വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തി;പാലക്കാട് ചികിത്സയിലായിരുന്ന യുവാവും പെൺകുട്ടിയും മരിച്ചു
പാലക്കാട് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവും പെൺകുട്ടിയും മരിച്ചു.കൊല്ലങ്കോട് കിഴക്കേഗ്രാമം സ്വദേശിനിയായ 16-കാരിയെയാണ് പ്രദേശവാസിയായ ബാലസുബ്രഹ്‌മണ്യം(23) വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തിയത്. പിറന്നാൾ ആഘോഷമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി യുവതിയെ തീകൊളുത്തുകയായിരുന്നു. തീപ്പൊള്ളലേറ്റ ഗുരുതരാവസ്ഥയിലായിരുന്ന ഇരുവരെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് എറണാകുളത്തേക്ക് കൊണ്ടുവന്നത്.പാലക്കാട് കൊല്ലങ്കോട് കിഴക്കേഗ്രാമം സ്വദേശി ധന്യ (16), ബാല സുബ്രഹ്മണ്യം (23) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പിറന്നാളാണെന്ന് പറഞ്ഞ് ബാലസുബ്രഹ്മണ്യം ധന്യയെ വീടിലേക്ക് വിളിച്ച് വരുത്തി തീക്കൊളുത്തുകയായിരുന്നു. സുബ്രഹ്മണ്യത്തിന്റെ വീട്ടിലാണ് ഇരുവരെയും […]
