Local News

കുന്ദമംഗലം കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സപ്തദിന പരിപാടി; ആംബുലന്‍സ് ഫ്ലഗ് ഓഫ് ചെയ്തു

  • 11th August 2022
  • 0 Comments

കുന്ദമംഗലം കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സപ്തദിന പരിപാടിയുടെ ഭാഗമായി ആറാം ദിനമായ ഇന്ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. അന്തരിച്ച മുന്‍ പ്രസിഡണ്ട് ടി നസീറുദ്ധീന്‍ നാമകരണം ചെയ്തു കൊണ്ടുള്ള ആംബുലന്‍സ് ഫ്ലഗ് ഓഫ് ചെയ്തു കൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ജില്ലാ സെക്രട്ടറിയും യുണിറ്റ് പ്രസിഡണ്ടുമായ എം ബാബുമോന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പി ജയശങ്കര്‍ സ്വാഗതം പറഞ്ഞു. എം വിശ്വനാഥന്‍ നായര്‍ ,സുനില്‍ കണ്ണാറ, ടിസി. സുമോദ്, […]

Local News

ഇരുവൃക്കകളും തകരാറില്‍, ബിജുവിന് വേണം നാടിന്റെ കൈത്താങ്ങ്

  • 11th August 2022
  • 0 Comments

ഇരു വൃക്കകളും തകരാറിലായ യുവാവ് ചികില്‍സാ സഹായം തേടുന്നു. കോഴിക്കോട് കുന്ദമംഗലം സ്വദേശി ബിജു (49) വിനാണ് അടിയന്തരമായി വൃക്ക മാറ്റിവയ്‌ക്കേണ്ടത്. കഴിഞ്ഞ 4 വര്‍ഷമായി വൃക്ക സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ഇദ്ദേഹം ചികിത്സയിലാണ്. ഇപ്പോള്‍ ഡയാലിസിസിലൂടെയാണ് ബിജുവിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. മണ്ണാശ്ശേരി കെഎംസിടി കോളേജില്‍ നിന്ന് മാസത്തില്‍ 15 ഓളം ഡയാലിസിസുകള്‍ ബിജുവിന് നടത്തുന്നുണ്ട്. ഇതിനെല്ലാം ഭീമമായ തുകയാണ് ആവശ്യമായി വരുന്നത്. അനുയോജ്യമായ വൃക്ക കണ്ടെത്തി മാറ്റിവയ്ക്കണമെങ്കില്‍ ലക്ഷങ്ങള്‍ വേണം. അടിയന്തരമായി വൃക്ക മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ […]

Local News

കരിമ്പേച്ചാലില്‍ അശോകന്‍ നായര്‍ നിര്യാതനായി

  • 11th August 2022
  • 0 Comments

കരിമ്പേച്ചാലില്‍ അശോകന്‍ നായര്‍ (75) നിര്യാതനായി. ഭാര്യ കല്യാണിക്കുട്ടി (ബാലാമണി ) മകള്‍; ശാലിനി, മരുമകന്‍; ബിജു. എംജി, സഹോദരങ്ങള്‍; ഗംഗാധരന്‍ നായര്‍, രാജന്‍ നായര്‍, എം. എം വിലാസിനി (നടുവണ്ണൂര്‍ )ശിവദാസന്‍ എം. എം. സംസ്‌കാരം വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പില്‍.

Local News

യൂത്ത് കോണ്‍ഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മിറ്റി കായിക താരങ്ങളെ ആദരിച്ചു

  • 9th August 2022
  • 0 Comments

യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനമായ ഓഗസ്റ്റ് 9നു യൂത്ത് കോണ്‍ഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കായിക താരങ്ങളെ ആദരിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സുജിത് ഒളവണ്ണ ഉദ്ഘാടനം നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മനില്‍ ലാല്‍ അധ്യക്ഷനായ ചടങ്ങില്‍ നാഷണല്‍ യൂത്ത് സോഫ്ട്‌ബോള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ കേരള ടീം അംഗം ഉമാ പാര്‍വ്വതി, ഫൂട്ട് വോളിയില്‍ ഇന്ത്യക്കായി കളിച്ച റിയാസ് […]

Local News

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കുന്ദമംഗലം ഈസ്റ്റ് യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

  • 30th July 2022
  • 0 Comments

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കുന്ദമംഗലം ഈസ്റ്റ് യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. യൂണിയന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം പി. ചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ടി.കെ ഗംഗാധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എം. നാരായണന്‍ മാസ്റ്റര്‍ സംഘടനയിലേക്ക് പുതുതായി കടന്നുവന്ന അംഗങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിച്ചു. ചടങ്ങില്‍ വെച്ച് മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. ബ്ലോക്ക് കമ്മറ്റി ട്രഷറര്‍ പി.കെ ബാലന്‍ മാസ്റ്റര്‍, കുന്നമംഗലം എ.എംഎല്‍പി സ്‌കൂള്‍ പ്രധാന അധ്യാപിക നദീറ ടീച്ചര്‍, യുകെ […]

Local News

കനത്ത മഴയില്‍ വീടിനോട് ചേര്‍ന്നുള്ള കിണര്‍ ഇടിഞ്ഞു താഴ്ന്നു

  • 19th July 2022
  • 0 Comments

കനത്ത മഴയെ തുടര്‍ന്ന് കിണര്‍ ഇടിഞ്ഞു താഴ്ന്നു. കിഴക്കോത്ത് പഞ്ചായത്ത് 11-ാം വാര്‍ഡില്‍ ഒഴയാത്ത് പൊറായില്‍ പൊയ്‌ലങ്ങല്‍ ഉമ്മറിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. 15 വര്‍ഷത്തോളം പഴക്കമുള്ള കിണറാണിത്. ഇന്ന് രാവിലെ ഏഴ് മണിയോടെ കിണറിന് ചുറ്റും വിള്ളല്‍ വീണ് കിണര്‍ ഇടിഞ്ഞു വീഴുകയായിരുന്നെന്ന് ഉമ്മര്‍ പറഞ്ഞു. ഭീമമായനഷ്ടം കണക്കാക്കുന്നു.

Local News

കുന്ദമംഗലം സഭയം ചാരിറ്റബിള്‍ ട്രസ്റ്റ് വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍കിറ്റ് വിതരണം ചെയ്തു

  • 17th July 2022
  • 0 Comments

ഒരു വൃക്ഷ തൈയും പുസ്തക സഞ്ചിയും പദ്ധതിയുടെ ഭാഗമായി കുന്ദമംഗലം സഭയം ചാരിറ്റബിള്‍ ട്രസ്റ്റ് വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍കിറ്റ് വിതരണം ചെയ്തു. കാലിക്കറ്റ് സിറ്റി കോ ഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ ജി നാരായണന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് വര്‍ക്കിംഗ് ചെയര്‍മാന്‍ സര്‍വദമനന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.കെ രമേശ് കുമാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വെച്ച് വിശിഷ്ട സേവനത്തിന് അംഗന്‍വാടി വര്‍ക്കറും ട്രസ്റ്റ് അംഗവുമായ സീന ഭായിയെ ആദരിച്ചു. പ്രസ്സ് ക്ലബ് സെക്രട്ടറി ഹബീബ് […]

Local News

കുന്ദമംഗലം മണ്ഡലത്തില്‍ രണ്ട് റോഡ് പ്രവൃത്തികള്‍ക്ക് 15 ലക്ഷം രൂപയുടെ ഭരണാനുമതി

  • 12th July 2022
  • 0 Comments

കുന്ദമംഗലം മണ്ഡലത്തിലെ രണ്ട് റോഡുകളുടെ നവീകരണത്തിന് 15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ നെച്ചൂളി വലിയപോയില്‍ റോഡിന് 8 ലക്ഷം രൂപയും കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ പതിമംഗലം ഉണ്ടോടിക്കടവ് റോഡിന് 7 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. കാലവര്‍ഷത്തില്‍ പൂര്‍ണമായും തകര്‍ന്നു കിടക്കുന്ന പ്രസ്തുത റോഡുകള്‍ക്ക് ഫ്‌ലഡ് പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്. സാങ്കേതിക നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി നടത്തുന്നതിന് വേണ്ട അടിയന്തിര സംവിധാനം ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും […]

Local News

കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെയുള്ള ആക്രമണം;കുന്ദമംഗലത്ത് പ്രതിഷേധ പ്രകടനം നടത്തി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

  • 14th June 2022
  • 0 Comments

ഇടതുപക്ഷ പാര്‍ട്ടിക്കാരും പോലീസും ചേര്‍ന്ന് കോണ്‍ഗ്രസുകാരെ ആക്രമിക്കുന്നതില്‍ പ്രതിഷേധിച്ച് കുന്ദമംഗലത്ത് പ്രതിഷേധ പ്രകടനം നടത്തി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി.കുന്ദമംഗലം പഴയ ബസ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പരിസരത്ത് സമാപിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി,സി വി സംജിത്,വിനോദ് പടനിലം, എം ധനീഷ് ലാൽ,എടക്കുനി അബ്‌ദുൾ റഹ്മാൻ,ടി കെ ഹിതേഷ് കുമാർ, സി പി രമേശൻ ,ജിതിക് കുമാർ,ബൈജു,ഷൗക്കത് അലി പിലാശ്ശേരി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കൊല്ലം കളക്ട്രേറ്റിലേക്ക് […]

Local News

കുന്ദമംഗലം മുക്കം റോഡില്‍ വാഹനാപകടം, പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ മരിച്ചു

  • 12th June 2022
  • 0 Comments

നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് ഗുരുതരമായ പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ആലപ്പുഴ സ്വദേശി സരണ്‍ കുമാറാണ് ( 40 )മരിച്ചത്. മുക്കം റോഡില്‍ ഗ്യാസ് ഏജന്‍സിക്ക് സമീപത്തായിരുന്നു അപകടം. രാത്രി 8.10 നാണ് സംഭവം.കുന്ദമംഗലം ഭാഗത്തുനിന്ന് മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് സ്‌കൂട്ടറുകളിലും ഒരു കാറിലും ഇടിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ നില വഷളാവുകയും കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ന് പുലര്‍ച്ചയോടെ മരണമടഞ്ഞു. മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടു […]

error: Protected Content !!