Kerala kerala politics National News Politics

നവ കേരള സദസ്: കുന്ദമംഗലം മണ്ഡലത്തിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  • 25th November 2023
  • 0 Comments

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കുന്ദമംഗലം മണ്ഡലത്തിലെ നവകേരള സദസിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പരിപാടിയ്ക്ക് മുൻപായി എം എൽ എ പി ടി എ റഹിം പത്രസമ്മേളനം വിളിച്ചു ചേർത്തു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ചാണ് പത്ര സമ്മേളനം നടന്നത്.പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിക്കുന്ന ഔദ്യോഗിക പരിപാടിയില്‍ എ.ഡി.എം സി മുഹമ്മദ് റഫീഖ് സ്വാഗതം പറയും. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പുറമെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ക്കുള്ള സീറ്റുകളാണ് സ്റ്റേജില്‍ സംവിധാനിച്ചിട്ടുള്ളത്. […]

Local News

വിശ്വാസ്യത തകർക്കാനുള്ള ശ്രമം കരുതിയിരിക്കണം;ഇ.ടി.മുഹമ്മദ് ബഷീർ

  • 20th November 2023
  • 0 Comments

മുസ്ലിം ലീഗിൻ്റെ രാഷട്രീയ വിശ്വാസ്യതയും യു.ഡി.എഫ് മുന്നണി പ്രവർത്തനത്തിലുള്ള ആത്മാർത്ഥതയും തകർക്കുന്നതിന് സി.പി.എം. നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയുന്ന പാരമ്പര്യം കാക്കുന്ന നേതൃത്വം മുസ്ലിം ലീഗിനുണ്ടെന്നും പാർട്ടി പ്രവർത്തകർ കൂടുതൽ ഊർജ്ജസ്വലരായി പ്രവർത്തന രംഗത്തു സജീവമാവണമെന്നും ഇ ടി പറഞ്ഞു വരാനിരിക്കുന്ന പാർലിമെന്റ് നിയമസഭ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒരുക്കത്തിന്റ ഭാഗമായി കുന്ദമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് ഇഖ്ദാം കേംബിന്റ തുടർചയായി വിഷൻ 23-26 തുടർ പദ്ധതി പ്രഖ്യാപനവുംബ്ളോക് പ്രസിഡണ്ട് അരിയിൽ അലവിക് ഉപഹാര സമർപണവുംമുസ്ലിംലിഗ് ദേശീയ ഓർഗനൈസിംഗ് സിക്രട്ടറി ഇടി […]

Local

കുരുവട്ടൂർ അരീക്കര പൊയിൽ ടി.സി അബ്ദുറഹിമാൻ (72) നിര്യാതനായി

  • 8th November 2023
  • 0 Comments

കുരുവട്ടൂർ: കുരുവട്ടൂർ അരീക്കര പൊയിൽ ടി.സി അബ്ദുറഹിമാൻ 72 നിര്യാതനായി.പരേതനായ ടി.സി മൊയ്തീൻ കോയ മാസ്റ്ററുടെ മകനാണ്. അരീക്കര പൊയിൽ മഹല്ല് കമ്മറ്റി വൈസ് പ്രസിഡണ്ട്, കോൺഗ്രസ്‌ പ്രവർത്തകൻ , പഞ്ചായത്ത് എംപ്ലോയിസ് ഒർഗനൈസേഷൻ സംസ്ഥാന ജോ: സെക്രട്ടറിയുമായിരുന്നു..ഭാര്യ സുലൈഖ, മകൻ അൽ അഖ്നസ് മരുമകൾ നൗഷിദ പേരാമ്പ്ര, സഹോദരങ്ങൾ: മറിയ ഉമ്മ കിഴക്കോത്ത്, ടി.സി അഹമ്മദ് കുട്ടി, ടി.സി മുഹമ്മദ് മാസ്റ്റർ. മയ്യിത്ത് നിസ്കാരം ഒരു മണിക്ക് അരീക്കര പൊയിൽ ജുമ മസ്ജിദിൽ.

Local News

പരനാറി പ്രയോ​ഗം മുഖ്യമന്ത്രിയുടേത്, കെഎസ് യു നേതാവിനെ തിരുത്തി പി.കെ ഫിറോസ് ; ജനാധിപത്യ സംരക്ഷണ സദസ്സ് കുന്ദമം​ഗലത്ത്

  • 7th November 2023
  • 0 Comments

കുന്ദമംഗലം ഗവണ്മെന്റ് കോളേജിലെ യൂണിയൻ ഇലക്ഷൻ അട്ടിമറിക്കെതിരെ വിജയിച്ച കെ എസ് യു, എം എസ് എഫ് വിദ്യാർത്ഥികളുടെ ഏകദിന ഉപവാസ സമരം ‘ജനാധിപത്യ സംരക്ഷണ സദസ്സ് ‘സംഘടിപ്പിച്ചു. മുഹാസിൻ,ആദിത്യൻ,സാജിദ്,അനന്തകൃഷ്ണൻ എന്നിവരാണ് ഉപവാസം ഇരിക്കുന്നത്.മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രെട്ടറി പി കെ ഫിറോസ് ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. കെഎസ് യു കുന്ദമംഗലം മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് തന്റെ സ്വാഗത പ്രസംഗത്തിൽ ഉപയോ​​ഗിച്ച പരനാറി പ്രയോ​ഗം പി.കെ ഫിറോസ് വേദിയിൽ തിരുത്തി. ഈ […]

information Kerala Local

ബാലാവകാശ കമ്മീഷൻ : കോഴിക്കോട് അവലോകന യോഗം ചേർന്നു

  • 20th October 2023
  • 0 Comments

ബാലാവകാശ കമ്മീഷന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവകാശ നിയമം, പോക്സോ, ബാല നീതി നിയമം എന്നിവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാതല കർത്തവ്യവാഹകരുടെ അവലോകന യോഗം ചേർന്നു. സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സൻ കെ.വി മനോജ് കുമാറിന്റെ അധ്യക്ഷതയിൽ കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എ.ഡി. എം സി മുഹമ്മദ് റഫീഖ്, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഷൈനി കെ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ കുട്ടികളുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ പ്രവർത്തന പുരോഗതി വിലയിരുത്തി. കുട്ടികൾക്കെതിരെ […]

Kerala

ലക്ഷ്യം മാലിന്യമുക്ത മണ്ഡലം; പദ്ധതിയുമായി കുന്ദമംഗലം നിയോജക മണ്ഡലം

  • 19th October 2023
  • 0 Comments

കുന്ദമംഗലം നിയോജക മണ്ഡലത്തെ 2024 ജനുവരി 26 ന് മുമ്പായി സമ്പൂർണ്ണ മാലിന്യമുക്ത മണ്ഡലമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ ത്വരിതഗതിയിൽ പുരോഗമിക്കുന്നു. ഗ്രാമപഞ്ചായത്ത് തലത്തിൽ മാലിന്യ സംസ്കരണത്തിലുള്ള പ്രതിസന്ധികൾ പരിഹരിക്കുന്നതിനും പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ പദ്ധതികൾ ആവിഷ്കരിച്ചു. വാർഡ് അടിസ്ഥാനത്തിൽ മിനി എം.സി.എഫ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും ഹരിതകർമ സേനയെ ശാക്തീകരിക്കുന്നതിനും നടപടികൾ സ്വീകരിക്കാനും എം.സി.എഫ് യൂണിറ്റുകൾ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും തീരുമാനിച്ചു. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നിലപാട് […]

Local News

മിഷൻ ഇന്ദ്രധനുഷ്; തീവ്ര യജ്ഞവുമായി കുന്ദമം​ഗംലം പഞ്ചായത്തും പ്രാഥമികാരോ​ഗ്യ കേന്ദ്രവും

  • 10th October 2023
  • 0 Comments

മിഷൻ ഇന്ദ്രധനുഷ് പദ്ധതിയുടെ ഭാഗമായി 5 വയസ്സിന് താഴെ പ്രായമുളള മുഴുവൻ കുട്ടികൾക്കും പ്രതിരോധ വാക്സിൻ നൽകാനുള്ള തീവ്ര യജ്ഞവുമായി കുന്ദമംഗംലം ഗ്രാമ പഞ്ചായത്ത്. കുന്ദമംഗലം കുടുബാരോഗ്യ കേന്ദ്രവും കുന്ദമംഗലം ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പരിപാടി നടത്തുക. കുന്ദമംഗലം പഞ്ചായത്തിൽ 62 കുട്ടികളാണ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാത്തവരായി ഉണ്ടായിരുന്നത് .11 കുട്ടികൾക്ക് ഇന്ദ്രധനുഷ് പ്രോഗ്രാമിന്റെ ഭാഗമായി രോഗപ്രതിരോധ കുത്തിവയ്പ്പ് നൽകി. ബാക്കിയുള്ള 51 കുട്ടികളിൽ 2 പേർ ഒരു കുത്തിവെപ്പ് പോലും സ്വീകരിച്ചിട്ടില്ല. ബാക്കിയുള്ളവർ ഭാഗികമായി കുത്തിവെപ്പ് എടുത്തവരാണ്, […]

Local

കുന്ദമംഗലം ആയുര്‍വേദ ഡിസ്പെന്‍സറി കെട്ടിട നിര്‍മ്മാണത്തിന് 40 ലക്ഷം രൂപയുടെ ഭരണാനുമതി

  • 21st September 2023
  • 0 Comments

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡിസ്പെന്‍സറി കെട്ടിട നിര്‍മ്മാണത്തിന് 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി എം.എല്‍.എ പി.ടി.എ റഹീം അറിയിച്ചു. എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കളരിക്കണ്ടിയില്‍ ചൂരപിലാക്കില്‍ സൗദാമിനി സൗജന്യമായി വിട്ടു നല്‍കിയ 4 സെന്‍റ് സ്ഥലത്താണ് ആയുര്‍വേദ ഡിസ്പെന്‍സറി കെട്ടിടം നിര്‍മ്മിക്കുന്നത്. ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, അറ്റന്‍റര്‍ എന്നീ തസ്തികകള്‍ നിലവിലുള്ള ഈ ഡിസ്പെന്‍സറിക്ക് സര്‍ക്കാര്‍ മുഖേന ലഭ്യമാക്കുന്നതിന് പുറമെ മരുന്നുകള്‍ക്കായി ഗ്രാമപഞ്ചായത്ത് വര്‍ഷം തോറും […]

Local News

പൗര സ്വീകരണം നൽകി

  • 9th September 2023
  • 0 Comments

കുന്ദമംഗലം ഉപജില്ലയിൽ നൂതന പ്രവർത്തനമായ കുഞ്ഞെഴുത്തിന്റെ മധുരം നടപ്പിലാക്കിയതിനനു അറേബ്യൻ വേൾഡ് റെക്കോഡ് ടൈം വേൾഡ് റെക്കോഡ് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് എന്നിവ ലഭിച്ച മുൻ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുകൂടിയായ കുന്ദമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുമായ ശ്രീ.കെ.ജെപോളിന് കുന്ദമംഗലം രാജീവ്ഗാന്ധി ഓഡിറ്റോറിയത്തിൽ പൗര സ്വീകരണം നൽകികൺവീനർ എ.കെ. മുഹമ്മദ് അഷ്റഫ് സ്വാഗതം പറഞ്ഞു കുന്ദമംഗലം എംഎൽ എ അഡ്വ. പി.ടി.എ റഹീം അധ്യക്ഷത വഹിച്ചു .കേരള വനം, വന്യജീവി […]

Local News

കുന്ദമംഗലത്ത് അടച്ചിട്ട വീട്ടിൽ മോഷണം; 24 പവൻ സ്വർണം കവർന്നു

  • 1st September 2023
  • 0 Comments

കുന്ദമംഗലം : കുരിക്കത്തൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം. കുരിക്കത്തൂർ എരവത്ത് തടത്തിൽ ശ്രീനിവാസന്റെ വീട്ടിലാണ് മോഷണം നടന്നത്. തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് ശ്രീനിവാസൻ. ഇരുപത്തിനാലെ മുക്കാൽ പവൻ സ്വർണവും പതിനായിരം രൂപയും നഷ്ടപ്പെട്ടു. സഹോദരന്റെ വീട്ടിലെ വിവാഹ ചടങ്ങുമായി ബന്ധപ്പെട്ടു കുടുംബം വീട്ടിൽ ഉണ്ടായിരുന്നില്ല. വ്യാഴാഴ്ച രാവിലെ വീട്ടുകാരെത്തി പരിശോധിച്ചപ്പോഴാണ് അടുക്കളയുടെ വാതിൽ തകർത്ത നിലയിൽ കണ്ടെത്തിയത്. വീടിനകത്ത് വിവിധ അലമാരകളിലായി സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. വസ്ത്രങ്ങൾ അടക്കം വലിച്ചിട്ട നിലയിലായിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ഫിംഗർപ്രിന്റ് സംഘങ്ങളും […]

error: Protected Content !!