കൊല്ലത്ത് ഒന്‍പതു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; നാടോടി സ്ത്രീ പിടിയില്‍
കൊല്ലം: അനിയത്തിക്കു ബിസ്‌കറ്റ് വാങ്ങാന്‍ രാവിലെ കടയില്‍ പോയ ഒന്‍പതു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച നാടോടി സ്ത്രീയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. കരുനാഗപ്പള്ളി തുറയില്‍ക്കുന്ന് എസ്എന്‍യുപി സ്‌കൂളിലെ 4-ാം ക്ലാസ് വിദ്യാര്‍ഥിനിയെയാണു തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. ഇതേ സ്‌കൂളില്‍ പഠിക്കുന്ന അനിയത്തിക്കു ബിസ്‌കറ്റ് വാങ്ങാനാണു രാവിലെ 9 മണിയോടെ കുട്ടി വീടിനടുത്തുള്ള കടയിലേക്കു പോയത്.പിന്നാലെ നടന്നെത്തിയ സ്ത്രീ കയ്യില്‍ പിടിക്കുകയും ‘എന്റെ കൂടെ വാ മോളെ, നമുക്കു പോകാം’ എന്നു […]


