മേജർ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ജീവിത കഥയുമായി ‘മേജർ’
മുംബൈ ഭീകരാക്രമണത്തിൽ കൊല്ലെപ്പട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ജീവിതം സിനിമയാകുന്നു. മേജർ എന്നുപേരിട്ട സിനിമയിൽ നായകനാകുന്നത് ആദിവി ശേഷ് ആണ്.ശശി കിരണ്‍ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടന്‍ മഹേഷ് ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്ടെയ്ൻെമന്റ്സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമ നിർമിക്കുന്നത്. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രമൊരുങ്ങുന്നത്. നേരത്തെ സന്ദീപിന്‍റെ ചരമവാര്‍ഷികത്തില്‍ ‘മേജര്‍ ബിഗിനിംഗ്സ്’ എന്ന പേരില്‍ വീഡിയോ പുറത്തുവിട്ടിരുന്നു. നവംബര്‍ 27 നായിരുന്നു മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ മുംബൈയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ടത്. […]
