Local News

മാക്കൂട്ടം എ എം യു പി സ്‌കൂള്‍, കുന്ദമംഗലം എ എം എല്‍ പി സ്‌കൂള്‍ പ്രവേശനോത്സവം

മാക്കൂട്ടം എ എം യു പി സ്‌കൂള്‍ പ്രവേശനോത്സവം കുന്ദമംഗലം, മാക്കൂട്ടം എ എം യു പി സ്‌കൂള്‍ പ്രവേശനോത്സവം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബാബു നെല്ലൂളി നിര്‍വഹിച്ചു. പി ടി എ പ്രസിഡന്റ് എ കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശബ്‌ന റഷീദ് മെമ്പര്‍മാരായ യു സി ബുഷ്റ, നജീബ് പാലക്കല്‍, മുന്‍ HM പി മുഹമ്മദ് കോയ മാസ്റ്റര്‍, എം കെ മുഹമ്മദ് മാസ്റ്റര്‍ ആശംസകള്‍ […]

Local News

ഹജ്ജ് കര്‍മ്മത്തിനായി പോവുന്നവര്‍ക്ക് ജമാഅത്തെ ഇസ്ലാമി കുന്ദമംഗലം ടൗണ്‍, വെസ്റ്റ്, പന്തീര്‍പാടം യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി

പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി കുന്ദമംഗലം പ്രദേശത്ത് നിന്ന് പോവുന്നവര്‍ക്ക് ജമാഅത്തെ ഇസ്ലാമി കുന്ദമംഗലം ടൗണ്‍, വെസ്റ്റ്, പന്തീര്‍പാടം യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. കേരള ഹജ്ജ് കമ്മറ്റി ജില്ലാ ട്രെയിനര്‍ പി കെ ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി കുന്ദമംഗലം അമീര്‍ ഇ പി ലിയാഖത്ത് അലി അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി പന്തീര്‍പാടം യൂണിറ്റ് പ്രസിഡണ്ട് എം കെ സുബൈര്‍ ഹജ്ജ് സന്ദേശം നല്‍കി. മസ്ജിദുല്‍ ഇഹ്‌സാന്‍ മഹല്ല് പ്രസിഡണ്ട് എം സിബ്ഹത്തുള്ള, […]

Local News

ലഹരിയുടെ വ്യാപനം സര്‍ക്കാര്‍ ജാഗ്രത കാണിക്കണം; അഹമ്മദ്കുട്ടി ഉണ്ണികുളം

നമ്മുടെ കൊച്ചു കേരളം ലഹരിയുടെ പറുദിസയാക്കുന്ന കേരള സര്‍ക്കാരിന്റെ മദ്യനയം തിരുത്തണമെന്ന് പ്രമുഖ പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനും ട്രേഡ് യൂണിയന്‍ നേതാവും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ അഹമ്മദ് കുട്ടി ഉണ്ണികുളം ആവശ്യപ്പെട്ടു. കോഴിക്കോട് സൗത്ത് ജില്ല ലഹരി നിര്‍മാര്‍ജ്ജന സമിതി (എല്‍.എന്‍.എസ്സ്) കുന്ദമംഗലത്ത് സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി നിര്‍മാര്‍ജന സമിതി സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ഗവണ്‍മെന്ററിനോട് മദ്യനയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കുള്ള ഇ-മെയില്‍ സന്ദേശം അയക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. കഴിഞ്ഞ കാല്‍ […]

Local News

സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും അന്തരീക്ഷം വളര്‍ത്തുക; ഈദ് സൗഹൃദ സംഗമവും ഈദ് ഗാഹും നടത്തി

രാജ്യത്ത് പലയിടത്തും ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിദ്വേഷങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കുന്ദമംഗലത്ത് മസ്ജിദുല്‍ ഇഹ്സാന്‍ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സൗഹൃദ സംഗമവും ഈദ് ഗാഹും ശ്രദ്ധേയമായി. സൗഹാര്‍ദത്തിന്റെയും സമാധാനത്തിന്റേയും അന്തരീക്ഷം വളര്‍ത്തുന്നതിന് ഇതുപോലുള്ള സൗഹൃദ സംഗമങ്ങള്‍ നാടിന് ആവശ്യമാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. വര്‍ഗ്ഗങ്ങള്‍ തമ്മിലെ സംഘട്ടനമല്ല സഹകരണമാണ് ഇസ്ലാം ഉദ്‌ഘോഷിക്കുന്നതെന്ന് ഹമദ് അബ്ദുറഹ്‌മാന്‍ അഭിപ്രായപ്പെട്ടു. മസ്ജിദുല്‍ ഇഹ്സാന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഈദ് ഗാഹില്‍ ഈദ് സന്ദേശം […]

ബാലകൃഷ്ണൻ നായർ (80) നിര്യാതനായി

കുന്ദമംഗലം പന്തീർപാഠം താമസിക്കും പടിഞ്ഞാറയിൽ രാഘവൻ നായർ മകൻ പുതിയടത്ത് ബാലകൃഷ്ണൻ നായർ (80) നിര്യാതനയി, ഭാര്യ _ശ്രീലക്ഷ്മി മക്കൾ ശ്രീബ , ശ്രീരൂപ് സഹോദരങ്ങൾ: പ്രഭാവതി, സത്യവതി, ആനന്ദവല്ലി ,ശ്രീലക്ഷിമി ,ശാന്തകുമാരി ശവസംസ്കാരം 12 മണി തിരുത്തിയാട് കുടുംബശ്മശാനത്തിൽ.

Local

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മഹല്ല കമ്മറ്റികള്‍ പ്രതിഷേധ റാലി സംഘടിപ്പിക്കുന്നു

  • 20th December 2019
  • 0 Comments

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കുന്ദമംഗലത്തെ മഹല്ല് മ്മറ്റികള്‍ പ്രതിഷേധ റാലി സംഘടിപ്പിക്കുന്നു. നാളെ ശനി വൈകീട്ട് 4 മണിക്ക് ആരംഭിക്കുന്ന റാലിയില്‍ കുന്ദമംഗലം മേഖലയിലെ എല്ലാ മഹല്ല് കമ്മറ്റികളും പങ്കെടുക്കും. ഐ.ഐ.എം ഗേറ്റിന് മുന്‍പില്‍ നിന്ന് ആരംഭിക്കുന്ന റാലി സിന്ധു തിയേറ്ററിനടുത്ത് വെച്ച് സമാപിക്കും. റാലിയിൽ മഹല്ലിലെ നിരവധി അംഗങ്ങൾ സംബന്ധിക്കും.

Local

പൗരത്വ ഭേതദതി നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ തുടരുന്നു.

  • 20th December 2019
  • 0 Comments

പൗരത്വ ഭേതദതി നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ തുടരുന്നു. ജെഡിടി പൗരത്വ ഭേദഗതി പ്രതിഷേധറാലി ആരാമ്പ്രത്ത് സര്‍വ്വ മതസാഹോദര്യ സംഗമമായി ആരാമ്പ്രം-പുള്ളിക്കോത്ത് മഹല്ല് പൌരത്വ ഭേദഗതിബില്ലിനെതിരെ പ്രതിഷേധറാലി നടത്തി – നൂറ് കണക്കിനാളുകള്‍ പങ്കെടുത്ത റാലിയി മത, രാഷ്ട്രീയ, ജാതി ചിന്തകള്‍ക്കതീതമായ മതസാഹോദര്യ കൂട്ടായ്മയായി, പുള്ളിക്കോത്ത് മദ്രസ പരിസരത്ത് നിന്നും ആരംഭിച്ച് ചക്കാലക്കല്‍ അങ്ങാടി ചുറ്റി ആരാമ്പ്രം അങ്ങാടിയില്‍ സമാപിച്ചു മുന്‍ഗാമികള്‍ ജാതി മത ചിന്തകള്‍ക്കതീതമായി രക്തവും ജീവനും നല്‍കി നേടിയ ഭാരത മണ്ണ് എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്നും […]

Local

പൗരത്വ ബില്ലിനെതിരെ മതേതര കൂട്ടായ്മ സംഘടിപ്പിച്ചു

  • 16th December 2019
  • 0 Comments

കുന്ദമംഗലം; പൗരത്വ ബില്ലിനെതിരെ കുന്ദമംഗലത്ത് എംഎല്‍എ പിടിഎ റഹീംന്റെ നേതൃത്വത്തില്‍ മതേതര കൂട്ടായ്മ സംഘടിപ്പിച്ചു. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ സത്യാഗ്രഹ കൂട്ടായ്മ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓപ്പണ്‍ സ്റ്റേജിലാണ് നടത്തിയത്. വിവിധ രാഷ്ട്രീയ സാസംകാരിക സംഘടന പ്രതിനിധികളും ജന പ്രതിനിധികളും പങ്കെടുത്തു. യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സിപിഐഎം ജില്ല കമ്മറ്റി അംഗം പി.കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. ചൂലൂര്‍ നാരായണന്‍, അബൂബക്കര്‍ ഫൈസി മലയമ്മ, […]

Local

‘മാനിഷാദാ’ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

  • 14th December 2019
  • 0 Comments

വര്‍ധിച്ചുവരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമവും രാജ്യത്തെ തകര്‍ക്കുന്ന പൗരത്വബില്ലിന്റെയും പഞ്ചാത്തലത്തില്‍ കോണ്‍ഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ഡിസിസി സെക്രട്ടറി പി.എം അബ്ദുറഹ്മാന്‍ ഉദ്ഘാടനെ ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബാബു നെല്ലൂളി അദ്ധ്യക്ഷത വഹിച്ചു. ധനീഷ് ലാല്‍, വിനോദ് പടനിലം, രാജ്‌മോഹന്‍, ടി.കെ ഹിതേഷ് കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിജി മുപ്രമ്മല്‍, പ്രബീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Local

വാർഡ് മെമ്പറുടെ ഭീഷണി: കുന്ദമംഗലം കോടതി റോഡ് പ്രവൃത്തി നിർത്തിവെച്ചു

  • 13th December 2019
  • 0 Comments

നൂറാം വാർഷികമാഘോഷിക്കുന്ന കുന്ദമംഗലം കോടതി റോഡ് റീ ടാറിംഗ് പ്രവൃത്തി നിർത്തിവെച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് അംഗം എം.വി ബൈജു കരാറുകാരനെയും എഞ്ചിനീയർമാരെയും ഭീഷണിപ്പെടുത്തിയതാണ് പ്രവൃത്തി തടസപ്പെടാൻ കാരണമായതെന്ന് ആരോപണം കുന്ദമംഗലം കോടതിയുടെ നൂറാം വാർഷികം ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളോടെ നടത്തുന്നതിന് ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗത്തിലാണ് റോഡ് പ്രവൃത്തി അടിയന്തിരമായി നടത്തുന്നതിനുള്ള തീരുമാനമെടുത്തിരുന്നത്. പി.ടി.എ റഹീം എം.എൽ.എ, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ലേറ്റ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ബാർ കൗൺസിൽ ഭാരവാഹികൾ, […]

error: Protected Content !!