Kerala News

കുറ്റ്യാടി മണ്ഡലത്തിലെ തർക്കം രമ്യമായി പരിഹരിക്കും; ജോസ് കെ മാണി

  • 11th March 2021
  • 0 Comments

കുറ്റ്യാടി മണ്ഡലത്തിലെ തര്‍ക്കം രമ്യമായി പരിഹരിക്കുമെന്ന് ജോസ് കെ. മാണി. സീറ്റ് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നല്‍കിയതാണ്. പ്രഖ്യാപനങ്ങള്‍ വരുമ്പോള്‍ ചില പ്രതിഷേധങ്ങള്‍ വരും. സിപിഐഎം നേതൃത്വുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. രമ്യമായി പ്രശ്‌നം പരിഹരിക്കാനാകുമെന്ന് ആത്മവിശ്വാസമുണ്ട്. സീറ്റില്‍ നിലവില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇതുവരെ സിപിഐഎമ്മുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. സിപിഐഎമ്മും കേരളാ കോണ്‍ഗ്രസും വിഷയത്തില്‍ ഇടപെടും. ചര്‍ച്ച നടത്തി രമ്യമായി പരിഹരിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു. ഇന്നലെ വൈകിട്ട് […]

Kerala News

കുറ്റ്യാടിയുടെ മാനം കാക്കാന്‍ സിപിഎം’; വീണ്ടും പരസ്യപ്രതിഷേധം

  • 10th March 2021
  • 0 Comments

ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷവും കുറ്റ്യാടിയില്‍ സി.പി.ഐ.എം പ്രവര്‍ത്തകരുടെ പ്രതിഷേധം. കോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്‍കിയതിനെ തുടര്‍ന്നാണ് കുറ്റ്യാടിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയത്. മണ്ഡലം വിട്ടുകൊടുക്കരുതെന്നും കെ.പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്ററെ സ്ഥാനാര്‍ത്ഥിയാക്കണമെന്നുമാണ് പ്രവര്‍ത്തകരുടെ ആവശ്യം. അതേസമയം കുറ്റ്യാടിയില്‍ സി.പി.ഐ.എം വിമത സ്ഥാനാര്‍ത്ഥി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗത്തെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച വൈകിട്ട് ഉണ്ടാകുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

error: Protected Content !!