ആഗോള സമാധാനത്തിനായി മതപണ്ഡിതര്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണം; കാന്തപുരം
കോഴിക്കോട്: ആഗോള സമാധാനത്തിനായി ലോകമെങ്ങുമുള്ള മതപണ്ഡിതര്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും ഫലസ്തീന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ അതിവേഗം പരിഹാരം കാണണമെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സീസിയുടെ നേതൃത്വത്തില്‍ തലസ്ഥാനമായ കൈറോയില്‍ നടന്ന അന്താരാഷ്ട്ര ഫത്വ സമ്മേളനത്തില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു പ്രബന്ധമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ രാജ്യങ്ങളിലെ ഫത്വാ കേന്ദ്രങ്ങളെ ഏകോപിപ്പിക്കുന്ന ജനറല്‍ സെക്രട്ടറിയേറ്റ് ഫോര്‍ ഫത്വ അതോറിറ്റീസ് വേള്‍ഡ് വൈഡ് സംഘടിപ്പിച്ച […]