്ടാണെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഭാര്യയെ കാമുകനൊപ്പം ഒളിച്ചോടാൻ സഹായിച്ചത്. മെയ് പത്തിനായിരുന്നു സനോജ് കുമാർ പ്രിയങ്ക കുമാരിയെ കല്യാണം കഴിച്ചത്. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഭാര്യ അസന്തുഷ്ടയാണെന്ന് തിരിച്ചറിഞ്ഞ സനോജ് കാര്യങ്ങൾ അന്വേഷിച്ചപ്പോൾ ഭാര്യ മറ്റൊരു യുവാവുമായുള്ള തൻ്റെ പ്രണയവിവരം അറിയിച്ചു. കഴിഞ്ഞ പത്തുവര്‍ഷമായി തങ്ങൾ പ്രണയത്തിലായിരുന്നുവെന്ന് യുവതി പറഞ്ഞു. വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായിരുന്നത് കൊണ്ട് മാതാപിതാക്കൾ വിവാഹത്തിനു സമ്മതിച്ചില്ല […]
