കെ.എസ്.ആർ.ടി. സിഷോപ്പിങ് കോംപ്ലക്‌സുകൾ വിൽക്കാൻ നീക്കം; നടപടി കെ.ടി.ഡി.എഫ്.സി നിക്ഷേപകരുടെ കുടിശ്ശിക ബാധ്യത തീർക്കാൻ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഷോപ്പിങ് കോംപ്ലക്‌സുകൾ വിൽക്കാനുള്ള നീക്കവുമായി സർക്കാർ. ധനകാര്യവകുപ്പാണ് ഷോപ്പിങ് കോംപ്ലക്‌സുകൾ വിൽക്കാൻ കോർപ്പറേഷനുകൾക്ക് നിർദ്ദേശം നൽകിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ധനകാര്യവകുപ്പ് അണ്ടർ സെക്രട്ടറി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. കേരള ട്രാൻസ്‌പോർട്ട് ഡെവലപ്പ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.ടി.ഡി.എഫ്.സി) നിക്ഷേപകരുടെ കുടിശ്ശിക തീർക്കാനുള്ള പണം കണ്ടെത്താനാണ് ഈ തീരുമാനം. കോഴിക്കോട്, അങ്കമാലി, തിരുവല്ല, തിരുവനന്തപുരം എന്നിവിടങ്ങളിലായി നാല് ഷോപ്പിങ് കോംപ്ലക്‌സുകളാണ് കെ.എസ്.ആർ.ടി.സിയ്ക്ക് ഉള്ളത്. ഇവയിൽ രണ്ടെണ്ണം വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്ത് കെ.ടി.ഡി.എഫ്.സി. നിക്ഷേപകർക്ക് നൽകാനുള്ള […]
