നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട്; മധുരയിൽ വാക്‌സിൻ എടുക്കാത്തവർക്ക് പൊതു സ്ഥലങ്ങളിൽ പ്രവേശനം നിരോധിക്കും; ഒരാഴ്ചയ്ക്കുള്ളില്‍ ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുക്കണം,
രാജ്യത്ത് ഒമിക്രോൺ കേസുകൾ കണ്ടെത്തിയ സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട്. വാക്‌സിന്‍ എടുക്കാത്തവരെ ഹോട്ടലുകള്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ പ്രവേശിപ്പിക്കില്ലെന്ന് മധുര ജില്ലാ ഭരണകൂടം.ഒരാഴ്ചയ്ക്കുള്ളില്‍ ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.“ഒരു ഡോസ് വാക്‌സിനെങ്കിലും എടുക്കാൻ ഒരാഴ്‌ചത്തെ സമയം ജനങ്ങൾക്ക് നൽകിയിരുന്നു. വാക്‌സിൻ എടുക്കാത്തവരെ ഹോട്ടലുകൾ, ഷോപ്പിംഗ് മാളുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കില്ല” മധുര കളക്ടർ അനീഷ് ശേഖർ പറഞ്ഞു.മധുരയില്‍ ഒരു ഡോസ് […]
