information Kerala Local News

ക്ഷേമ പെൻഷൻ, സ്വയം തൊഴിൽ സംരംഭം, ഇൻഷുറൻസ്, മെഡിക്കൽ ക്യാമ്പും കൂടാതെ ഒട്ടനവധി കാര്യങ്ങൾ; സേവന മേള നടത്തി കുന്ദമംഗലം

  • 12th December 2023
  • 0 Comments

സേവന മേള സംഘടിപ്പിച്ചു.കുന്നമംഗലം ഗ്രാമ പഞ്ചായത്ത് 14ആം വാർഡ് മെമ്പർ പി കൗലത്ത് സംഘടിപ്പിച്ച സേവനമേള എം കെ രാഘവൻ എം പി ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി കൗലത്ത് അധ്യക്ഷത വഹിച്ചു. കൺവീനർ ഷിജു മുപ്രമ്മൽ സ്വാഗതം പറഞ്ഞു. സർക്കാർ ആനുകൂല്യങ്ങളായ ക്ഷേമ പെൻഷൻ, സ്വയം തൊഴിൽ സംരംഭം, ഇൻഷുറൻസ് തുടങ്ങിയ 38കാര്യങ്ങളും മെഡിക്കൽ ക്യാമ്പും ഉൾപെടുത്തിയാണ് സേവന മേള നടത്തിയത്. വിവിധ സമയങ്ങളിലായി 400ൽ അധികം ആളുകൾ പങ്കെടുത്തു. വാർഡിലെ ഹരിത കർമസേന […]

Kerala Local

വീണു കിട്ടിയ പണം ഐശ്വര്യ അസോസിയേറ്റ് ഉടമ സക്കറിയ കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു

  • 12th December 2023
  • 0 Comments

കുന്ദമംഗലം: വീണു കിട്ടിയ പണം കുന്ദമംഗലം ഐശ്വര്യ അസോസിയേറ്റ് ഉടമ പോലിസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. കുന്ദമംഗലം മുക്കം റോഡില്‍ ഐശ്വര്യ ഇലക്ട്രിക്കല്‍സ്ഥാപനത്തിന് മുമ്പില്‍ നിന്നാണ് പണം കിട്ടിയത്. ചേന്ദമംഗലൂര്‍ സ്വദേശി സക്കറിയക്കാണ് തുകകിട്ടിയത്. കിട്ടിയ പണം കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു.എസ് ഐ അനീഷിനാണ് തുക കൈമാറിയത്. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട് ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് . നഷ്ടപ്പെട്ടവര്‍ കുന്ദമംഗലം പോലീസുമായി ബന്ധപ്പെടേണ്ടതാണ്.

Local

കുന്ദമംഗലത്ത് ഞായറാഴ്ച സേവനമേള നടക്കും

  • 8th December 2023
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് 14 വാര്‍ഡില്‍ സംഘടിപ്പിക്കുന്ന ‘സേവനമേള 2023’ ഞായറാഴ്ച രാവിലെ മുതല്‍ കുന്ദമംഗലം എയുപി സ്‌കൂളില്‍ നടക്കും. എം കെ രാഘവന്‍ എം പി സേവനമേള ഉദ്ഘാടനം ചെയ്യും. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍ക്കുന്നുമ്മല്‍, കുന്ദമംഗലം വാര്‍ഡ് മെമ്പര്‍ പി കൗലത്ത് എന്നിവര്‍ പങ്കെടുക്കും. ആധാര്‍ കാര്‍ഡ് പുതുക്കുവാനും എടുക്കുവാനും അവസരം, സൗജന്യ മെഡിക്കല്‍ ക്യാമ്പ്, ജനനത്തീയതി, മേല്‍വിലാസം, ഫോട്ടോ […]

Kerala Local

ജീവകാരുണ്യത്തിന് കൈത്താങ്ങ്,അല്‍താഫ് മോന്റെ ഓര്‍മ്മക്കായി ആംബുലന്‍സ്:നാളെ നാടിന് സമര്‍പ്പിക്കും

  • 6th December 2023
  • 0 Comments

മുക്കം: അകാലത്തില്‍ വിട പറഞ്ഞ ഗോതമ്പറോഡിലെ അല്‍താഫ് മോന്റെ ഓര്‍മകള്‍ ഇനി ജീവകാരുണ്യപ്രവര്‍ത്തനത്തിലൂടെ ജീവിക്കും. അര്‍ബുദം ബാധിച്ച് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള ചികിത്സയിലിരിക്കെയാണ് അല്‍താഫ് മോന്‍ അകാലത്തില്‍ വിടവാങ്ങിയത്. ജീവകാരുണ്യ പ്രവര്‍ത്തകന്‍ അഡ്വ. ഷമീര്‍ കുന്നമംഗലത്തിന്റെ നേതൃത്വത്തില്‍ അല്‍താഫ് ചികിത്സാ സഹായകമ്മിറ്റി രൂപീകരിച്ച് നാട്ടുകാര്‍ എണ്‍പത്തിയൊന്ന് ലക്ഷം രൂപ സമാഹരിച്ചിരുന്നു. ഒക്ടോബര്‍ 29ന് രാവിലെ പിതാവ് ഹനീഫയുടെ താടിയില്‍ തലോടി ‘ഞാന്‍ പോവുകയാണ്, നിങ്ങള്‍ ദുഖിക്കരുത്. സന്തോഷത്തോടെ ജീവിക്കണം’ എന്നു പറഞ്ഞ് അല്‍താഫ് മോന്‍ ഈ ലോകത്തോട് യാത്ര […]

Local

വ്യാപാരികളുടെ ആശ്വാസ് കുടുംബ സുരക്ഷാ പദ്ധതി മാതൃകാപരം; എംകെ രാഘവന്‍ എം പി

  • 3rd December 2023
  • 0 Comments

കുന്ദമംഗലം: വ്യാപാരികളുടെ നേതൃത്വത്തില്‍ ആരംഭിച്ച ആശ്വാസ് കുടുംബ സുരക്ഷാ പദ്ധതി മാതൃകാപരമെന്ന് എം കെ രാഘവന്‍ എം പി. കുടുംബം പുലര്‍ത്താന്‍ ഒരു ദിവസത്തിലെ ഏറിയ സമയവും കടകളില്‍ ചെലവഴിക്കുന്ന വ്യാപാരികള്‍ക്ക് മരണമടയുമ്പോള്‍ ഒരു വലിയ തുക നല്‍കി അവരുടെ കുടുംബത്തെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ വ്യാപാരികള്‍ മുന്‍കൈയ്യെടുത്ത് ആരംഭിച്ച പദ്ധതി ഏറെ ഗുണപ്രദവും, ചെറുകിട വ്യാപാരികള്‍ക്ക് ആശ്വാസവുമാണെന്നും,വ്യാപാരികള്‍ക്ക് സൗജന്യ ചികില്‍സ ഒരുക്കുവാനുള്ള ശ്രമം ആരംഭിച്ചത് അഭിനന്ദനാര്‍ഹമാണന്നും എം പി പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന […]

Kerala kerala politics Local Politics

കുന്ദമംഗലം ഗവ: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് ; വിജയിച്ച യുഡി എസ് എഫ് അംഗങ്ങൾക്ക് സ്വീകരണം നൽകി

  • 1st December 2023
  • 0 Comments

കുന്ദമംഗലം : കുന്ദമംഗലം ഗവൺമെന്റ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജയിച്ച യുഡിഎസ്എഫ് അംഗങ്ങൾക്ക് കുന്ദമംഗലത്ത് സ്വീകരണം നൽകി. കുന്ദമംഗലം ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങ് മുൻ എം എൽ എ യു .സി രാമൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ അംഗങ്ങളും എം എസ് എഫ് – കെ എസ് യു പ്രവർത്തകരും അഹ്ലാദ പ്രകടനമായാണ് സ്വീകരണ ചടങ്ങിൽ എത്തിയത്. ചടങ്ങിൽ മൊയ്തീൻ മാസ്റ്റർ, മൂസ മൗലവി, ദിനേശ്പെപെരുമണ്ണ,വിനോദ് പടനിലം, സി വി സംജിത്ത്, […]

Local

കുന്ദമംഗലം ഗവ. ആര്‍ട്‌സ് കോളേജില്‍ കെ എസ് യു- എം എസ് എഫ് സഖ്യത്തിന് വിജയം

  • 1st December 2023
  • 0 Comments

കോഴിക്കോട്: കുന്ദമംഗലം ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെ എസ് യു- എം എസ് എഫ് സഖ്യത്തിന് വിജയം. മുഴുവന്‍ ജനറല്‍ സീറ്റും സഖ്യം നേടി. ഹൈക്കോടതി നിര്‍ദേശമനുസരിച്ച് നടത്തിയ റി പോളിങ് ഫലം കൂടി ചേര്‍ത്താണ് ഫല പ്രഖ്യാപനം നടത്തിയത്. ചെയര്‍മാന്‍ മുഹസിന്‍ പി.എം. ജനറല്‍ സെക്രട്ടറി ആദിത്യന്‍ വി കെ.ബാലറ്റ് പേപ്പര്‍ നശിപ്പിച്ച ബൂത്ത് രണ്ടിലായിരുന്നു റീപോളിങ്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷമുണ്ടായ സാഹചര്യത്തിലാണ് കുന്ദമംഗലം ഗവണ്‍മെന്റ് കോളേജില്‍ വീണ്ടും തെരഞ്ഞെടുപ്പ് […]

Health & Fitness Kerala

ഡിസംബർ 1,ലോക എയ്ഡ്‌സ് ദിനാചാരണം നടത്തി കുന്ദമംഗലം

  • 1st December 2023
  • 0 Comments

ലോക എയ്ഡ്‌സ് ദിനാചാരണംകുന്ദമംഗലം കുടുംബരോഗ്യ കേന്ദ്രത്തിന്റെയും കുന്ദമംഗലം പഞ്ചായത്തിന്റെയും സംയുക്ത അഭിമുഖ്യത്തിൽ ആചരിച്ചു. പരിപാടിയോടാനുബന്ധിച്ചു ഗ്രാമ പഞ്ചായത്ത്‌ ജനപ്രതിനിധികൾ,നഴ്സിംഗ് സ്റ്റുഡന്റസ്, ആശ വർക്കർമാർ, ആരോഗ്യവകുപ്പ് സ്റ്റാഫ്, പൊതുജനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ബോധവൽക്കരണ റാലി നടത്തി. കൂടാതെ ക്വിസ് കോമ്പറ്റിഷൻ, ക്ലാസ്സ്‌, സ്ക്രിപ്റ്റ് എന്നിവ ഗ്രാമപഞ്ചായത്തു കോൺഫറൻസ് ഹാളിൽ വെച്ച് സംഘടിപ്പിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ലിജി പുൽക്കുന്നുമ്മൽ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ മെഡിക്കൽ ഓഫീസർ അർച്ചന വിയാണ് അധ്യക്ഷത വഹിച്ചത്. വൈസ് പ്രസിഡന്റ്‌ അനിൽ കുമാർ, […]

Local

ആശ്വാസ് പദ്ധതി; മൂന്നാം ഘട്ട ധനസഹായ വിതരണം നാളെ കുന്ദമംഗലത്ത്

  • 1st December 2023
  • 0 Comments

കുന്ദമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ലാ വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയായ ആശ്വാസിന്റെ മൂന്നാം ഘട്ട ധനസഹായ വിതരണം ശനിയാഴ്ച കുന്ദമംഗലം ശ്രീപത്മം കല്യാണമണ്ഡപത്തില്‍ നടക്കും. പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ അഞ്ച് കുടുംബങ്ങള്‍ക്കായി അന്‍പത് ലക്ഷം രൂപയാണ് നല്‍കുന്നത്. പദ്ധതിയുടെ ഒന്ന് , രണ്ട് ഘട്ടങ്ങളിലായി 10 കുടുംബങ്ങള്‍ക്ക് ഇതിനോടകം ധനസഹായം ലഭിച്ചിട്ടുണ്ട്. ഉച്ചക്ക് രണ്ട്മണിക്ക് നടക്കുന്ന ചടങ്ങില്‍ എം കെ രാഘവന്‍ എം പി, പി ടി എ റഹീം എം എല്‍ […]

Kerala kerala politics Local News

കൊടുവള്ളിയിലെ കോൺഗ്രസ്‌ നേതാക്കൾ നവ കേരള സദസ്സിൽ: പങ്കെടുത്തവരിൽ കുന്ദമംഗലം ബ്ലോക്ക് അംഗം എൻ അബൂബക്കറും

  • 26th November 2023
  • 0 Comments

കൊടുവള്ളിയിലെ കോൺഗ്രസ്‌ നേതാക്കൾ നവ കേരള സദസ്സിൽ പങ്കെടുത്തു. പങ്കെടുത്തവരിൽ കുന്ദമംഗലം ബ്ലോക്ക് അംഗം എൻ അബൂബക്കറും ഉണ്ടായിരുന്നു. കൂടാതെ യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗം ആയിരുന്ന മക്കാട്ടില്ലം മാധവൻ നമ്പൂതിരിയും പങ്കെടുത്തു. അബൂബക്കർബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൂടിയാണ്.അതേസമയം നവകേരള സദസിലേക്ക് പ്രതിനിധിയെ അയച്ച് കൊടുവള്ളി മണ്ഡലം മുസ്ലിംലീഗ്.മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള സദസ്സിന്റെ ഭാഗമായുള്ള പ്രാതലിൽ കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹി യു.കെ ഹുസൈൻ ഓമശ്ശേരി പങ്കെടുത്തു.യു.ഡി.എഫ് ബഹിഷ്ക്കരണം […]

error: Protected Content !!