കോഴിക്കോട് ജില്ലയിൽ ഒരു കോവിഡ് മരണം
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോഴിക്കോട് ജില്ലയിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ കടവ് സ്വദേശിനി സീനത്താണ് (34) മരണപ്പെട്ടത്. കോവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം രേഖപ്പെടുത്തിയത്. ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു.






